അവസനം തുടര്‍ച്ചയായ പരാജയങ്ങളുടെ കാരണം കോണ്‍ഗ്രസ്സ് കണ്ടുപിടിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയോ ഭരണവൈകല്യങ്ങളോഅല്ല കാരണം. എത്രമനോഹരമായിട്ടാണ് കോണ്‍ഗ്രസ്സ് 60വര്‍ഷം രാജ്യംഭരിച്ചത്. സോണിയാമ്മയുടെയും മക്കളുടെയും നേതൃത്വത്തില്‍ അഴിമതി ദേശസാല്‍കരിച്ചില്ലേ. സോഷ്യലിസം നടപ്പാക്കിയില്ലേ. രാജ്യത്തെ മതവിഭാഗങ്ങളെ തമ്മില്‍തല്ലിച്ചില്ലേ. അവസാനം വിപ്‌ളവകരമായ വഖ്ഫ് നിയമം പാസ്സാക്കിയിട്ടല്ലേ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പടിയിറങ്ങിയത്. ഘടകകക്ഷികളായ ഡി എം കെയും ലാലു പ്രസാദിന്റെ പാര്‍ട്ടിയും ഖജനാവ് കൊള്ളയടിക്കുന്നതുകണ്ടിട്ടും മിണ്ടാതിരുന്നത് ഭരണംനിലനിര്‍ത്താനാണ്.
2014ലെ ഇലക്ഷനില്‍ വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് തുടര്‍ഭരണം സ്ഥാപിക്കേണ്ടതായിരുന്നു. എന്തുചെയ്യാം വോട്ടിങ്ങ് മെഷീന്‍ ചതിച്ചു. 2019 ലും 24 ലും അതേമെഷീനുപയോഗിച്ച് കുതന്ത്രങ്ങള്‍കാട്ടി ബി ജെ പി വീണ്ടും വീണ്ടും അധികാരത്തിലെത്തി. നമ്മള്‍ ഇനി രാജ്യഭരണം പിടിക്കണമെങ്കില്‍ വോട്ടിങ്ങ്മഷീന്‍മാറ്റി പകരം പണ്ടത്തെ ബാലറ്റ്‌പേപ്പര്‍ സംവിധാനം കൊണ്ടുവരണം.
ഇത്രയുമാണ് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേനത്തെ സംബോധനചെയ്തുകൊണ്ട്മല്ലികാര്‍ജുന ഹെഗ്‌ഡെ പറഞ്ഞത്. നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ച്ചകള്‍കൊണ്ടല്ല തുടര്‍ച്ചയായ പരാജയങ്ങള്‍ ഉണ്ടാകുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും നമ്മള്‍ക്ക് ഭൂരിപക്ഷംകിട്ടുമെന്ന് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിച്ചതല്ലേ. ഹരിയനയില്‍ വോട്ടെണ്ണിതുടങ്ങിയപ്പോള്‍ നമ്മളല്ലായിരുന്നോ ബി ജെ പിയെക്കാള്‍ ബഹുദൂരം മുന്നില്‍. കേരളത്തിലെ ചാനലുകള്‍ നമ്മള്‍ വിജയിച്ചെന്ന് പ്രഖ്യാപിച്ചതാണ്. റിപ്പോര്‍ട്ടര്‍ ടീവിയിലെ അരുണ്‍കുമാര്‍ പറഞ്ഞില്ലേ ഹരിയാനയിലെ ഗോതമ്പുവയലുകളില്‍ താമരയുടെ തണ്ടൊടിഞ്ഞു കിടക്കുന്നെന്ന്. 24 ടീവിയിലെ ശ്രീകണ്ടന്‍ നായരും മനോരമയിലെ ഷാനിയും ബി ജെ പിയുടെ പരാജയം ആഘോഷിച്ച് തുള്ളിച്ചാടി. എന്നിട്ടെന്തേ സംഭവിച്ചത്. അവസാനം ഇവരെയെല്ലാം നിരാശപ്പെടുത്തികൊണ്ട് ബി ജെ പി വിജയിച്ചുകയറി ഭരണംപിടിച്ചു. ഇതൊക്കെ വോട്ടിങ്ങ്‌മെഷീനിലെ തരിമറികൊണ്ടല്ലാതെ എങ്ങനെ സാധിക്കാനാണ്.
നമ്മുടെ പ്രിയങ്കരനായ നേതാവ് കന്യാകുമാരിമുതല്‍ കാഷ്മീര്‍വരെ നടന്നിട്ടും കേരളത്തിലല്ലാതെ വേറൊരിടത്തും പ്രയോജനം ഉണ്ടായില്ല. കേരളീയര്‍ പ്രബുദ്ധരായതുകൊണ്ടും നൂറുശതമാനം സാക്ഷരത കൈവരിച്ചായവര്‍ ആയതുകൊണ്ടും ദീര്‍ഘദൂരം നടന്നാല്‍ ബുദ്ധിയുദിക്കുമെന്ന് മനസിലാക്കിയവരാണ്. അവര്‍ ഹമാസിന്റെ ആരാധകരാണ്. യാഹിയ സിന്‍വറിന്റെയും ഇസ്മായേല്‍ ഖനിയയുടെയും പടങ്ങള്‍ ആനപ്പുറത്തുകയറ്റി എഴുന്നെള്ളിക്കുന്നവരാണ്. ഭഷ്യഷാമം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നതുകൊണ്ടാണ് അരിയും മലരും വാങ്ങിവെച്ചോളാന്‍ അവര്‍ പ്രവചിച്ചത്. ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങാന്‍ പറഞ്ഞത്. അതുപറഞ്ഞതിന് പാവപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലിലടച്ചു. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ നമ്മള്‍ അധികാരത്തിലെത്തിയേപറ്റു.
ഗുജറാത്തിലെ സബര്‍മതിയില്‍ എ ഐ സി സി സമ്മേളനം വിളിച്ചുചേര്‍ത്തത് പാര്‍ട്ടിയെ പുനര്‍ജ്ജീവിപ്പിക്കാനാണ്. ഗാന്ധിയുടെ അനുഗ്രാശംസകള്‍ ഗാന്ധികുടുംബത്തിനും ഉണ്ടാകട്ടെ എന്നുകരുതിയാണ്. വളരെനാളായി നമ്മള്‍ മറന്നുകിടന്നിരുന്ന അപ്പൂപ്പന്റെ ചിത്രം പൊടിതട്ടിയെടുത്ത് സ്റ്റേജില്‍ പ്രദര്‍ശ്ശിപ്പിച്ചിരിക്കുന്നത് പാര്‍ട്ടിയിലെ ജീവനക്കാര്‍ക്ക് പുതിയൊരു ഉത്തേജനം ഉണ്ടാകട്ടെ എന്നുകരുതിയാണ്. ജീവനക്കാരെന്ന് പറഞ്ഞത് അവരെല്ലാം ജീവിക്കാന്‍വേണ്ടിമാത്രം പാര്‍ട്ടിയില്‍ തുടരുന്നതുകൊണ്ടാണ്.
അതുപോലെയാണ് പട്ടേലിനെ പെട്ടന്ന് ഓര്‍മ്മവന്നത്. ഗുജറാത്തില്‍ സമ്മേളനം നടക്കുമ്പോള്‍ ഇവിടുത്തുകാരായ ഗാന്ധിയെയും പട്ടേലിനെയും ഓര്‍മ്മിച്ചില്ലങ്കില്‍ മോശമല്ലേ.. നാട്ടുകാരെന്തു വിചാരിക്കും. ഇത്രനാളും നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പടങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചിട്ടും ജനം കാര്യമാക്കുന്നില്ലന്ന് കണ്ടതുകൊണ്ടാണ് പുതിയ പരീക്ഷണം. ഇതുകൊണ്ടും വിജയിച്ചില്ലെങ്കില്‍ പണിമതിയാക്കി കര്‍ണാടകയിലേക്ക് തിരികെപ്പോകുമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു ഹാര്‍ഗെ മൂപ്പന്‍.