ന്യൂജേഴ്സിയിലെ കേരള അസോസിയേഷൻ (KANJ) സിനി സ്റ്റാർ നൈറ്റ് 2025 എന്ന അതിഗംഭീര പരിപാടിയുമായി എത്തുന്നു! മെയ് 18 ന് വുഡ്ബ്രിഡ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കുന്ന ഈ പരിപാടി സിനിമ, സംഗീതം, ഹാസ്യം എന്നിവയുടെ ഒരു മാന്ത്രിക ലോകം തന്നെ സമ്മാനിക്കും. ഇനിയ, മാളവിക മേനോൻ, ശ്രീനാഥ് ശിവശങ്കരൻ, രാഹുൽ മാധവ്, മണിക്കുട്ടൻ, മനോജ് ജോർജ്ജ്, മഹേഷ് കുഞ്ഞുണ്ണി, രേഷ്മ രാഘവേന്ദ്ര, അനൂപ് കോവളം, പാലക്കാട് മുരളി തുടങ്ങി നിങ്ങളുടെ ഇഷ്ട താരങ്ങൾ അണിനിരക്കുന്ന ഈ പരിപാടി ഈ വർഷത്തെ ഏറ്റവും വലിയ വിനോദോത്സവമായിരിക്കും എന്നതിൽ സംശയമില്ല. പ്രമുഖ ഗായകരുടെ മനംമയക്കുന്ന പ്രകടനങ്ങളും, ഹാസ്യ താരങ്ങളുടെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഈ രാത്രിയെ അവിസ്മരണീയമാക്കും.
തമിഴ്, മലയാളം സിനിമകളിൽ സജീവമായ താരമാണ് ഇനിയ . 2011-ൽ പുറത്തിറങ്ങിയ "വാഗൈ സൂട വാ" എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2012-ൽ "നിദ്ര" എന്ന മലയാള സിനിമയിലൂടെയാണ് മാളവിക മേനോൻ അഭിനയ രംഗത്തേക്ക് കടന്നുവന്നത് തുടർന്ന് മലയാളത്തിലും തമിഴിലുമായി അനേകം വേഷങ്ങൾ ചെയ്തു. നടനും സംഗീത സംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ സബാഷ് ചന്ദ്രബോസ്", "മേയ് ഹൂം മൂസ" എന്നീ സിനിമകളുടെ സംഗീത സംവിധാനം നിർവഹിക്കുകയും "ഒരു കുട്ടനാടൻ ബ്ലോഗ്" എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് .2009-ൽ "അതെ നേരം അതെ ഇടം" എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച രാഹുൽ മാധവ് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് .2004-ൽ "കായംകുളം കൊച്ചുണ്ണി" എന്ന ടെലിവിഷൻ പരമ്പരയിലെ കൊച്ചുണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയ മണിക്കുട്ടൻ അനേകം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.
ഈ അനുഗ്രഹീത കലാകാരൻമാർ അണിനിരക്കുന്ന വേദി അതിമനോഹരമായ ഗാനങ്ങളിലൂടെയും, പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളിലൂടെയും KANJ സിനി സ്റ്റാർ നൈറ്റ് 2025 സർഗ്ഗാത്മകതയുടെയും ആകർഷണീയതയുടെയും ഒരു ആഘോഷമായിരിക്കും. ടിക്കറ്റുകൾ പരിമിതമാണ്, അതിനാൽ നിങ്ങളുടെ സീറ്റുകൾ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യുക! എർലി ബേർഡ് ഓഫറുകൾ ഇപ്പോഴും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി https://allevents.in/woodbridge/kanj-cine-star-nite-2025-magic-of-cinema-music-and-comedy/200027940916030 സന്ദർശിക്കുക.
English summary:
KANJ Cine Star Night! May 18; a magical evening featuring blessed artists.