Image

ഭാനുമതി- കവിതകൾ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 13 April, 2025
ഭാനുമതി- കവിതകൾ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

കേരളത്തിലെ മലയാള വായനക്കാർക്ക്

സുപരിചിതയായ സ്വതന്ത്ര പത്രപ്രവർത്തകയാണ് ആൻസി സാജൻ.

യു.എസ്. ഓൺലൈൻ പത്രം ഈ-- മലയാളിയിൽ എഡിറ്ററുമാണ്.

ധാരാളം കവിതകളും, പ്രത്യേകതകൾ അവകാശപ്പെടാവുന്ന ചെറുകഥകളും എഴുതുന്ന ആൻസി സാജൻ ഒരുപാട് തുടക്ക എഴുത്തുകാർക്ക് പ്രോത്സാഹനവും ആകുന്നുണ്ട്. ചെറുകഥകൾക്ക് നിരവധി പുരസ്കാരങ്ങളും ആൻസിയെ തേടി എത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് തിരുവനന്തപുരം ദേവതീ വാര്യർ സ്മാരക കഥാ പുരസ്കാരം (2022). 2024ലെ ഈ-- മലയാളി കഥാസമ്മാനവും ആൻസിയുടെ എഴുത്തിന് ലഭിച്ച അംഗീകാരമാണ്.

കവിതയെന്നത് നന്മയും സ്നേഹവും ആണെന്ന് പറയുന്ന ആൻസിയുടെ ആദ്യ കവിതാ സമാഹാരമാണ് ഭാനുമതി. ഭാനുമതി എന്ന പേര് തന്നെ എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. മഹാഭാരതത്തിലെ ദുര്യോധനന്റെ ഇഷ്ട ഭാര്യ ഭാനുമതി . ദുര്യോധനന്റെ പാതി ജീവനായ കർണ്ണനും ഭാനുമതിയും ഒരിക്കൽ ചതുരംഗ കളിയിൽ ഏർപ്പെട്ടതും ഭാനുമതി തോറ്റു കൊണ്ടേയിരുന്നതും നമുക്കറിയാവുന്ന കഥയാണ്. അവർക്കിടയിലേക്ക് അപ്പോഴാണ് ദുര്യോധനൻ കടന്നുവരുന്നത്. ദുര്യോധനെ കണ്ട് ബഹുമാനപൂർവ്വം എഴുന്നേറ്റ ഭാനുമതിയെ വീണ്ടും കളിക്കുവാനായി ക്ഷണിക്കാൻ കൈ ഉയർത്തിയ കർണന്റെ വിരലുകൾ കൊണ്ട് ഭാനുമതിയുടെ മുത്തുമാല പൊട്ടി മുത്തുകൾ ചിതറി വീഴുന്നു. അവർ ഒരുമിച്ച് മുത്തുകൾ പെറുക്കിയെടുത്തുന്ന കാഴ്ചയാണ് ദുര്യോധനൻ കാണുന്നത്. മൂവർക്കും ഇടയിലുള്ള വിശ്വാസത ചോദ്യം ചെയ്യപ്പെടാത്ത ധന്യ മുഹൂർത്തം.

എന്നാൽ ഭാനുമതിയുടെ ഈ കഥയുമായി യാതൊരു സാമ്യവുമില്ല ആൻസി സാജന്റെ ഭാനുമതിക്ക്. ഇരുപത്തിയെട്ട് കവിതകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ രണ്ടാമത്തെ കവിതയാണ് ഭാനുമതി.

ഒരമ്മയ്ക്കും മകൾക്കും ഇടയിലെ തീവ്രബന്ധങ്ങളെയാണ് ഈ കവിതയിൽ നാം കാണുക

" കുഞ്ഞിലെ മുതൽ

തങ്കം എന്നും

അമ്മു എന്നും

വിളിക്കാറുള്ള നിന്നെ

ഹൃദയം നിറയെ

ഭാനുമതീന്നു

വിളിക്കട്ടെ ഞാനിപ്പോൾ"

ഇങ്ങനെ ജീവിത പരിസരങ്ങളിൽ നിന്നും കണ്ടെടുത്ത വ്യത്യസ്തത പുലർത്തുന്ന 28 പുതു കവിതകൾ.

ഈ കവിതകളെ വിലയിരുത്തുവാനുള്ള സാമർത്ഥ്യം എനിക്ക് പോരാ എന്ന് ഞാൻ സമ്മതിക്കുന്നു. പലതരം ആനുകാലിക ലോക വിഷയങ്ങൾ ഈ കവിതകൾക്ക് പ്രമേയം ആകുന്നുണ്ടെങ്കിലും പെണ്മയുടെ വിഷയം തന്നെയാണ് ഇതിലെ പ്രധാന പ്രമേയ വിഷയം..

ജെന്നി സാറ പോൾ എന്ന മലയാള അധ്യാപികയുടെ വിശാലമായ ഒരു പഠനവും ഈ കവിതകൾക്കൊടുവിൽ നമുക്ക് വായിച്ചെടുക്കാം. അതും ഈ പുസ്തകത്തിനൊരു മുതൽക്കൂട്ടാണ്.

ആൻസിക്കും ഭാനുമതിക്കും എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.

മാക്ബത്ത് കോഴിക്കോട് ആണ് പബ്ലിഷേഴ്സ്. 

വില Rs 140/- 

ORDER NOW - MSG TO

+91 85476 49848

ഭാനുമതി- കവിതകൾ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Dr KUNJAMMA GEORGE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക