Image

വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഡൽഹിയിൽ

Published on 21 April, 2025
വൈസ് പ്രസിഡന്റ് ജെ ഡി  വാൻസും കുടുംബവും   ഡൽഹിയിൽ

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ തിങ്കളാഴ്ച്ച രാവിലെ 9:30നു ഭാര്യ ഉഷ വാൻസും കുട്ടികളുമൊത്തു ഡൽഹിയിൽ വിമാനമിറങ്ങും. നാലു ദിവസത്തെ സന്ദർശനത്തിൽ അധികസമയവും ജയ്‌പൂരിൽ ആയിരിക്കും ചെലവഴിക്കുക. ആഗ്രയിൽ താജ് മഹൽ കാണാനും പോകുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നുണ്ട്.

എയർ ഫോഴ്സ് 2 വിലാണ് യാത്ര. മക്കൾ ഇവാൻ (7), വിവേക് (4), മിറാബെൽ (2) എന്നിവർ കൂടെയുണ്ട്. റോമിൽ മാർപാപ്പയെ കണ്ട വാൻസ്‌ അവിടത്തെ ഈസ്റ്റർ ആഘോഷവും കഴിഞ്ഞാണ് ഡൽഹിക്കു പറന്നത്.

ആന്ധ്രയിൽ നിന്നുള്ള കുടുംബത്തിൽ അംഗമായ ഉഷയ്ക്ക് വാൻസ്‌ വി പി ആയ ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയാണിത്.

പാരിസിൽ നേരത്തെ മോദിയെ കണ്ട വാൻസ്‌ ഇക്കുറി രണ്ടാം ഉഭയകക്ഷി ചർച്ചയ്‌ക്കാണ്‌ എത്തുന്നത്. ട്രംപ് ഭരണകൂടത്തിൽ നിന്ന് എത്തുന്ന രണ്ടാം ഉദ്യോഗസ്ഥനും. ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ബർഡ് മാർച്ചിൽ  എത്തിയിരുന്നു.  

ഇന്ത്യയിൽ യുഎസ് വൈസ് പ്രസിഡന്റ് എത്തുന്നത് 13 വർഷത്തിനു ശേഷമാണ്. ജോ ബൈഡൻ വി പി ആയിരിക്കെ 2013ൽ എത്തിയിരുന്നു.

JD Vance to arrive in Delhi at 9:30 a.m

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക