Image

മരച്ചില്ലകള്‍, സ്മരണയുണര്‍ത്തും വിഷു (രണ്ട് കവിതകള്‍: ആനന്ദവല്ലി ചന്ദ്രന്‍)

Published on 16 April, 2025
മരച്ചില്ലകള്‍, സ്മരണയുണര്‍ത്തും വിഷു (രണ്ട് കവിതകള്‍: ആനന്ദവല്ലി ചന്ദ്രന്‍)

1. മനുഷ്യരെന്തേയിങ്ങനെ
സുമത്തെ നോവിക്കുന്നില്ല 
ഇലകള്‍ പൂക്കളില്‍
താണ്ഡവമാടുന്നില്ല  
വൃക്ഷത്തടി  സാവധാനം 
പൂങ്കുല താങ്ങി നിര്‍ത്തുകയല്ലോ.
ഇവയൊന്നും തന്നെ 
സ്വഗാത്രത്തിന്‍ 
ഭാഗമാം പുഷ്പ്പത്തെ  
ക്രൂശിക്കുന്നില്ല നിരന്തരം 
എന്നാല്‍  മനുഷ്യരെന്തേ 
സഹജീവിയെ  നിര്‍ദ്ദയം 
പീഡിപ്പിക്കുന്നിത്രയേറെ  
തരിമ്പും സ്നേഹമേകാതെ ?
...............

2. സ്മരണയുണര്‍ത്തും വിഷു

ഞാനൊരു കേന്ദ്രമൊരു തിങ്കള്‍, 
എന്നെ വലയം ചുറ്റും 
സഹസ്രം നക്ഷത്രങ്ങള്‍, 
കറങ്ങിത്തിരിയുന്നു മാനത്ത്‌.
തിത്തേര്യാ മുംബേര്യാ      
തിത്തേര്യാ മുംബേര്യാ 
ബാക്ക് വേര്‍ഡ്   ആന്‍ഡ്‌  ഫോര്‍വേര്‍ഡ് .    
                   
വെണ്‍പറവക്കൂട്ടത്തെ വെല്ലും 
ചികചികയാ  മേഘക്കൂട്ടം 
തിത്തേര്യാ മുംബേര്യാ       
തിത്തേര്യാ മുംബേര്യാ 
ബാക്ക് വേര്‍ഡ്  ആന്‍ഡ്‌  ഫോര്‍വേര്‍ഡ്.

താഴെ കണിക്കൊന്നകള്‍ 
പൂത്തുയര്‍ന്ന് കണ്ണഞ്ചിക്കും  
കനകശോഭ   ചൊരിയുന്നു 
ഉണങ്ങിക്കറത്ത  കൊന്നക്കായ്കള്‍ 
തുറന്നു പൊട്ടിച്ചാല്‍ ദുര്‍ഗ്ഗന്ധം. 
ചിണുങ്ങന്‍ ചെക്കന്‍ ചൊല്ലുന്നു
തിത്തേര്യാ മുംബേര്യാ       
തിത്തേര്യാ മുംബേര്യാ 
ബാക്ക് വേര്‍ഡ്   ആന്‍ഡ്‌  ഫോര്‍വേര്‍ഡ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക