ഫിലാഡൽഫിയയിൽ ഞായറാഴ്ച ആയിരുന്നു സിസ്റ്റർ മേരി ഹാമിൽട്ടൺ(സിസ്റ്റർ മേരി അക്വിനാസ് എംഎംഎസ്) ഈ ലോകത്തോട് വിടപറഞ്ഞത്. അവർ ന്യൂഡൽഹിയിലെ എച്ച്എഫ്എച്ച് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുകളിൽ നഴ്സിംഗ് അധ്യാപികയായിരുന്നു. ഒരിക്കൽ കൂടി ഇന്ത്യയിൽ വരണമെന്നുള്ള മോഹം ബാക്കിയാക്കിയാണ് സിസ്റ്റർ മേരി ഹാമിൽട്ടൺ മടങ്ങിയത് .
2025 ഏപ്രിൽ 22-ന് ചൊവ്വാഴ്ച ഫിലാഡൽഫിയയിലെ 8400 പൈൻ റോഡിലുള്ള മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ചാപ്പലിൽ സിസ്റ്റർ അക്വിനാസിൻ്റെ സംസ്കാര ശുശ്രൂഷ നടക്കും . സിസ്റ്റർ മേരി അക്വിനാസിൻ്റെ ഭൗതിക ശരീരം 8:45-ന് ചാപ്പലിൽ കൊണ്ടുവരും . സ്വീകരിക്കാൻ അനുസ്മരണ പ്രാർത്ഥന കൃത്യം 9:00-ന് ആരംഭിക്കും. മുഖ്യ കാർമ്മികൻ: 10:30 AM-ന് സംസ്കാര ദിവ്യബലി നടക്കും. റവ. ബർണാർഡ് ഫാർലിയുടെ കാർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ നടക്കുക.
English summary:
Leaving behind the dream called India, Sister Mary Hamilton has passed away.