മലയാള സിനിമയിലെ തന്നെ ബ്രഹ്‌മാണ്ഡ വിസ്മയമായി മാറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ L2: എംപുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മുരളി ഗോപി രചിച്ച ഈ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ചരിത്രവിജയം നേടിയ 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും ചേര്‍ന്നാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, അനുഷ്‌ക രുദ്ര വര്‍മ്മ, സച്ചിന്‍ ഖേദേക്കര്‍, അലക്‌സ് ഒ നെല്‍, ശിവജി ഗുരുവായൂര്‍, നന്ദു, ഫാസില്‍, ശിവദ നായര്‍, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവര്‍ ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തില്‍ എല്ലാം മാറി മറിഞ്ഞുകഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളി ദൈവപുത്രന്റെ കൈകളില്‍ ഏല്പിച്ചിട്ടു പോയ പാര്‍ട്ടിയും കേരളവും ഇപ്പോള്‍ സുരക്ഷിതമല്ല. ഏവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷനായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുന്നു. സ്റ്റീഫന്‍ ഇപ്പോള്‍ എവിടെയാണ്? ആരാണ് ഖുറേഷി അബ്രാം? തന്റെ നാടിനെ രക്ഷിക്കാന്‍ സ്റ്റീഫന്‍ തിരിച്ചെത്തുമോ? എന്നീവയലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷന്‍ രംഗങ്ങളും കൊണ്ട്, എംപുരാന്‍ പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ മുള്‍മുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് L2: എംപുരാന്‍ സ്ട്രീം ചെയ്യുന്നത്.
ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിസ്സ് ചെയ്യരുത്. ഏപ്രില്‍ 24 മുതലാണ് L2: എംപുരാന്‍ JioHotstar-ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
മലയാള സിനിമയിലെ തന്നെ ബ്രഹ്‌മാണ്ഡ വിസ്മയമായി മാറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ L2: എംപുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മുരളി ഗോപി രചിച്ച ഈ ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ചരിത്രവിജയം നേടിയ 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും ചേര്‍ന്നാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ബൈജു സന്തോഷ്, അനുഷ്‌ക രുദ്ര വര്‍മ്മ, സച്ചിന്‍ ഖേദേക്കര്‍, അലക്‌സ് ഒ നെല്‍, ശിവജി ഗുരുവായൂര്‍, നന്ദു, ഫാസില്‍, ശിവദ നായര്‍, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവര്‍ ഈ ആക്ഷന്‍ ത്രില്ലറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തില്‍ എല്ലാം മാറി മറിഞ്ഞുകഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളി ദൈവപുത്രന്റെ കൈകളില്‍ ഏല്പിച്ചിട്ടു പോയ പാര്‍ട്ടിയും കേരളവും ഇപ്പോള്‍ സുരക്ഷിതമല്ല.ഏവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷനായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവിനായി കാത്തിരിക്കുന്നു. സ്റ്റീഫന്‍ ഇപ്പോള്‍ എവിടെയാണ്? ആരാണ് ഖുറേഷി അബ്രാം? തന്റെ നാടിനെ രക്ഷിക്കാന്‍ സ്റ്റീഫന്‍ തിരിച്ചെത്തുമോ? എന്നീവയലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷന്‍ രംഗങ്ങളുംകൊണ്ട്, എംപുരാന്‍ പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ മുള്‍മുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് L2: എംപുരാന്‍ സ്ട്രീം ചെയ്യുന്നത്.
ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിസ്സ് ചെയ്യരുത്. ഏപ്രില്‍ 24 മുതലാണ് L2: എംപുരാന്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.