താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് ‘ഡോള്‍ബി ദിനേശന്‍’.
ഡോള്‍ബി ദിനേശന്റെ ചിത്രീകരണം മെയ് പകുതിയോടെ ആരംഭിക്കും. ദിനേശന്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു