Image

ദലൈലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷം; ധരംശാലയിൽ ആഘോഷങ്ങൾ; പിൻഗാമി വിഷയത്തിൽ ചൈനയുമായി തർക്കം തുടരുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
ദലൈലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷം; ധരംശാലയിൽ ആഘോഷങ്ങൾ; പിൻഗാമി വിഷയത്തിൽ ചൈനയുമായി തർക്കം തുടരുന്നു

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ നിറവിലാണ് ഹിമാചൽപ്രദേശിലെ ധരംശാല. നാളെയാണ് അദ്ദേഹത്തിൻ്റെ 90-ാം പിറന്നാൾ. ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള ബുദ്ധമത വിശ്വാസികൾ ധരംശാലയിൽ എത്തിച്ചേർന്നിട്ടുണ്ട്.

കേന്ദ്രമന്ത്രിമാർ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തൻ്റെ മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. 15-ാമത് ദലൈലാമയെ കണ്ടെത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലി ദലൈലാമയും ചൈനീസ് സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ദലൈലാമയെ നിശ്ചയിക്കാൻ സ്വർണകലശത്തിൽ നിന്ന് നറുക്കെടുക്കുന്നതടക്കം ചൈനയ്ക്ക് പരമ്പരാഗത അവകാശമുണ്ടെന്നാണ് ചൈനീസ് സർക്കാരിൻ്റെ നിലപാട്.
 

 

English summary:

Dalai Lama's 90th birthday celebration; festivities held in Dharamshala; dispute with China over successor continues.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക