ശ്രീ മഹാദേവാ... ജടാവൽക്കലാധരാ
ശ്രീശംഭു നാഥാ ശരണം..... (2)
ക്ഷിപ്രപ്രസാദിയാം ശ്രീ പരമേശ്വരാ
തൃപ്പാദപങ്കജം കൈതൊഴുന്നേൻ
നിത്യനിരാമയാ ത്രൈയംബകേശ്വരാ
സത്യമാം മോക്ഷമെനിക്കേകണേ
ശ്രീ മഹാദേവാ... ജടാവൽക്കലാധരാ
ശ്രീശംഭു നാഥാ ശരണം..... (2)
കാളകൂടവിഷമേൽക്കാതെ പാരിനെ
കാത്തുരക്ഷിച്ച പരംപൊരുളേ
കാർത്തികേയ ഗണനാഥ ജനയിതാം
കൈലാസനാഥാ അനുഗ്രഹിക്കൂ
ശ്രീ മഹാദേവാ... ജടാവൽക്കലാധരാ
ശ്രീശംഭു നാഥാ ശരണം..... (2)
ചന്ദ്രക്കലാധാരാനാം നടരാജനാ -
യന്തിയിൽ വെള്ളിമലയുണർത്തീ
അഭയമുദ്രാഹസ്ത സംഹാരരൂപനായ്
അജ്ഞാനമെല്ലാമകറ്റീടുന്നു
ശ്രീ മഹാദേവാ... ജടാവൽക്കലാധരാ
ശ്രീശംഭു നാഥാ ശരണം..... (2)