കവിതപോൽവന്നൂ കനവിലെൻ കണ്ണൻ..
കണികണ്ടൂ ഞാൻ വെച്ച കാഴ്ചയെല്ലാം..
കണ്ണിമ ചിമ്മാതേ കൺപാർത്തു നിന്നൂ
കുസൃതിച്ചിരിയുമായ് കുഴലേന്തി നിന്നൂ..
എന്നും വിളിപ്പൂ ഞാൻ കാറൊളിവർണ്ണനേ
ഒരുവട്ടമെൻ മുന്നിൽ വന്നീടുവാൻ..
കാതോളം മിഴിയോളം എന്നോളം
ഒന്നിച്ചുപ്രേമലീലയാടാൻ
കനകച്ചിലങ്കയണിഞ്ഞോ രാ
കാൽപാദം
കൺ മുന്നിൽ കണ്ടു നമിച്ചിടുമ്പോൾ
കരതലം കൊണ്ടവൻ ശിരസ്സിൽ തഴുകിടും
ഹൃദയത്തിലാരൂപം പതിച്ചു നൽകും
ഒടുവിലവൻ വന്നൂ.. വിഷുപ്പുലരിക്കൊപ്പമായ്
കനിവാർന്നുകണികണ്ടെൻ നേദ്യങ്ങളേ..,
കമനീയമായ് വെച്ച കാണിക്കയേ..!
പായസച്ചോറുണ്ടു കദളിപ്പഴമുണ്ടു
പാൽക്കുടമതിവേഗം കുടിച്ചു തീർത്തൂ..
ഉരുളിയിലൊരുക്കിയ ഫലമൂലമെല്ലാമേ
തൃക്കണ്ണാൽ കണ്ടൂ കൃതാർത്ഥനായീ..
കനവിലുണർന്നു ഞാൻ ധന്യയായീ..!
*******