അമേരിക്കയിൽ വൈറലായിരിക്കുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ. സിനിമകളിലൂടെ മാത്രമല്ല, ശരീരഘടനയും വ്യായാമവും കൊണ്ടും എപ്പോഴും ശ്രദ്ധ നേടാറുള്ള നടനാണ് ഹൃത്വിക്. ഇപ്പോഴിതാ ഹൃത്വിക് റോഷന്റെ ഫിറ്റ്നെസ് ശരീരം അമേരിക്കയിലും ആരാധകരെ ആകർഷിക്കുകയാണ്.
ഏപ്രിൽ അഞ്ചിന് എക്സില്‍ ‘ദ ലിസ് വെരിയന്‍റ്’ എന്ന പേജിൽ 50 വയസുള്ള രണ്ട് പുരുഷന്മാരുടെ താരതമ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് താരം ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനും സാധാരണ മധ്യവയസ്‌കനായ അമേരിക്കൻ പുരുഷനുമായിരുന്നു ചിത്രങ്ങളിൽ. 1985ൽ 50 വയസുള്ളവരും 2025ൽ 50 വയസുള്ളവരും എന്നായിരുന്നു ചിത്രത്തിന്‍റെ കാപ്ഷന്‍.
എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ ചിത്രം. മണിക്കൂറുകൾക്കുള്ളിൽ 80,000ത്തോളം ലൈക്കുകളും 10.7 മില്ല്യണ്‍ വ്യൂകളുമാണ് പോസ്റ്റിന്. നിരവധി പേർ പോസ്റ്റിന് താഴെ ഹൃത്വിക് റോഷനെ പ്രശംസിച്ച് എത്തുകയും ചെയ്തിട്ടുണ്ട്.