Image

എന്‍പുരാന് വെട്ടേറ്റു, പതിനേഴല്ല, ഇരുപത്തിനാല് ! (ജെ. മാത്യൂസ്)

Published on 11 April, 2025
എന്‍പുരാന് വെട്ടേറ്റു, പതിനേഴല്ല, ഇരുപത്തിനാല് ! (ജെ. മാത്യൂസ്)

  വെട്ട് ഏൽക്കാതെ മുൻപ് തലയുയർത്തി നിന്നവർ ഓർമ്മയിൽ വരുന്നു.
അതിൽ ഒന്നാണ് മഹാകവി കുമാരനാശാന്റെ 1922-ൽ പ്രസിദ്ധീകരിച്ച  ദുരവസ്ഥ.
ശ്രേഷ്ഠകുലജാതയായ  ബ്രാഹ്‌മണയുവതി-സാവിത്രി, തീണ്ടൽപ്പാട് അകലെ മാറ്റി നിറുത്തേണ്ട നീചജാതിയിൽപ്പെട്ട പുലയനെ-ചാത്തനെ പ്രേരിപ്പിച്ച് ഭർത്താവായി സ്വീകരിക്കുന്നു! 
ഈ 'ദുരവസ്ഥ'യിൽ രക്തം തിളച്ചവർ അന്ന് ഉണ്ടായിരുന്നു. പക്ഷേ, വാളെടുത്തില്ല, വെട്ടിയില്ല! 
'മുന്പോട്ടു കാലം കടന്നുപോയി', നൂറിലേറെ വർഷങ്ങൾ. പക്ഷേ, ഇന്നാണെങ്കിൽ, സാവിത്രയേയും ചാത്തനേയും അവരുടെ പുലമാടത്തിൽ പിടിച്ചുകെട്ടിയിട്ട്, വിശ്വാസികൾ 
തീ വയ്‌ക്കും, ഉറപ്പാണ് !  ആ ചാന്പൽ  കുമാരനാശാന്റെ മുഖത്തേക്ക് വലിച്ചെറിയും!

മുന്പോട്ടാണോ നമ്മുടെ പോക്ക് ?

നിർമാല്യം വെളിച്ചം കണ്ടത് 1973-ലാണ്. 1974-ൽ പ്രശസ്തമായ  കേരള ഫിലിം അവാർഡ് നേടിയ മൂവി. നിർമാല്യത്തിൽ വെളിച്ചപ്പാടായി അഭിനയിച്ച പി. ജെ. ആന്റണി, 1974-ൽ ഏറ്റവും നല്ല നടനുള്ള ദേശീയഅവാർഡിന് അർഹനായി. കഠിനമായ ദാരിദ്ര്യവും   ഗുരതമായ ജീവിതപ്രശ്നങ്ങളും  ശ്വാസം മുട്ടിച്ചപ്പോൾ, രക്ഷക്കുവേണ്ടി പ്രാർഥിച്ചത് ദേവിയോടാണ്.  വിശ്വാസത്തോടെ പൂജിച്ചിട്ടും ഹൃദയമുരുകി പ്രാർഥിച്ചിട്ടും ദേവിയാകട്ടെ കണ്ണുതുറന്നില്ല. വിശപ്പടക്കാൻ ഭാര്യക്ക് അരുതാത്തത് ചെയ്യേണ്ടിവന്നു! വെളിച്ചപ്പാട് അകെ തകർന്നു, അതിരുവിട്ട നൈരാശ്യവും അടക്കാനാവാത്ത കോപവും അയാളിൽ ആളിക്കത്തി. ദേവിയുടെ മുൻപിൽ ഉറഞ്ഞുതുള്ളി. സ്വയംവെട്ടി മുറിവേൽപ്പിച്ചു. ആകെത്തകർന്ന ആ മനുഷ്യൻ കാർക്കിച്ചു തുപ്പി ദേവീവിഗ്രഹത്തിൽ!   ദേവിയെ നിന്ദിച്ചതിൽ അമർഷമുള്ളവർ  അന്നുണ്ടായിരുന്നു, പലരും. പക്ഷേ, അന്ന് ആരും വാളെടുത്തില്ല, വെട്ടിയില്ല.
അര നൂറ്റാണ്ടിലേറെ കഴിഞ്ഞു ഇന്ന്,  ഇന്നാണെങ്കിൽ, പി. ജെ. ആന്റണിയുടെ
തലവെട്ടും വിശ്വാസികൾ!

മുന്പോട്ടാണോ നമ്മുടെ പോക്ക്?

സ്നേഹവും  സഹനവും ജീവിതശൈലിയാക്കി മാതൃക കാണിക്കേണ്ട പുരോഹിത
മേധാവികൾ വഴിതെറ്റി പെരുമാറിയതിൽ കൊച്ചച്ചൻ വേദനിച്ചു. മനുഷ്യത്വരഹിതമായ
സഭാനേതൃത്വത്തിന്റ കൽപ്പനയിൽ അദ്ദേഹം അന്പരന്നുപോയി!  ശക്തമായ തന്റെ പ്രതിഷേധമറിയിച്ചുകൊണ്ട് ളോഹയൂരി ബിഷപ്പിനു നേരെ വലിച്ചെറിഞ്ഞു, സ്വതന്ത്രമായ ജീവിതത്തിലേക്കുള്ള 'വഴി തുറന്നു'!  
1956-ൽ 'വഴിതുറന്നു' എന്ന നാടകത്തിലൂടെ തിരുവസ്‌ത്രത്തെ അപമാനിച്ചതിലും 
തിരുമേനിയെ ധിക്കരിച്ചതിലും പൊൻകുന്നം വർക്കിയോട് വിശ്വാസികൾക്ക് 
അമർഷമുണ്ടായിരുന്നു! പക്ഷേ, ആരും വഴി മുടക്കിയില്ല.
പക്ഷേ, ഏഴു പതിറ്റാണ്ടിനുശേഷം ഇന്നാണെങ്കിൽ, കൊച്ചച്ചനെതിരെ 
കുരിശുയുദ്ധം പ്രഖ്യാപിക്കും. പൊൻകുന്നം വർക്കിയുടെ 'വഴി' അടക്കും.

മുന്പോട്ടാണോ നമ്മുടെ പോക്ക് ?

സാമൂഹ്യ പരിവർത്തനസന്ദേശം മുഴങ്ങികേൾക്കുന്ന ഒരു നാടകമാണ്  
" അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് ".  വി. റ്റി. ഭട്ടതിരിപ്പാടാണ് നാടകകൃത്ത്.
1929-ൽ ആദ്യം അവതരിപ്പിക്കപ്പെട്ടു. ‘ശ്രേഷ്‌ഠകുലജാതരായ’ ബ്രാഹ്‌മണ സ്‌ത്രീകൾ നേരിട്ടിരുന്ന ക്രൂരമായ ആചാരങ്ങളെ തുറന്നുകാണിച്ച നാടകം, വിപ്ലവകരമായ മാറ്റത്തിനുള്ള 
ശക്തമായ അഹ്വാനമായിരുന്നു! മനുസ്‌മൃതി വെല്ലുവിളിക്കപ്പെട്ടു. ഈ നാടകത്തെ എതിർത്തിരുന്നവർ ഉണ്ടായിരുന്നു ബ്രഹ്‌മണ സമുദായത്തിൽ അന്ന്. പക്ഷേ, ആരും കല്ലെറിഞ്ഞില്ല.
ഒരുനൂറ്റാണ്ടോളം പിന്നിട്ടശേഷം, ഇന്നാണ്  ആ നാടകം ആദ്യം അവതരിപ്പിക്കുന്നതെങ്കിൽ
‘മതാചാരങ്ങളെ ചോദ്യം ചെയ്യുന്നു’ എന്നപേരിൽ പലർക്കും ചോര തിളക്കും.
നാടകക്കാരെ കൂട്ടത്തോടെ 'അരംഗത്തുനിന്ന് അടുക്കളയിലേക്ക്‌ ' അടിച്ചോടിക്കും!

മുന്പോട്ടാണോ നമ്മുടെ പോക്ക് ?

നമ്മുടെ അഭിപ്രായ പ്രകടനത്തെയും  ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഏകപക്ഷീയമായി  
നിയന്ത്രിക്കുകയും,  ബലാൽക്കാരേണ നിരോധിക്കുകയും ചെയ്യുന്ന ഈ പ്രതിലോമകാ രികൾക്ക്  എങ്ങനെ കിട്ടി ഇത്രകണ്ട് സ്വാധീന ശക്തി?

പണ്ട്, മുത്തശ്ശി പറഞ്ഞു പേടിപ്പിച്ചിരുന്ന ഒരു ഞാഞ്ഞുൽ കഥയുണ്ട്. “സൂര്യഗ്രഹണസമയത്ത്
ഞാഞ്ഞൂലിന്  നട്ടെല്ലുണ്ടാകും, വിഷപ്പല്ലുമുളക്കും. സൂര്യന്റെ അഭാവത്തിൽ 
ഞാഞ്ഞൂലുപോലും വിഷപ്പാന്പാകും!"
സ്‌കൂളിൽ പോയി സയൻസ് പഠിച്ചപ്പോൾ, മുത്തശ്ശിയുടെ ഞാഞ്ഞുൽ കഥയിൽ 
കഥയില്ലെന്നു ബോദ്ധ്യപ്പെട്ടു. പക്ഷേ ഇന്ന്, 'ഞാഞ്ഞൂലുകൾ' വിഷപ്പാന്പാകുന്പോൾ 
മുത്തശ്ശിക്കഥയിലും കഥയുണ്ടല്ലോ എന്ന് തോന്നിപ്പോകുന്നു!

നൂറ്റാണ്ടുകളായി ത്യാഗം സഹിച്ചും സമരം ചെയ്‌തും നേടിയെടുത്ത മാനുഷിക മൂല്യങ്ങൾ ഇന്ന്‌ തകർക്കപ്പെടുകയാണ്. ഇതിനെതിരേ ശബ്ദിക്കേണ്ടവർ അധികവും മൗനത്തിലാണ്. പ്രതികരണശേഷിയെ തളർത്തിക്കളയുന്ന ഭയം. സ്വതന്ത്രചിന്തയെ പ്രതിരോധിക്കാൻ ഫാസിസ്റ്റുകൾ ഫലപ്രദമായി പ്രയോഗിക്കുന്ന ആയുധമാണ് ഭയപ്പെടുത്തൽ. എന്പുരാന് വെട്ടേറ്റപ്പോൾ, പ്രതിലോമ ശക്തികൾക്കെതിരെ പ്രതിഷേധദശബ്ദം ഉയർത്തേണ്ട പലരും മൗനികളായത് എന്തുകൊണ്ടാണ് ? നൂറ്റാണ്ടുകളായി നേടിയെടുത്ത മാനുഷിക മുല്യങ്ങളെല്ലാം ഇട്ടുപേക്ഷിച്ച്‌ പിൻപോട്ടുനടക്കുകയാണോ നമ്മൾ?
എന്പുരാന് ഏൽക്കേണ്ടിവന്ന ഓരോവെട്ടും മുറിവേൽപിച്ചത് കലാ സാഹിത്യ ആവിഷ്‌കാര 
സ്വാതന്ത്ര്യത്തെയാണ്.
കലാ-സാഹിത്യ സുഹൃത്തുക്കളേ, നാം പോകേണ്ടത് മുന്നോട്ടാണ് !
നമ്മെ നയിക്കേണ്ടത് ഭയമല്ല, മാനവീയതയാണ്.
                                                                                                                                                                                    

Join WhatsApp News
സുനിൽ ജോയ്‌ 2025-04-11 13:21:38
ആരും വാളെടുത്തില്ല, വെട്ടിയുമില്ല. സെൻസർ ബോർഡ്‌ അനുമതി നൽകി പ്രദർശ്ശനം നടന്നു കൊണ്ടിരുന്ന ഒരു സിനിമ ചില പ്രതികരണങ്ങൾ ഉണ്ടായപ്പോഴേക്കും സ്വയം തുമ്പ്‌ അങ്ങ്‌ വെട്ടി ! പേടിച്ച്‌ സ്വയം മുറിച്ചതാണോ, അതോ ചിത്രം വിജയിപ്പിച്ചെടുക്കാൻ സ്വയം ഒരുക്കിയ നാടകമാണോ, ആർക്കറിയം ! സത്യൻ അന്തിക്കാട്‌ കഴിഞ്ഞ ദിവസം പറഞ്ഞു , ഇന്നായിരുന്നെങ്കിൽ സന്ദേശം പോലെ ഒരു സിനിമ എടുത്തിരുന്നതെങ്കിൽ വിവരം അറിഞ്ഞേനെ എന്ന് ! ശരിയല്ലേ, നിങ്ങടെ മുഖ്യമന്ത്രിയോട്‌ ‌ "പി വി" എന്ന പേരിൽ "വീണ തൈക്കണ്ടിയുടെ പിതാവായ" മാസപ്പടിക്കോപ്പം " മേജർ പോർഷൻ കൈക്കൂലി കൈപ്പറ്റിയ പ്രബലനായ രാഷ്ട്രീയ നേതാവ്‌" എന്ന് ഇൻങ്കം റ്റാക്സ്‌ സെറ്റിൽമന്റ്‌ ബോർഡ്‌ ഉത്തരവിൽ പറയുന്ന, (മകൾ എസ്‌ എഫ ഐ ഓ അന്വേഷണം നേരിടുന്ന) സി എം ആർ എൽ എന്ന പെതുമേഖലാ സ്ഥാപനം നൽകിയ ഈ മാസപ്പടി നിങ്ങളാണോ കൈപ്പറ്റിയത്‌ എന്ന് ചോദിക്കാൻ ഒരു മാധ്യമപ്രവർത്തകനും കഴിയില്ലല്ലോ ? അതാ സാമൂഹിക യാഥാർഥ്യം.
K. Mohan Kumar 2025-04-11 14:14:27
സമൂഹത്തിൽ കുത്തിത്തിരിപ്പും ജാതി മത വിദ്വേഷവും പരത്തലല്ല സിനിമ ചെയ്യേണ്ടത്. നിർമ്മാല്യം, സന്ദേശം തുടങ്ങിയ സിനിമകൾ ഇന്നും ഓടും. അതിൽ ഒരു സന്ദേശം ഉണ്ട്. മുസ്ലീമുകൾ ഹിന്ദുക്കളെ ഉപദ്രവിക്കുന്നതിൽ തെറ്റില്ല ഹിന്ദുക്കൾ തിരിച്ചു പ്രതികാരം ചെയ്യരുതെന്ന മഹത്തായ ആശയം നല്ലത്. പക്ഷെ സാധാരണക്കാരന് അത് മനസ്സിലാകുമോ? നക്കാപ്പിച്ച വോട്ടിനു വേണ്ടി രാഷ്ട്രീയകക്ഷികൾ തുള്ളുന്ന താളത്തിനു ഹേ മനുഷ്യാ നീ നിൽക്കരുത്. എമ്പുരാനിൽ മുസ്‌ലിം പ്രീണനം അല്ലാതെന്തു. നട്ടെല്ലുണ്ടെങ്കിൽ കര്സേവകരെ മുസ്‌ലിം വിശ്വാസികൾ കൊന്നു തിരിച്ചു ഹിന്ദുക്കൾ പ്രതികാരം ചെയ്തു എന്ന് പറയുക. എങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ല. ഒരു പുറം മാത്രം കൊട്ടി നടന്നാൽ അതിന്റെ ഫലം ഉണ്ടാകും. ചോദ്യങ്ങൾ വരും. അത് ഫാസിസം അല്ല . തെറ്റായ വിവരങ്ങൾ സമൂഹത്തിനു നൽകി അവിടെ അശാന്തി വിതയ്ക്കുന്നത് തടയുക തന്നെ വേണം . ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. ഭാരതം ഒന്നായി നിൽക്കണം എന്നും. അവിടെ മതപരമായ നിയമങ്ങൾ കൊണ്ട് വരരുത്.അവിടെ ഒരു ഹിന്ദുത്വ വാദവും കൊണ്ടുവരുന്നില്ല. മുസ്‌ലിം പ്രീണനം ചെയ്തുകൊണ്ട് നെഹ്‌റു മുതൽ മറ്റ് രാഷ്ട്രീയക്കാർ ചെയ്ത തെറ്റുകൾ തിരുത്തുമ്പോൾ അത് ഹിന്ദു രാഷ്ട്രം കൊണ്ടുവരാൻ നോക്കുന്നു എന്ന് സംശയിക്കരുത്.
Sunil 2025-04-11 15:28:30
Good article, Mr. Mathews. You are looking at Pruthwi Raj and Murali as gutsy as they pictured Hindus as Well as Christians negatively. Will they expose a Muslim similarly ? Their heads may not be on their shoulders.
josecheripuram@gmail.com 2025-04-11 18:07:54
Mathew sir, When we were growing up our friends were Hindus, Muslims and Many others, The cast never crossed our minds, Then how , when and where we stated walking back words, did the minority community play any role to hate them? The way things are going, I don't think we will ever get out from the clutches of the Religion and Cast? Your article is very serious and Thought Provoking !
Sankarankutty 2025-04-11 19:25:35
എമ്പുരാൻ സിനിമയിൽ നിന്ന് മൂന്നു മിനിട്ട് രംഗങ്ങൾ വെട്ടിക്കളഞ്ഞാൽ, ഗുജറാത്ത് വംശഹത്യയുടെ പാപക്കറ സംഘപരിവാറിന്റെ കൈകളിൽ നിന്ന് മാഞ്ഞു പോകുമോ? ഒരിക്കലുമില്ല. തെഹൽക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിൽ ആഷിഷ് ഖേതനോട് ബാബു ബജ്റംഗി തുറന്നു പറഞ്ഞതിനപ്പുറം എന്താണ് എമ്പുരാനിൽ അധികമുള്ളത്? ബാബു ബജ്റംഗിയുടെ വാക്കുകളിൽ പത്തിവിരിഞ്ഞ പൈശാചികതയുടെ ദൃശ്യാവിഷ്കാരം മാത്രമാണ് എമ്പുരാന്റെ ആദ്യരംഗങ്ങൾ. ഇന്ന് രാജ്യം ഭരിക്കുന്നവർ എത്രത്തോളം ക്രൂരത മുറ്റിയവരാണെന്ന് ഇരുപത്തിമൂന്ന് വർഷത്തിനിപ്പുറം പുതിയ തലമുറയെ പഠിപ്പിക്കുകയാണ് എമ്പുരാൻ. അവസരം കിട്ടിയാൽ ബാബു ബജ്റംഗിമാരാകാൻ തറ്റുടുത്തു നിൽക്കുന്നവർ കേരളത്തിലുമുണ്ട് എന്ന യാഥാർത്ഥ്യത്തിലേയ്ക്കാണ് എമ്പുരാൻ വിവാദം വിരൽ ചൂണ്ടുന്നത്. ഭയപ്പെടുത്തി വരുതിയ്ക്കു നിർത്തുക എന്ന ഒറ്റക്കുറ്റിയെച്ചുറ്റിയാണ് സംഘപരിവാറിന്റെ രാജ്യഭരണം. അതിനവർ എന്തും ചെയ്യും. എത്ര അനായാസമായാണ് അവർക്ക് എമ്പുരാന്റെ മേൽ തങ്ങളുടെ സെൻസർഷിപ്പ് അടിച്ചേൽപ്പിക്കാൻ കഴിഞ്ഞത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റോടെ പ്രദർശനത്തിനെത്തിയ സിനിമയ്ക്ക് വേറൊരു സെൻസറിംഗ്. പക്ഷേ, വിവാദം ബാക്കിയാക്കുന്നതോ. സിനിമയിലെ വില്ലന്റെ പേര് മാറ്റിയിട്ടും, ഏതാനും രംഗങ്ങളിൽ കത്രിക വെച്ചിട്ടുമൊന്നും ഇനിയൊരു കാര്യവുമില്ല. സിനിമ അതിന്റെ ദൗത്യം നിർവഹിച്ചു കഴിഞ്ഞു. ഗുജറാത്ത് കലാപവും ആശിഷ് ഖേതന്റെ സ്റ്റിംഗ് ഓപ്പറേഷൻ വെളിപ്പെടുത്തലുമൊക്കെ വീണ്ടും ചർച്ചയായി. ബാബു ബജ്റംഗിയെപ്പോലുള്ളവരുടെ ക്രൂരതകളെക്കുറിച്ച് ഒരിക്കൽക്കൂടി രാജ്യത്തെ ഓർമ്മിപ്പിക്കാൻ എമ്പുരാന് കഴിഞ്ഞു. ആദ്യമായിട്ടല്ല ഒരു സിനിമയിൽ രാഷ്ട്രീയവിമർശനമുണ്ടാകുന്നതും യഥാർത്ഥ സംഭവങ്ങൾ സിനിമയ്ക്കു പ്രമേയമാകുന്നതും. രാഷ്ട്രീയപാർടികളെയും രാഷ്ട്രീയ നേതാക്കളെയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എത്രയോ സിനിമകൾ കേരളത്തിലിറങ്ങിയിട്ടുണ്ട്. ഇഎംഎസ്, നായനാർ, വിഎസ്, ഗൗരിയമ്മ, കരുണാകരൻ, ആന്റണി തുടങ്ങിയ രാഷ്ട്രീയനേതാക്കളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കലാസൃഷ്ടികളുണ്ടായിട്ടുണ്ട്. അന്നൊന്നും ഇതു പോലെ അസഹിഷ്ണുത കാണിക്കുകയോ സംവിധായനെയോ എഴുത്തുകാരനെയും നിർമ്മാതാവിനെയും കുടുംബാംഗങ്ങളെയും തെറിവിളിക്കുകയോ വേട്ടയാടാൻ ഇറങ്ങുകയോ ചെയ്തിട്ടില്ല. ആ വിവേകബുദ്ധിയും സഹിഷ്ണുതയുമൊന്നും സംഘികളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. അല്ലെങ്കിൽത്തന്നെ വകതിരിവും വിവേകവുമുള്ളവർ സംഘികളാകുമോ? ഒരു ജനപ്രിയ സൂപ്പർസ്റ്റാർ ചിത്രത്തിൽ ഈ വിധം ചരിത്രത്തെ ഓർമ്മപ്പെടുത്തലോ, ചരിത്രസംഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രതികാരനിർവഹണമോ ഒന്നും സാധാരണഗതിയിൽ പ്രതീക്ഷിക്കാനാവില്ല. അതിന്റെ കലാമൂല്യവും മറ്റുമൊക്കെ ചലച്ചിത്ര നിരൂപകരും ആ മേഖലയിലുള്ളവരുമൊക്കെ വിലയിരുത്തട്ടെ. പക്ഷേ, ആ ശ്രമം, സംഘികളുടെ മൂട്ടിൽ തീയിട്ടതിനു തുല്യമായി. സിനിമയെ അങ്ങനെ സമീപിക്കാൻ കാണിച്ച ധൈര്യത്തിന് പൃഥ്വിരാജിനെയും മുരളി ഗോപിയെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ലേഖനത്തിലൂടെ വിഷയത്തിന്റെ ഗൗരവം വായനക്കാരിലേക്ക് തന്നതിന് ജെമാത്യൂസ് നന്ദി അഭിനന്ദനം
Ramankutty 2025-04-11 20:35:46
ശ്രീമാൻ ശങ്കരൻകുട്ടി അവർകൾ - ഭഗവൻ ശിവന്റെ പേരുണ്ടായിട്ടും (മൂന്നു കണ്ണുകൾ) താങ്കൾക്ക് സംഗതികൾ കാണാൻ കഴിവില്ലേ? മുസ്‌ലിം പ്രീണനം എത്ര നാൾ? 2047 ഇൽ ഭാരതം അൽ അറബ് രാജ്യമാകുമ്പോൾ താങ്കൾ ഇവിടെ ഉണ്ടാകില്ല. കര്സേവകരെ കൊന്നത് പറയാൻ ധൈര്യമില്ലാത്തവരെ അതെ സമയം വിലപ്പെട്ട മുസ്‌ലിം ജീവൻ നഷ്ടപ്പെട്ടതിൽ കരയാൻ കരൾ അലിവുള്ളവരെ കാണിക്കാൻ കുറച്ചു പേർക്ക് കഴിഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യം. അതിനെ ന്യായീകരിക്കുന്ന ചിലർ. ഭാരതം ഹിന്ദുക്കൾക്ക് തീറു എഴുതികൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഒരു മതഭ്രാന്തൻ ഇ മലയാളിയിൽ എഴുതിയിട്ടുണ്ട്. എന്തെ വിഭജനം നടന്ന കാര്യം പറയാത്തത്. സ്വന്തം ഭൂമി വെട്ടി മുറിച്ചതിൽ ദുഖമില്ല. ഒരു ഗുജ്‌റാത് എന്നും പറഞ്ഞു നടക്കുന്നു. വെറുതെ നാല് വോട്ടിനുവേണ്ടി ചിലർ നടത്തുന്ന പ്രഹസനങ്ങളിൽ എന്തിനു പങ്കു ചേരുന്നു. ഹിന്ദു വിദ്വേഷം എന്തിനു? മുസ്‌ലിം സ്നേഹം ആകാം. പക്ഷെ എന്തിനു ഹിന്ദുക്കളെ പഴിക്കുന്നു. മുസ്‌ലിം ഹിന്ദു എന്ന് പറയുന്നവരുടെ മുൻ തലമുറ ഹിന്ദുക്കൾ ആയിരുന്നു എന്ന് ഓർക്കുക. അവരിൽ പലരുടെയും അമ്മമാരെയും പെങ്ങന്മാരെയും ബലാൽസംഗം ചെയ്ത കഥകൾ എന്തെ പറയാത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക