പ്രിയങ്ക തൻ്റെ മകളുമൊത്തുള്ള സ്നേഹനിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്. വെള്ളിയാഴ്ച ദിവസത്തെ തൻ്റെ സന്തോഷകരമായ അനുഭവമാണ് താരം ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നത്. പ്രിയങ്ക ചോപ്ര തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ഒരു ചിത്രത്തിൽ, പ്രിയങ്ക മകളെ മടിയിലിരുത്തി പുഞ്ചിരിക്കുന്ന ഒരു സെൽഫി കാണാം. അവർ പുതപ്പുകൊണ്ട് മൂടപ്പെട്ട് ഇരിക്കുകയായിരുന്നു. ഈ ചിത്രത്തിന് അടിക്കുറിപ്പായി "ഇതുപോലെയുള്ള വെള്ളിയാഴ്ചകൾ" എന്ന് പ്രിയങ്ക കുറിക്കുകയും , ഒപ്പം ഒരു ചുവന്ന ഹൃദയത്തിൻ്റെ ഇമോജിയും നൽകിയിട്ടുമുണ്ട് .മറ്റൊരു ചിത്രത്തിൽ, മാൾട്ടി ഒരു പച്ച ഫ്രോക്കും തിളങ്ങുന്ന ചിറകുകളും പൂക്കളുടെ കിരീടവും പിങ്ക് ഷൂസുമണിഞ്ഞ്, ക്യാമറയ്ക്ക് പുറം തിരിഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് . മറ്റൊരു ചിത്രത്തിൽ അവരുടെ വളർത്തുനായ ഡയാനയേയും കാണാം.
ഒപ്പം "ക്രിഷ്", "ക്രിഷ് 3", "അഗ്നിപഥ്" എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം പ്രിയങ്ക ചോപ്ര വീണ്ടും ഹൃത്വിക് റോഷനൊപ്പം "ക്രിഷ്" സിനിമയുടെ നാലാം ഭാഗത്തിൽ അഭിനയിക്കാൻ പോകുന്നു. ഇത് ഒരു സൂപ്പർഹീറോ സിനിമയാണ്.എന്ന വാർത്തയും ഉണ്ട് . ഏപ്രിൽ 11-നാണ് പ്രിയങ്ക ഈ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. ഹൃത്വികും പ്രിയങ്കയും ഇന്ത്യൻ സിനിമയിലെ ആളുകൾക്ക് ഏറെ ഇഷ്ടമുള്ള ജോഡികളാണ്. അവർ വീണ്ടും 'ക്രിഷ് 4' ലൂടെ ജന്മനസുകളിലേക്ക് എത്തുകയാണ് . ഒപ്പം ചലച്ചിത്ര നിർമ്മാതാവും ഹൃത്വിക് റോഷൻ്റെ പിതാവുമായ രാകേഷ് റോഷൻ "ക്രിഷ് 4" ലൂടെ ഹൃത്വിക് സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് .
യാഷ് രാജ് ഫിലിംസുമായി സഹകരിച്ച് രാകേഷ് റോഷനാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ ഈ സിനിമയിൽ സംവിധായകനായും പ്രധാന കഥാപാത്രമായ സൂപ്പർഹീറോ ആയും ഇരട്ട വേഷങ്ങളിൽ അഭിനയിക്കും. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
English summery:
Priyanka Chopra shares beautiful moments with her daughter, captioned "Fridays like these."