Image

നിയമപോരാട്ടവുമായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ; സെവിസ് റദ്ദാക്കൽ വിഷയത്തിൽ പ്രതിഷേധം ശക്തം

രഞ്ജിനി രാമചന്ദ്രൻ Published on 20 April, 2025
നിയമപോരാട്ടവുമായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ; സെവിസ്  റദ്ദാക്കൽ വിഷയത്തിൽ പ്രതിഷേധം ശക്തം

ഏപ്രിൽ 4, 2025 മുതൽ 4,700-ൽ അധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ  സെവിസ് (സ്ടുടെന്റ്റ് ആൻഡ്  എക്സ്ചേഞ്ച്  വിസിറ്റർ  ഇൻഫർമേഷൻ  സിസ്റ്റം ) രേഖകൾ യുഎസിൽ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന്, വിദ്യാർത്ഥികൾ ഫെഡറൽ കോടതിയിൽ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (AILA) പറയുന്നതനുസരിച്ച്, പല വിദ്യാർത്ഥികളുടെയും സെവിസ് റദ്ദാക്കപ്പെട്ടത്, യാതൊരു ശിക്ഷയും ലഭിച്ചിട്ടില്ലാത്ത ചെറിയ നിയമപരമായ പ്രശ്നങ്ങളുടെ പേരിലാണ്. ഇത്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS) ഭരണഘടനാപരമായ സംരക്ഷണം മറികടക്കുകയാണെന്ന ആശങ്കയ്ക്ക് വഴി തെളിയിക്കുന്നു.

വിദ്യാർത്ഥികൾ 8 C.F.R. § 214.2(f) പ്രകാരം വിസ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ഈ അടുത്ത ദിവസങ്ങളിലെ ഡിഎച്എസ് -ൻ്റെ നടപടികൾ മതിയായ അറിയിപ്പോ, വ്യക്തമായ കാരണമോ ഇല്ലാതെയാണെന്ന് കാണിക്കുന്നു. ഒരു ശ്രദ്ധേയമായ കേസിൽ, ഐവി ലീഗ് സർവകലാശാലയിലെ വിദ്യാർത്ഥിയായ സിയാവോട്യൻ ലിയുവിന്, നടപടിക്രമപരമായ നീതി ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഒരു ഫെഡറൽ ജഡ്ജി വിസ പുനഃസ്ഥാപിച്ചു നൽകി.

ഈ പ്രശ്നം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളെയാണ്. STEM (Science, Technology, Engineering, and Mathematics) മേഖലയിൽ പഠിക്കുന്നവരാണ് ഇതിൽ കൂടുതലും. ചിന്മയ് ഡിയോറെ തുടങ്ങിയുള്ളവർ ക്രിസ്റ്റി നോമിക്ക് എതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്, തൻ്റെ സെവിസ്  സ്റ്റാറ്റസ് റദ്ദാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ്. ബിരുദം നേടാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ള കൃഷ് ലാൽ ഇസ്സർദാസാനി എന്ന വിദ്യാർത്ഥി നാടുകടത്തൽ തടയുന്നതിനുള്ള കോടതി ഉത്തരവ് സ്വന്തമാക്കി.

നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് സ്കോർടീന്  വി . ഐഎൻഎസ് 2003) എന്ന കേസിലെ വിധിയാണ്. ഇതിൽ, പ്രതികരിക്കാൻ അവസരം നൽകുകയും, അറിയിപ്പ് നൽകുകയും ചെയ്യേണ്ടത് സ്വാഭാവിക നീതിയുടെ ഭാഗമാണെന്ന് പറയുന്നു. എന്നാൽ, പല വിദ്യാർത്ഥികൾക്കും ഈ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായി അവർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലർക്കും നിയമസഹായം തേടാൻ പോലും സാധിക്കുന്നില്ല.

അഭിഭാഷക ഗ്രൂപ്പുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, നിയമസഹായം നൽകണമെന്നും, കൂടുതൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെടുന്നു. നയതന്ത്ര തലത്തിലുള്ള താൽപ്പര്യം വർധിക്കുകയും, കോടതി കേസുകൾ കൂടുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

 

 

English summary:

International Students Launch Legal Battle; Protests Intensify Over SEVIS Terminations

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക