Image

40 ലക്ഷം മുടക്കി ഉദ്ഘാടനം; പിറ്റേന്ന് പ്രവർത്തനരഹിതം ; ബിഹാറിലെ ‘എയറി’ലായ ടവർ

രഞ്ജിനി രാമചന്ദ്രൻ Published on 07 April, 2025
40  ലക്ഷം മുടക്കി ഉദ്ഘാടനം; പിറ്റേന്ന് പ്രവർത്തനരഹിതം ; ബിഹാറിലെ ‘എയറി’ലായ ടവർ

 40 ലക്ഷം രൂപ ചെലവിലാണ് ഈ ക്ലോക്ക് ടവർ നിർമ്മിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ പ്രഗതി യാത്രയുടെ സമയത്ത് ക്ലോക്ക് ടവർ തിടുക്കത്തിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു എന്നാൽ അടുത്ത ദിവസം തന്നെ മോഷ്ടാക്കൾ ടവറിൽ കയറി കോപ്പർ വയറുകൾ മോഷ്ടിക്കുകയും ക്ലോക്ക് പ്രവർത്തനരഹിതമാവുകയുമായിരുന്നു. എന്തായാലും ടവറിപ്പോൾ എയറിലാണ്. 24 മണിക്കൂറിനുളളിൽ പ്രവർത്തനരഹിതമായതിനു മാത്രമല്ല, ടവറിന്റെ രൂപത്തിനെതിരെയും വിമർശമുയരുന്നുണ്ട്. പ്രത്യേകിച്ച് ഒരു വർക്കുമില്ലാത്ത പ്ലെയിൻ രൂപമാണ് ക്ലോക്ക് ടവറിന്റേത്. അതുകൊണ്ടുതന്നെ അതിന്റെ മോശം ഫിനിഷിങ്ങിനു കാരണം അധികാരികളാണ് എന്നാണ് ഒരുവിഭാഗം ഉയർത്തുന്ന വിമർശനം. ‘

സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമ്മിച്ച ഈ കോൺക്രീറ്റ് ക്ലോക്ക് ടവർ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുളളിൽ തന്നെ പ്രവർത്തനരഹിതമായി. ഇത് നിർമ്മിക്കാൻ എത്ര രൂപ ചെലവായിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ? വെറും നാൽപ്പത് ലക്ഷം. ഈ വാസ്തുവിദ്യാ അത്ഭുതത്തിന് വെറും 40 ലക്ഷം മാത്രമാണ് ചെലവ്. അഭിനന്ദനങ്ങൾ’ -എന്നാണ് സംഭവത്തെ പരിഹസിച്ച് ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചത്.

 

 

 

English summery:

Tower inaugurated at a cost of 4 million; non-functional the very next day — 'Useless' tower in Bihar.
 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക