Image

അമേരിക്കയിൽ രാത്രി ഇറക്കിവിട്ട വ്‌ളോഗറുടെ വീഡിയോ; അനുകൂലിച്ചും എതിർത്തും കമന്റുകൾ

Published on 12 April, 2025
അമേരിക്കയിൽ രാത്രി ഇറക്കിവിട്ട വ്‌ളോഗറുടെ വീഡിയോ; അനുകൂലിച്ചും എതിർത്തും കമന്റുകൾ

ഏഴു മില്യണിലേറെ പേര് കണ്ട വീഡിയോക്ക് വന്ന ചില കമന്റുകളാണ് താഴെ. അമേരിക്കയില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും രാത്രി 12 മണിയോടെ തന്നെ ഇറക്കിവിട്ടെന്നു   പറഞ്ഞു കരഞ്ഞു കൊണ്ട് ബാക്ക് പാക്കര്‍ അരുണിമ എന്ന ട്രാവല്‍ വ്ലോഗറുടെ വീഡിയോ ആണ് തരംഗമായത്. 
സുഹൃത്തിന്റെ  വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അവര്‍ പറയുന്നു . അമ്മയുടെ അച്ഛന്‍ വാടകയ്ക്കാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും കൊച്ചുമകള്‍ പറഞ്ഞത്രേ. അമേരിക്കയിലെ സംസ്കാരം ഇതാണോ എന്ന് തനിക്കറിയില്ല. മഴയത്ത് 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ പറയുന്നുണ്ട്.

പിന്നീട് എങ്ങോട്ടു പോയി എന്ന് വ്യക്തമല്ല.

എന്നാലും രാത്രിയിൽ ഇറക്കി വിട്ടത് മോശമായി.
ഒന്നുമില്ലേലും മലയാളി, അതും പെൺ കുട്ടി.!
ഏതേലും അസോസിയേഷൻ കാരെ ബന്ധപ്പെടാൻ നോക്ക്. അവർ ഹെൽപ് ചെയ്യുമായിരിക്കും….
😟😟😟

ഓസിന് ജീവിക്കാൻ അമേരിക്കയിൽ പറ്റില്ല. വേണേൽ പൈസ കൊടുത്ത് ഹോട്ടലിൽ താമസിക്കുക. അപ്പൻ ആയാലും അപ്പൂപ്പൻ ആയാലും അപ്പൂന്റെ കൂടെ വലിഞ്ഞു കേറി വന്ന ആൾ ആണേലും. Welcome to American culture 🔥
swedish.mallu's profile picture
swedish.mallu

താങ്കളുടെ മാനസികാവസ്ഥ മനസിലാകുന്നു . ഈ പറഞ്ഞ വ്യക്തിയുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?? റീൽസീനും റീച്ചിനും അപ്പുറം ഒരു നിമിഷം ചിന്തിക്കേണ്ടതായിരുന്നു . അങ്ങനെ ചെയുമ്പോളാണ് ഒരു യഥാർത്ഥ യാത്രിക ആവുന്നത് . താങ്കളെ സഹായിക്കാൻ ശ്രമിച്ച ജോർജ് എന്ന വ്യക്തിയ്ക്ക് ഇനി സമൂഹത്തിൽ തല ഉയർത്തി നടക്കാൻ സാധിക്കുമോ ?. ജീവിതം അങ്ങനെയൊക്കെയാണ് എല്ലാം റീൽസിൽ കാണുന്നത് പോലെയല്ല .യാത്രകൾ ചെയുമ്പോൾ കഴിവതും മറ്റുള്ളവരുടെ വീട്ടിൽ താമസിക്കാതിരിക്കുക. ഹോസ്റ്റൽ ആണ് നല്ലത്
devisp's profile picture

പൈസ കൊടുത്തു വീട് എടുക്കുക. ഇനിയെങ്കിലും
sasa_instaname's profile picture

Y do u even have to explain all this publicly revealing the names !!! Have you thought about the privacy of that kind man who invited you home. When you travel to a different country it is very important to understand the culture that they follow in the country. And everyone prioritise their space and privacy over anything. And they won’t be comfortable enough to accommodate an outsider. When you prepare to travel alone to a different country we should be prepared to take our own responsibility to find and pay for a place to stay unless you have some one over there very close enough to offer you a stay. Even then we should think about staying with them. If you choose to stay for free at a stranger’s place which is shared by other people all these are to be expected. And we didn’t see the way how they responded to you so it’s not fair to judge them.
shihaspaz's profile picture
shihaspaz

2d
സംഭവം വീഡിയോ ഇട്ടു റീച് ഉണ്ടാക്കണം അല്ലാതെ വേറെ ഒന്നും അല്ല
hanish.sunny's profile picture

അരുണിമ പറഞ്ഞത്

എനിക്ക് 4 വര്‍ഷമായി അറിയുന്ന ആളാണ് ജോര്‍ജ്. രണ്ട് ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു. എന്‍റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍ താമസിക്കാറുണ്ട്. അമേരിക്കയില്‍ വന്ന് രണ്ടാമത്തെ ദിവസമാണ് ഇന്ന് . രണ്ടാമത്തെ ദിവസം തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിയതും ന്യൂയോര്‍ക്ക് സിറ്റി കറക്കിയതുമൊക്കെ അയാളായിരുന്നു. ഭയങ്കര പാവമായിരുന്നു, എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷേ ആളുടെ മക്കളും കൊച്ചുമക്കളും അയാളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല. ഇവിടെ ജനിച്ചുവളര്‍ന്ന മക്കളാണ്. ഒരു 20 വയസുള്ള പെണ്‍കുട്ടിയാണ് എന്നോട് സംസാരിച്ചത്. ഇവിടെ നില്‍ക്കാന്‍ പറ്റില്ലാ എന്നൊക്കെ പറഞ്ഞു. ഇപ്പോ രാത്രി സമയം 12 മണിയായി. അപ്പോഴാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. എനിക്കറിയില്ല ഇവിടുന്ന് എങ്ങോട്ടാ പോവുക എന്നുള്ളത്. അറിയുന്ന വേറെ ആളുകള്‍ ഉണ്ടെങ്കില്‍പോലും പെട്ടന്ന് രാത്രി അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. ഞാന്‍ എന്തായാലും അവിടെ നിന്ന് ഇറങ്ങി. പുള്ളിക്കാരന്‍ ഭയങ്കര പാവമാണ്. ഇനി വിഡിയോ കണ്ടിട്ട് ആള് മോശമായി ചെയ്തു എന്ന് പറയുമല്ലോ എന്ന് കരുതിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്.

സ്വന്തം അമ്മയുടെ അച്ഛന്‍ ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നതെന്നാണ് ആ കുട്ടി പറഞ്ഞത്. ചിലപ്പോള്‍ അമേരിക്കയിലെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും. ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികളുടെ കള്‍ച്ചറും അങ്ങനെയായിരിക്കും. എന്നെ ഇറക്കിവിട്ടതിലല്ല എനിക്ക് വിഷമം. ആ പുള്ളിക്കാരന്‍ അത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. 70 വയസുള്ള ആളെന്നെ ന്യൂയോര്‍ക്ക് എല്ലാം കറക്കാന്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റക്ക് പോയിക്കോളാം എന്ന് പറഞ്ഞിട്ടും എന്‍റെ കൂടെ വന്നു. സ്വന്തം മകളുടെ വീട്ടില്‍ ഇങ്ങനെയാണ് ആള് നിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് 4 വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്.  എന്നാ യുഎസിലേക്ക് വരുന്നതെന്ന് പറഞ്ഞ് വിളിക്കുന്ന ഒരു പാവം പുള്ളിയായിരുന്നു. സ്വന്തം കൊച്ചുമക്കള്‍  ഇങ്ങനെയാണ് കാണിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഇവിടെ മഴയാണ്. ഞാന്‍ നടുറോഡില്‍ നിക്കുകയാണ്. ഇവിടെ ആണെങ്കില്‍ 6 ഡിഗ്രിയാണ് തണുപ്പ്. ...

https://www.instagram.com/reel/DIOdPOxu1h0/?igsh=MXEycWo1NDd1bndqcg%3D%3D

 

Join WhatsApp News
Concerned Reader 2025-04-15 13:30:32
Watched couple of her African vlog yesterday and it appears that at this rate she could be inviting more serious troubles in the future. Bottom line, she needs some more growing up...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക