ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ വെച്ച് നവംബർ 14, 15 തീയതികളിൽ നടത്തുന്ന ബിസിനസ് കൺവൻഷന്റെയും ഫാമിലി നൈറ്റിന്റെയും ഡയമണ്ട് സ്പോൺസറായി പ്രമുഖ വ്യവസായിയും മുൻ ഫോമാ പ്രസിഡന്ടുമായ ജോണ് ടൈറ്റ്‌സ് രംഗത്തു വന്നു. ബിസിനസ് കൺവൻഷൻ-ഫാമിലി നൈറ്റിന്റെ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതായി ആ.വി.പി. ജോൺസൺ ജോസഫ് അറിയിച്ചു. ലാസ് വേഗസിലെ പ്രശസ്തമായ റിയോ കാസിനോ ഹോട്ടലിലാണ് കൺവൻഷൻ. ലാസ് വേഗാസിന്റെ മാസ്മരികത ആസ്വദിച്ചു കുടുംബമായും അല്ലാതെയും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവര്ക്കും അവസരമൊരുക്കുന്നതാണ്.
അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ഫോമ നാഷണൽ വുമൻസ് ഫോറം അണിയിച്ചൊരുക്കുന്ന ത്രിദിന വനിതാ മെഗാ സംഗമം, "
അമേരിക്കൻ മലയാളികളെ ആവേശത്തിലാഴ്ത്തികൊണ്ട് ടീം വോയ്സ് ഓഫ് ഫോമാ തങ്ങളുടെ പാനൽ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി ശ്രീ ബിജു തോണിക്കടവിലും, ജനറൽ സെക്രട്ടറിയായി പോൾ പി ജോസും, ട്രഷറർ ആയി പ്രദീപ് നായരും, വൈസ് പ്രസിഡണ്ടായി സാമുവൽ മത്തായിയും, ജോയിൻ്റ് സെക്രട്ടറിയായി ഡോക്ടർ മഞ്ജു പിള്ളയും, ജോയിന്റ് ട്രഷററായി ജോൺസൺ കണ്ണൂക്കാടനും ഉൾപ്പെട്ട ഒരു ശക്തമായ നേതൃനിരയാണ് 2026-28 ൽ ഫോമായെ നയിക്കുവാൻ സജ്ജമായിക്കൊണ്ടിരിക്കുന്നത്. ഫോമായാലും ഫോമായുടെ അംഗ സംഘടനകളും തങ്ങളുടേതായ വ്യക്തിമുദ്രപ്പിച്ചുകൊണ്ട് ഇവർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഫോമായെ ഇനിയും ഉയർന്ന തലങ്ങളിൽ എത്തിക്കും എന്ന് ഉറപ്പുണ്ട്. ഫോമായുടെ വിവിധ നേതൃപദവികളിൽ പ്രവർത്തിച്ച് അമേരിക്കൻ മലയാളികളുടെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ബിജു തോണിക്കടവിൽ ഫോമായുടെ
അമേരിക്കൻ മണ്ണിൽ 40 വർഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവർത്തി പരിചയവുമായാണ് ബിനോയ് തോമസ് മത്സരരംഗത്തെത്തുന്നത്. കോവിടിന്റെ പ്രഭവ കേന്ദ്രമായിരുന്ന (epicenter) ആയിരുന്ന ന്യു യോർക്കിൽ മഹാമാരി കാലത്ത് ഫോമാ മെട്രോ റീജിയനെ വിജയ പാതയിലേക്ക് നയിക്കുവാൻ കരുത്തു കാണിച്ച നേത്രുത്വ പാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയിൽ ദുരിതത്തിലായവർക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമയുടെ മുന്നിൽ നിന്നു പ്രവർത്തിക്കുവാനായതിൽ ബിനോയി അഭിമാനിക്കുന്നു.
ഫോമായുടെ ആദ്യ വനിതാ ഉച്ചകോടിയിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഫോമാ Women‘s ഫോറം ഇത്തരമൊരു വനിതാ മഹാസംഗമം ഒരുക്കുന്നത് . ഈ Women‘s summit സെപ്റ്റംബർ 26,27,28 തീയതികളിൽ ആയി, വിനോദസഞ്ചാരകേന്ദ്രമായി പേരുകേട്ട പെൻസിൽവാനിയായിലേ പോക്കനോസിലെ, വുഡ്ലാൻഡ്‌സ് റിസോർട്ടിൽവച്ചു നടത്തപ്പെടുന്നു. അനേകരുടെ ആവശ്യപ്രകാരം women’s summit രജിസ്ട്രേഷൻ സെപ്റ്റംബർ 15 വരെ നീട്ടിയതായി Women‘s ഫോറംചെയർ പേഴ്സൺ സ്മിത നോബിൾ അറിയിച്ചു. എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു women’s സമ്മിറ്റിനു 3 ദിവസത്തേക്കുള്ള രജിസ്‌ട്രേഷൻ കൂടാതെ - വെള്ളി, ശനി ദിവസങ്ങളിൽ ഒരു ദിവസത്തെ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നാഷണൽ കൺവെൻഷൻ കിക്കോഫും ബിസിനസ് മീറ്റും സംയുക്തമായി ഈ വരുന്ന നവംബർ 2 ഞായറാഴ്ച ഉച്ചക്ക് 2.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ വെച്ച് നടക്കുന്നതാണ് .ഫോമാ നാഷണൽ എക്സിക്യൂട്ടീവ് മെംബേർസ്,നാഷനൽ ലീഡേഴ്‌സ്,ചിക്കാഗോയിലെയും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബിസിനസ് ലീഡേഴ്‌സ് എന്നിവർ ഈ കൺവെൻഷനിൽ സംബന്ധിക്കുന്നതാണ് .പ്രസ്തുത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി ,സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,ബിസ്സിനെസ്സ് മീറ്റ് ചെയർമാൻ ജോസ് മണക്കാട് ,റീജിയണൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു .
ന്യുയോര്‍ക്ക്: ഫോമാ ന്യുയോര്‍ക്ക് മെട്രോ റീജിയന്‍ ആതിഥേയത്വം വഹിച്ച 2026 ഫാമിലി കണ്‍വന്‍ഷന്‍ "കിക്ക് ഓഫില്‍" സ്‌പോണ്‍സര്‍ഷിപ്പും റഗുലര്‍ രജിസ്‌ട്രേഷനുമായി രണ്ടര ലക്ഷം ഡോളര്‍ സമാഹരിച്ചുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഹൂസ്റ്റണിലെ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ഡം ഹൂസ്റ്റണ്‍' ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സംഘടനയുടെ ജന്‍മനാട്ടില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സജീവമായിരിക്കുന്നുവെന്നും ഫാമിലി കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ റീജിയനുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികള്‍ ഉടന്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യു യോർക്ക്: അമേരിക്കയിൽ ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്ന വോളിബോൾ കളിക്ക് പ്രോത്സാഹനവും ഊർജവും പകർന്ന ആദ്യകാല സംഘാടകരും കളിക്കാരുമായ മൂന്നു പേരെ എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാന വേദിയിൽ ആദരിച്ചത് ഏറെ അഭിനന്ദനാർഹമായി. ഫോമാ മെട്രോ റീജിയന്റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ആദ്യകാല കളിക്കാരായ സൈമൺ ജോർജ് (തമ്പു- ന്യൂജേഴ്‌സി), ബേബിക്കുട്ടി തോമസ്, ന്യൂയോർക്ക്, സോമൻ തോമസ്, ന്യു ജേഴ്‌സി എന്നിവരെയാണ് പ്ലാക്ക് നൽകി ആദരിച്ചത്.
ഫോമാ മെട്രോ റീജിയൻ കിക്ക് ഓഫിൽ കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ് ആണ് തന്റെ നിയോജക മണ്ഡലത്തിൽ നിന്നുള്ള ഫോമാ വെസ്റ്റേൺ റീജിയൻ ആർ.വി.പി. ജോൺസൺ ജോസഫിന്റെയും സഹോദരരുടെയും നിശബ്ദമായ സേവനപ്രവർത്തനം പുറത്തു കൊണ്ട് വന്നത്.
ഫോമാ കൺവൻഷനിൽ ഏവർക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന നിരക്കുകളാണ് ഉള്ളതെന്ന് ട്രഷറർ സിജില്‍ പാലക്കലോടി പറഞ്ഞു. ആർക്കും താങ്ങാനാവുന്ന നിരക്കുകളാണ് രജിസ്‌ട്രേഷനു നിശ്ചയിച്ചിട്ടുള്ളത്.
ഈ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് അംഗസംഘടനകളുടെ എണ്ണം നൂറിന് മുകളിലേക്ക് പോകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സഫലമായിക്കൊണ്ടിരിക്കുകയാണെന്ന് ബൈജു പറഞ്ഞു. പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സ്വപ്നമായിരുന്നു അത്.
ഫോമാ കൺവൻഷന്റെ മെട്രോ റീജിയൻ കിക്ക് ഓഫിലും എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിലും പങ്കെടുത്ത പാലാ എം.എൽ.എ. മാണി സി. കാപ്പൻ തന്റെ വോളി ബോൾ ജീവിതത്തിലെ അനുഭവം പങ്കു വച്ചത് സദസിൽ ചിരി പടർത്തി. അക്കാലത്തെ കളിക്കാർ തമ്മിലുള്ള ബന്ധം ഇന്നില്ല എന്നതും അദ്ദേഹം ഖേദത്തോടെ അനുസ്മരിച്ചു.
ഹ്രസ്വമായ പരിപാടിയുമായാണ് താനും സഹപ്രവർത്തകനായ പാല എം.എൽ.എ. മാണി സി. കാപ്പനും എത്തിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോൻസ് ജോസഫ് പറഞ്ഞു . ഫോമായുടെ പരിപാടിയിൽ പങ്കെടുക്കുക എന്നത് എക്കാലവും സന്തോഷകരമായ അനുഭവമാണ്. മുൻ നേതാക്കളുമായെല്ലാം മികച്ച ബന്ധമാണ് താൻ തുടരുന്നത്.
പ്രവർത്തനനിരതമായ രണ്ടു വർഷവും അതിനു സമാപനമായി മികച്ച കൺവൻഷനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ. കൺവൻഷൻ കഴിഞ്ഞ് പോകുമ്പോൾ അതൊരു പരാജയമായിരുന്നു എന്ന് ഒരാളും പറയാത്തത്ര കുറ്റമറ്റ കൺവൻഷനാണ് തങ്ങൾ ലക്ഷ്യമിടുന്നത് . ഡെസ്റ്റിനേഷൻ കൺവൻഷനുകൾക്കു ശേഷം ജന്മനാടായ ഹ്യൂസ്റ്റനിൽ മടങ്ങി എത്തുന്ന കൺവൻഷൻ ഏറ്റവും മികച്ചതാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ന്യു യോർക്ക് മെട്രോ റീജിയനിൽ കൺവൻഷൻ രജിസ്‌ട്രേഷൻ കിക്ക് ഓഫിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു .
എൻ.കെ. ലൂക്കോസ് വോളി ടൂർണമെന്റ് സമ്മാനദാനം: കൂടുതൽ ചിത്രങ്ങൾ
ഫോമാ മെട്രോ റീജിയൻ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ ചിക്കാഗോ കൈരളി ലയൺസ് വിജയകിരീടമണിഞ്ഞു. ഫില്ലി സ്റ്റാഴ്‌സ് റണ്ണർ അപ്പായി. വാഷിംഗ്ടൺ കിങ്‌സ് സെക്കൻഡ് റണ്ണർ അപ്പ് ആയപ്പോൾ കാലിഫോർണിയ ബ്ളാസ്റ്റേഴ്സ് നാലാം സ്ഥാനം കരസ്ഥമാക്കി.
കാലിഫോർണിയ: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ വെച്ച് നവംബർ 14, 15 തീയതികളിൽ ബിസിനസ് കൺവൻഷനും, ഫാമിലി നൈറ്റും ഗംഭീരമായി നടത്തുവാൻ റീജിയണൽ കമ്മറ്റി തീരുമാനിച്ചു. ലാസ് വേഗസിലെ പ്രശസ്തമായ റിയോ കാസിനോ ഹോട്ടലുമായി ഇതുസംബന്ധിച്ച് കരാർ ഒപ്പുവെച്ചു . ഈ വരുന്ന നവംബർ മാസത്തിലെ ഹേമന്തത്തിന്റെ കുളിരിൽ നിശയുണരുമ്പോൾ സജീവമാകുന്ന ലാസ് വേഗാസിന്റെ മാസ്മരികത ആസ്വദിച്ചുകൊണ്ട് കുടുംബമായും അല്ലാതെയും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവര്ക്കും അവസരമൊരുക്കുന്നതാണ്.
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 9-ാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍
ഫോമാ നാഷണൽ പ്രസിഡൻറ് സ്ഥാനത്തേക്ക് 2026 -2028 കാലയളവിലേക്ക് മത്സരിക്കുന്ന മാത്യു വർഗീസിന് ( ജോസ്, ഫ്ലോറിഡ) നവകേരള മലയാളി അസ്സോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. അസ്സോസിയേഷൻ സംഘടിപ്പിച്ച വർണാഭമായ ഓണാഘോഷ വേദിയിലാണ് സംഘടന ഏകകണ്ഠമായ പിന്തുണ മാത്യു വർഗീസിനും, ചടങ്ങിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന അനു സ്കറിയക്കും, കൂടെ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും നൽകിയത്.
ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനത്തിൽ കോൺസൽ ജനറൽ ബിനയ പ്രസാദ് ശ്രീകാന്ത പ്രധാൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ അദ്ദേഹം സ്വാതന്ത്ര്യ സമര പോരാളികളെ ആദരിക്കുകയും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ എടുത്തു കാട്ടുകയും ചെയ്തു.
അറ്റലാന്റാ ഃ ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഓണാഘോഷം അതിഗംഭീരമായി കമ്മിംഗിലുള്ള Fowler park recreation centerൽ വെച്ച് റീജിനൽ വൈസ് പ്രസിഡന്റ് പ്രകാശ് ജോസഫ്, നാഷണൽ കമ്മറ്റി അംഗങ്ങളായ കാജൽ സഖറിയ, ബബ്ലൂ ചാക്കൊ എന്നിവരുടെ നേതൃത്വത്തിൽ 8. 16. 2025 ശനിയാഴച നടത്തപ്പെട്ടു. ചടങ്ങിൽ മുൻ RVP മാരായിരുന്ന തോമസ് കെ. ഈപ്പൻ,ബിജു ജോസഫ് , ഡൊമനിക് ചാക്കോനാൽ എന്നിവരും മുൻ നാഷണൽ കമ്മറ്റി അംഗങ്ങളായിരുന്ന സാം ആന്റൊ ,ദീപക് അലക്സാണ്ടർ, ജയിംസ് ജോയി എന്നിവരും പങ്കെടുക്കുകയുണ്ടായി.പ്രധാന അതിഥികളും സംഘാടകരും ചേർന്ന് നിലവിളക്ക് കൊളുത്തുകയും ഓണാശംസകൾ നൽകുകയും ചെയ്തതിനു ശേഷം 11.30 യോടു കൂടി ഓണ സദൃ ആരംഭിച്ചു.
ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ, ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോര്ത്ത് സംഘടിപ്പിച്ച യുവജനങ്ങളുടെയും കുട്ടികളുടെയും ലഹരി വിരുദ്ധ കൂട്ടയോട്ടം മഹത്തായ സന്ദേശം പകര്ന്ന് ചങ്ങനാശേരി നഗരത്തിന് പുത്തന് അനുഭവമായി. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 8 മണിക്ക് ചരിത്രമുറങ്ങൂന്ന ചങ്ങനാശേരി ബോട്ട് ജെട്ടിക്ക് സമീപമുള്ള അഞ്ചുവിളക്ക് സ്ക്വയറില് നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തില് 500-ഓളം പേര്, ദീപശിഖയോന്തിയ ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസിനൊപ്പം അണിനിരന്നു. കേരളത്തില് രാസലഹരി ഉപയോഗം അനിയന്ത്രിതമായി വര്ധിച്ചുവരുന്ന ദുരവസ്ഥയില് കുട്ടികളെയും യുവജനങ്ങളെയും ബോധവല്ക്കരിച്ച് മാരകമായ
ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോര്ത്ത് യുവതീയുവാക്കളുടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17-ാം തീയതി ഞായറാഴ്ച രാവിലെ 7.30-ന് ചരിത്രമുറങ്ങൂന്ന ചങ്ങനാശേരി മാര്ക്കറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിലെ അഞ്ചുവിളക്കിന്റെ ചുവട്ടില് നിന്നും ആരംഭിച്ച് മുനിസിപ്പല് ജംങ്ഷനില് സമാപിക്കുന്ന കൂട്ടയോട്ടത്തില് 300-ലധികം യുവജനങ്ങള് പങ്കെടുക്കുമെന്ന് ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് അറിയിച്ചു. യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ചങ്ങനാശ്ശേരി യുവജനവേദി-ഫോമാ
പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് ആഗസ്ത് 24, ശനിയാഴ്ച ന്യൂയോർക്കിലെ ബെത്പേജ് മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്നു ആതിഥേയരായ ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ ഇൻഡ്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബോളിബോൾ മുൻ ഇൻഡ്യൻ ദേശീയ താരം മാണി സി. കാപ്പൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ, സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ മുഖ്യാഥിതികളായി സംബന്ധിക്കും.
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഏറെ പുതുമകള് നിറഞ്ഞ കേരള കണ്‍വന്‍ഷന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 8-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മിസോറി സിറ്റിയിലുള്ള അപ്ന ബസാര് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില് വിശിഷ്ട വ്യക്തികള് ഉള്പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടന്നു. ഫോമായുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കേരള കണ്വന്ഷനായിരിക്കും അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുകയെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ഫോമാ സ്ഥാപക പ്രസിഡന്റും കേരള കണ്‍വന്‍ഷന്‍ ഗോള്ഡ് സ്പോണ്സറുമായ ശശിധരന് നായര്, ബേബി മണക്കുന്നേലിന് അദ്യ ചെക്ക് നല്കി കിക്ക് ഓഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ന്യൂയോർക് : ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ഫോമ രൂപീകരിച്ച "ബിസിനസ് ഫോറത്തിൻറെ" ഉദ്ഘാടനം നവംബർ 1-)o തീയതി ശനിയാഴ്ച ചിക്കാഗോയിൽ വച്ച് നടക്കും. അതോടൊപ്പം ഫോമയുടെ ആഭിമുഖ്യത്തിലുള്ള "ബിസിനസ് മീറ്റും, അമേരിക്കയിൽ ബിസിനസ് -വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറക്ടറിയുടെ പ്രകാശനവും ഉണ്ടാകും. കൂടാതെ അമേരിക്കയിലെ ബിസിനസ്- വ്യവസായ രംഗത്തെ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും, അവരുടെ ബിസിനസ് രംഗത്തെ വിജയങ്ങൾ പങ്കുവെക്കുകയും ചെയ്യും.
ഡാലസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്‌കാരിക സംഘടനയായ ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന ദേശീയ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന സാംസ്ക്കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷകയും പ്രഭാഷകയുമായ രഷ്മ രഞ്ജൻ മത്സരിക്കുന്നു. ഫോമ ദേശീയ ജോയിന്റ് ട്രഷറർ പദവിയിലേക്ക് മത്സരിക്കുന്ന രഷ്മ കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യാർഹമായ സേവനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, ഹെർ സ്വാസ്ത്യ
ഡാളസ് : അമേരിക്കൻ മലയാളിയുടെ പുതിയ തലമുറയെ മലയാള ഭാഷ പഠിപ്പിക്കുന്നതിനും, അവരേയും നമ്മുടെ സമൃദ്ധമായ സംസ്കാരത്തിന്റെയും, പാരമ്പര്യത്തിന്റേയും ഭാഗമായി നിലനിർത്തുന്നതിനുവേണ്ടി ഫോമ രൂപം കൊടുത്ത "മലയാള ഭാഷ - വിദ്യാഭ്യാസ" കമ്മിറ്റിയുടെ ഉദ്ഘാടനം ജൂലൈ 7-)o തീയതി തിങ്കളാഴ്ച ഓൺലൈനിലൂടെ നടത്തപ്പെട്ടു. മുൻ ചീഫ് സെക്രെട്ടറിയും, ഗാന രചിയിതാവും, "തുഞ്ചത്തു എഴുത്തച്ഛൻ മലയാള സർവ്വകലാശാല" വൈസ് ചാൻസലറുമായിരുന്ന ഡോ. കെ . ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥി പങ്കെടുത്തു.
ഫോമാ നാഷണല് എക്സിക്യൂട്ടീവ് അംഗങ്ങള്, നാഷണല് കമ്മിറ്റി അംഗങ്ങള്, 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ചെയര്മാന് മാത്യൂസ് മുണ്ടയ്ക്കല്, ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, കേരള കണ്‍വന്‍ഷന്‍ ചെയര്മാന് പീറ്റര് കുളങ്ങര, റീജിയണല് വൈസ് പ്രസിഡന്റ് ബിജു ലോസണ്, സതേണ് റീജിയണല് കമ്മിറ്റി ചെയര് രാജേഷ് മാത്യു, നാഷണല് കമ്മിറ്റി അംഗങ്ങളായ രാജന് യോഹന്നാന്, ജിജു കുളങ്ങര, മീഡിയ ചെയര് സൈമണ് വളാച്ചേരില്, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന് നായര്, സതേണ് റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്, മറ്റ് ഭാരവാഹികള് ഉള്പ്പെടെയുള്ളവര് ചടങ്ങില് സംബന്ധിക്കും.
ഫൊക്കാന കേരള കൺവെൻഷനിൽ പ്രവാസി ചാനലിനും, ഇ-മലയാളിക്കും അഭിമുഖം നൽകി അഡ്വ. വർഗീസ് മാമ്മൻ
ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ "ഫോമയിൽ" (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി ആറു അസ്സോസിയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസ്സോസിയേഷനുകളുടെ എണ്ണം തൊണ്ണൂറ്റിആറായി ഉയർന്നു. ഒക്വിൽ ഓർഗനൈസേഷൻ ഓഫ് ഓൾ കേരളൈറ്റ്സ് (ഒന്റാറിയോ - കാനഡ), സാന്റാ ക്ലാരിറ്റ ഗാതറിംങ് ഓഫ് മലയാളീ ("സരിഗമ" - വലൻസിയ
ഫോമ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തില് ജൂലൈ 26-ന് ശനിയാഴ്ച വെസ്ലി ചാപ്പലില് വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് മത്സരം, ടീമുകളുടെ പങ്കാളിത്തംകൊണ്ടും, കാണികളുടെ ആവേശഭരിതമായ സാന്നിധ്യംകൊണ്ടും വന് വിജയമായി. ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില് നിന്നും മത്സരത്തിനെത്തിയ ഏഴു ടീമുകള് മാറ്റുരച്ച ഈ മത്സരത്തില് ടാമ്പാ ടസ്ക്കേഴ്സ് പ്രഥമ സ്ഥാനം കരസ്ഥമാക്കിയപ്പോള്, മയാമി ടസ്ക്കേഴ്സ് ടണ്ണര്-അപ്പ് സ്ഥാനത്തെത്തി. ചീഫ് ഗസ്റ്റായി എത്തിയ ഫാ. ജോര്ജ് വര്ക്കി വിജയികള്ക്കുള്ള ട്രോഫിയും, കാഷ് അവാര്ഡും സമ്മാനിച്ചു. റിച്ചാര്ഡ് ജോസഫ് ബെസ്റ്റ് ബാറ്റ്സ്മാനായും, ടിജോ ആന്റണി ബെസ്റ്റ് ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
പെൻസിൽവാനിയ : ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), "'സഖി" എന്ന പേരിൽ ആദ്യമായി ദേശീയതലത്തിൽ വനിതാ സംഗമം(വിമൻ സമ്മിറ്റ്) സംഘടിപ്പിച്ചുകൊണ്ട് പ്രവർത്തന രംഗത്ത് പുതിയൊരു ചരിത്രം കുറിക്കുന്നു! 2025 സെപ്റ്റംബർ 26 മുതൽ 28 വരെ പെൻസിൽവാനിയയിലെ വിൽക്സ്-ബാരെയിലുള്ള വുഡ്ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിൽ വച്ചാണ് വനിതാസംഗമം നടക്കുക. 'ശാക്തീകരിക്കുക, ഉയർത്തുക, നയിക്കുക' എന്നതാണ് ഇക്കൊല്ലത്തെ വനിതാ സംഗമത്തിൻറെ പ്രമേയം. സ്ത്രീകളുടെ നേട്ടങ്ങളും സൗഹൃദങ്ങളും ആഘോഷിക്കാനും, വെല്ലുവിളികളെ മറികടക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനുവേണ്ടി, സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ, സംരംഭകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിങ്ങനെ വിവിധ തലങ്ങളിലെ വനിതകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോമായുടെ ദേശീയ വനിതാ ഫോറം നേതൃത്വം നൽകുന്ന ഈ മഹാസംഗമം, പ്രവാസികളും അല്ലാത്തവരുമായ മലയാളി സ്ത്രീകളുടെ ശബ്ദം മലയാളിസമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉയർന്നുകേൾക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നടപ്പാക്കുന്നത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദര്ശനത്തിന് വച്ചപ്പോൾ ഫോമയ്ക്കു വേണ്ടി മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പുഷ്പചക്രം അർപ്പിക്കുന്നു
ന്യൂയോർക്ക് : മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. പരിസ്ഥിതി, പൊതുജനക്ഷേമം എന്നീ വിഷയങ്ങളില് ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്ത്തിപ്പിടിച്ച നേതാവായിരുന്നു വി.എസ്. ഫോമ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. വി.എസ് എന്നും പാവപ്പെട്ടവരുടെയും പാര്ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നുവന്നു ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ സണ്‍ഷൈന്‍ റീജിയന്‍ ഇദംപ്രഥമമായി ടാമ്പായില് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്ണമെന്റ് ജൂലൈ 26 ശനിയാഴ്ച വെസ്ലി ചാപ്പലില് വെച്ച് നടത്തപ്പെടുന്നു. സണ്‍ഷൈന്‍ റീജിയന്റെ സ്പോര്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ക്രിക്കറ്റ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നത്. സ്പോര്ട്സ് കമ്മിറ്റി ചെയര് സിജോ, വൈസ് ചെയര് ഗിരീഷ്, കമ്മിറ്റി മെമ്പേഴ്സായ ലക്ഷ്മി രാജേശ്വരി, എഡ് വേര്ഡ്, ജോളി പീറ്റര്, ജിതേഷ് എന്നിവര്ക്ക് ആര്‍.വി.പി ജോമോന് ആന്റണിയും മറ്റു ഭാരവാഹികളും അഭിനന്ദനങ്ങളും ആശംസകളും നേര്ന്നു. സ്പോര്ട്സ് കമ്മിറ്റിയുടെ ഈ സംരംഭം അങ്ങേയറ്റം അഭിമാനകരമാണെന്ന് ജോമോന് ആന്റണി പ്രസ്താവിച്ചു.
ഫോമായുടെ ആദ്യ ഉന്നതതല വനിതാ സംഗമത്തിലേക്ക് നോർത്തമേരിക്കയിലെ എല്ലാ മലയാളി വനിതകളേയും ക്ഷണിക്കുന്നു. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), 'സഖി - ഫ്രണ്ട്സ് ഫോറെവർ' എന്ന പേരിൽ ആദ്യമായി വനിതാ സംഗമം(വിമൻ സമ്മിറ്റ്) സംഘടിപ്പിക്കുന്നതിലൂടെ ഒരു പുതിയ ചരിത്രം കുറിക്കുകയാണ്. 2025 സെപ്റ്റംബർ 26 മുതൽ 28 വരെ പെൻസിൽവാനിയയിലെ വിൽക്സ്-ബാരെയിലുള്ള വുഡ്ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിൽ വച്ചാണ് വനിതാസംഗമം നടക്കുക.'ശാക്തീകരിക്കുക. ഉയർത്തുക, നയിക്കുക' എന്നതാണ് പ്രമേയം. സ്ത്രീകളുടെ നേട്ടങ്ങളും സൗഹൃദങ്ങളും ആഘോഷിക്കാനും വെല്ലുവിളികളെ മറികടക്കുന്നതിനും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ, സംരംഭകർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിങ്ങനെ വിവിധ തലങ്ങളിലെ വനിതകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ "ഫോമയുടെ" (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പൊളിറ്റിക്കൽ ഫോറം ചെയർമാനായി മുതിർന്ന നേതാവ് തോമസ് ടി. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. സിജു ഫിലിപ്പ് (അറ്റ്ലാന്റാ) ആണ് സെക്രട്ടറി. കമ്മറ്റി അംഗങ്ങാളായി, ഷാജി വർഗീസ് (ന്യൂ യോർക്ക്), വിൽസൺ നെച്ചിക്കാട്ട് (കാലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്) എന്നിവരെയും, കൂടാതെ ഫോമാ നാഷണൽ കമ്മിറ്റി പ്രതിനിധിയായി ജോർജ് മാത്യുവിനേയും (ചിക്കാഗോ) തെരഞ്ഞെടുത്തു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ടി ഉമ്മൻ, ഫോമയുടെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനം ചെയ്തിട്ടുള്ള തോമസ് ടി ഉമ്മൻ, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം
ഫോമായുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമൻസ് സമ്മിറ്റ്- ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 26, 27, 28 തീയതികളിൽ പെൻസിൽവേനിയയിലെ പ്രകൃതിമനോഹരമായ പോക്കണോസിൽ വുഡ്ലാൻഡ്‌സ് ഇൻ റിസോർട്ടിൽ നടത്തുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി സംഘാടകർ ഒരുപാടു പരിപാടികൾ ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ റിസോർട് സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി.
യമനിൽ വധശിക്ഷക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് ശക്തമായ ഇടപെടലുമായി ഫോമായും രംഗത്ത്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി , മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് സംഘടനാ നേതൃത്വം കത്തുകളയക്കുകയും നേരിൽ ബന്ധപ്പെടുകയും ചെയ്തു. നിമിഷപ്രിയയുടെ മോചനത്തിന് എല്ലാവിധ ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. നിമിഷ പ്രിയയുടെ ദാരുണമായ സാഹചര്യം ആഗോള മലയാളികളുടെയും ഇന്ത്യൻ പ്രവാസികളുടെയും ഹൃദയങ്ങളെ പിടിച്ചുലച്ചിരിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.