Image

വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ അകത്ത് കയറി തൂങ്ങിമരിച്ചു

Published on 21 April, 2025
വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ അകത്ത് കയറി തൂങ്ങിമരിച്ചു

കൊല്ലം: അഞ്ചലിൽ ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം വീടിനകത്ത് കയറി തൂങ്ങി മരിച്ചു. മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് തീയിട്ടതിനു ശേഷം വിനോദ് തൂങ്ങിമരിക്കുകയായിരുന്നു.

തീ പടർന്നതിനു പിന്നാലെ വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക