ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി കണ്ട നേതാക്കളിൽ ഒരാളായ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അജപാലകനു വികാരഭാരത്തോടെ ആദരാഞ്ജലി അർപ്പിച്ചു. ഈസ്റ്റർ ദിനത്തിൽ പാപ്പയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ട വാൻസ് എക്‌സിൽ കുറിച്ചു: "ലോകമൊട്ടാകെ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന മില്യൺ കണക്കിന് ക്രിസ്‌തീയ വിശ്വാസികളെ അഗാധമായ അനുശോചനം അറിയിക്കുന്നു.
"ഇന്നലെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ."
പാപ്പാ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയത്തെ വിമർശിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുള്ള വാൻസ് വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പിയത്രോ പരോളിൻ, ആർച്ച്ബിഷപ് പീറ്റർ ഗല്ലഗർ എന്നിവരെയും കണ്ടിരുന്നു. കുടിയേറ്റക്കാരുടെ അന്തസ് നഷ്ടപ്പെടുത്തരുതെന്നു പാപ്പാ താക്കീതു നൽകിയിരുന്നു.
അഭയാർഥികളായി വരുന്നവർ കടുത്ത ദാരിദ്ര്യത്തിൽ നിന്നും ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും ഓടിപ്പോരുന്നവർ ആണെന്നു മാർപാപ്പ ഓര്മിപ്പിച്ചിരുന്നു.
ഈസ്റ്റർ ദിനത്തിൽ പാപ്പാ വാൻസിന്റെ കുട്ടികൾക്കു ഈസ്റ്റർ മുട്ടകൾ നൽകുകയുണ്ടായി.
Vance condoles Pope's demise