Image

ഇന്ത്യ മധുരിക്കും ഓർമ്മ ; ഇന്ത്യയിൽ ആതുരസേവനത്തിന്റെ 40 വർഷം; ഓർമ്മകൾ പുതുക്കി സിസ്റ്റർ മേരി ഹാമിൽട്ടണും സിസ്റ്റർ കാരൾ ഹസ്സിനും

രഞ്ജിനി രാമചന്ദ്രൻ Published on 16 April, 2025
ഇന്ത്യ മധുരിക്കും ഓർമ്മ ; ഇന്ത്യയിൽ ആതുരസേവനത്തിന്റെ 40 വർഷം; ഓർമ്മകൾ പുതുക്കി  സിസ്റ്റർ മേരി ഹാമിൽട്ടണും സിസ്റ്റർ കാരൾ ഹസ്സിനും

നാല് പതിറ്റാണ്ടോളം ഇന്ത്യയിൽ ആതുരസേവനം നടത്തിയ അമേരിക്കൻ നഴ്സിംഗ് അധ്യാപകരായ സിസ്റ്റർ മേരി അക്വയിനസ് ഹാമിൽട്ടണും സിസ്റ്റർ കാരൾ ഹസ്സും ഇപ്പോൾ ഫിലഡൽഫിയയിൽ വിശ്രമജീവിതം നയിക്കുന്നു. നൂറുകണക്കിന് ഇന്ത്യൻ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആധുനിക പരിശീലനം നൽകിയ ഇവർക്ക് ഇന്ത്യ സമ്മാനിച്ച നല്ല ഓർമ്മകളാണ് ജീവിതത്തിന് ഊർജ്ജം നൽകുന്നത്.

ലോകത്തിലെ പ്രമുഖ ആശുപത്രികളും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളുമുള്ള ഫിലഡൽഫിയയിലെ സാമൂഹിക രംഗത്ത് സജീവമായി ഇടപഴ കുമ്പോഴും ഇവരുടെ ഓർമ്മകൾ നിറയെ ഇന്ത്യയും കേരളവുമാണ്. 1950-കളുടെ തുടക്കത്തിൽ മിഷനറി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ സിസ്റ്റർ മേരി അക്വയിനസ് ഹാമിൽട്ടൺ 43 വർഷത്തോളം കേരളത്തിലെ ഭരണങ്ങാനം, തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഡൽഹി, ബീഹാർ എന്നിവിടങ്ങളിൽ ആതുരസേവനം നടത്തി. ആയിരക്കണക്കിന് ഇന്ത്യൻ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പാശ്ചാത്യ നഴ്സിംഗ് രീതികളിൽ വിദഗ്ധ പരിശീലനം നൽകിയ അവർക്ക് മലയാളി നഴ്സുമാരോട് പ്രത്യേക ഇഷ്ടമായിരുന്നു. അവരുടെ ജോലിയിലെ മികവും അർപ്പണബോധവും സിസ്റ്റർ മേരിയെ ഏറെ ആകർഷിച്ചു.

38 വർഷം ഇന്ത്യയിൽ ജീവിച്ച സിസ്റ്റർ കാരൾ ഹസ്സിനും ഇന്ത്യയെയും കേരളത്തെയും കുറിച്ചുള്ള ഓർമ്മകൾ മധുരതരമാണ്. അമേരിക്കയിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഇവർക്ക് ഒരിക്കൽ കൂടി കേരളത്തിൽ എത്തണമെന്ന ആഗ്രഹം ബാക്കിയാണ്. ഇന്ത്യ നൽകിയ നല്ല ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ അധ്യാപകർ ആ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയോടെ ഫിലഡൽഫിയയിൽ ജീവിക്കുന്നു.

 

 

English summary:

India will be remembered sweetly; 40 years of healthcare service in India — Sisters Mary Hamilton and Carol Huss renew their memories.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക