ഷാരൂഖ് ഖാന്റെ മുബൈയിലെ വസതിയായ മന്നത്തിൽ പരിശോധന
മുംബൈ: ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനംവകുപ്പും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും പരിശോധന നടത്തി. ബ്രാന്ദയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായാണ് ബിഎംസി, വനംവകുപ്പ് അധികൃതർ എത്തിയത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഘം പരിശോധന നടത്തിയത്.
തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ്, ബിഎംസി ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം പരിശോധന നടത്തിയത്. അധികൃതർ ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അറിയിച്ചതായാണ് വിവരം