വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരക്കണക്കിനാളുകൾ തെരുവിൽ. ശനിയാഴ്ചയാണ് പ്രതിഷേധമുണ്ടായത്. 50501 എന്ന പേരിലാണ് പ്രതിഷേധം. 50 സ്റ്റേറ്റുകളിൽ 50 പ്രതിഷേധങ്ങൾ ഒരൊറ്റ ലക്ഷ്യം എന്ന സൂചിപ്പിക്കുന്നതിനാണ് പ്രതിഷേധത്തിന് 50501 എന്ന പേരിട്ടിരിക്കുന്നത്.
വൈറ്റ് ഹൗസിന് മുമ്പിൽ തുടങ്ങി ടെസ്‍ല ഡീലർഷിപ്പുകൾക്ക് മുമ്പിൽ വരെ ആളുകൾ പ്രതിഷേധവുമായി അണിനിരന്നു. അമേരിക്കൻ വിപ്ലവത്തിന്റെ 250ാം വാർഷികദിനത്തിലാണ് പ്രതിഷേധമുണ്ടായതെന്നും ശ്രദ്ധേയമാണ്. ഡോജ് അടക്കമുള്ള ഏജൻസികളുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം.
സമാധാനപരമായാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ആളുകളെ വ്യാപകമായി യുഎസിൽ നിന്നും നാടുകടത്തുന്ന ട്രംപിന്റെ നയത്തിനെതിരെയാണ് പ്രധാനമായും വിമർശനം. ഇതിനൊപ്പം ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വിമർശനം ശക്തമാവുന്നുണ്ട്. അധിക തീരുവ ചുമത്തിയുള്ള ട്രംപിന്റെ നയവും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.