കാലങ്ങളായി
ചവിട്ടി നടന്ന
കല്ല്
ശ്രീകോവിലിനുള്ളിലെത്തി.
പണ്ട്
ചവിട്ടി
നടന്നവർ
ഇന്ന്
കൂപ്പുകൈകളോടെ
വണങ്ങുന്നു.
സ്വപ്ന
സാഫല്യത്തിനായി
കൈക്കൂലി
വാഗ്ദാനം
ചെയ്യുന്നു.
സങ്കടങ്ങളുടെ
ഭാണ്ഡക്കെട്ട്
അഴിച്ചു കുടയുന്നു.
ചെയ്ത തെറ്റുകൾ
ഏറ്റുപറഞ്ഞ്
മാപ്പപേക്ഷിക്കുന്നു.
കല്ല് പൊട്ടി പൊട്ടി
ചിരിക്കുന്നു.
മനുഷ്യനെന്ന പദം
പൊട്ടി പൊട്ടി ചിതറുന്നു.