Image

വിഷുക്കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ (കവിത: എ.സി.ജോർജ് )

Published on 14 April, 2025
വിഷുക്കണി കാണുവാൻ കേൾക്കുവാൻ  അനുഭവിക്കുവാൻ (കവിത: എ.സി.ജോർജ് )

സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ
കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ
കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ
ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി
തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും 
മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ
തുറന്ന മനസോടെ സ്നേഹാർദ്രമായി
ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ 
കണി കാണുവാൻ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ, 
കരുണ ചൊരിയണേ പ്രഭാ മൂർത്തെ ദയാ നിധി
എങ്ങും പൊട്ടിമുളയ്ക്കും മതസ്പർദ്ധയല്ല കാണേണ്ടത് 
അങ്ങിങ്ങായ് അവസരവാദികൾ അധികാരമോഹികൾ,
മാനവരെ തമ്മിലടിപ്പിക്കാൻ വിതയ്ക്കും വിഷ വിത്തുകൾ
മാനവർ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം
വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക
കുൽസിത പ്രവർത്തകർ വക്താക്കൾ പൂജാരികൾ
അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അനാചാര 
ദുരാചാരം വലിച്ചെറിഞ്ഞ് നിർമ്മല മനസ്സായി നമ്മൾ
മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം 
എന്നും അകക്കണ്ണും പുറക്കണ്ണും മലർക്കെ തുറന്നിടാം,
നന്മകൾ എന്നെന്നും ദർശിക്കുവാൻ ഹൃദയത്തിൻ 
അൾത്താരയിൽ നന്മയുടെ പൂജാപുഷ്പങ്ങൾ അർപ്പിക്കാം
സൽചിന്തയോടെ സൽക്കർമ്മത്തോടെ ഈശ്വരനു 
ഓശാന പാടാം സൽക്കണി ദർശനം ഈശ്വര ചിന്തതൻ 
മാനവധർമ്മം പൂർത്തീകരിക്കാം ഈലോകം മോഷമാക്കിടാം 
ആകാശവും ഭൂമിയും ലോകമെങ്ങും ഉണരട്ടെ, ഉയരട്ടെ, 
മലർക്കെ തുറന്ന ഹൃദയ കവാടവും കണ്ണുകളും

 

Join WhatsApp News
Luke kuruppasserry 2025-04-14 07:39:38
ഒരുതരത്തിലും വളച്ചുകെട്ടില്ലാതെ ഏവർക്കും മനസ്സിലാകത്തക്ക രീതിയിൽ വളരെ ലളിതമായി എഴുതിയിരിക്കുന്ന, കാലഘട്ടത്തിന് അനുയോജ്യമായ, എന്നാൽ വളരെ ശക്തമായ ഭാഷയിൽ മനുഷ്യരെ എല്ലാവരെയും ഒരേ തരത്തിൽ കാണണമെന്നും, എങ്ങും നമ്മളെല്ലാവരും, എവിടെയായാലും നന്മ മാത്രം അകക്കണ്ണ് കൊണ്ടും പുറം കണ്ണുകൊണ്ടും കണികാണാൻ ഇടവരട്ടെ എന്ന ഒരു ആശംസയോടെയാണ് ഈ വിഷുദിനത്തിൽ ഈ കവിത ഉപസംഹരിച്ചിരിക്കുന്നത്. ഈ മലയാളിക്ക് കവിത കർത്താവിനും അനുമോദനങ്ങൾ. ഏവർക്കും വിഷുദിന ആശംസകൾ. ഞങ്ങൾ കുടുംബ സഹിതം ഇന്ന് കണി കണ്ടത് ശ്രീ ജോർജ് എഴുതിയ ഈ കവിത തന്നെയാണ്.
Gopalakrisna Phisharadi 2025-04-14 21:24:34
കുറച്ചു കൊന്നപ്പൂക്കളം തേങ്ങായും മാങ്ങായും വെച്ച് ' കണികാണും നേരം..." എന്നൊരു പാട്ടും പാടി സ്വന്തം മക്കൾക്ക് എന്തെങ്കിലും ഒരു കൈനീട്ടം കൊടുത്താൽ മാത്രം പോരാ, വിഷുവിന് പറ്റി, വളരെ വിടർന്ന കണ്ണുകളോടും ഹൃദയത്തോടും കൂടി നന്മ കാണണം നന്മ കൈവരുത്തണം നന്മയ്ക്ക് വേണ്ടി നിലകൊള്ളണം എന്ന ഒരു മഹത്തായ സന്ദേശമാണ് ഇവിടെ ഇതിലെ കവി നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ആദ്യം പറഞ്ഞ വളരെ ലളിതമായ ആ വിഷു കാലത്തെ ഒന്നിനെയും വിമർശിക്കുന്നില്ല അത് നടന്നോട്ടെ എന്ന അർത്ഥത്തിൽ തന്നെ ഈ കവിത നന്മയുടെ സന്ദേശം തരുന്നു. വിഷുവിന്റെ ആശംസകൾ അനുമോദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക