കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ താമസസ്ഥലത്ത് വച്ചാണ് യുവാവിനു കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതായാണ് പൊലീസ് പറയുന്നത്.