മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ലോക ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഓട്ടോഗ്രാഫ്. മോഹന്‌ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കു വച്ചത്. 'ലാലേട്ടന്' എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്.
മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ് അര്‍ജന്റീനിയന്‍ താരമായ ലയണല്‍ മെസ്സി. ആരാധകരും സഹപ്രവര്‍ക്കരുമടക്കം നിരവധി പേരാണ് ലാലിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.