Image

9 ദിവസത്തെ ദുഃഖാചരണം കഴിഞ്ഞാൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കാൻ കോൺക്ലേവ് ചേരും (പിപിഎം)

Published on 21 April, 2025
9 ദിവസത്തെ  ദുഃഖാചരണം കഴിഞ്ഞാൽ പുതിയ പാപ്പയെ  തിരഞ്ഞെടുക്കാൻ കോൺക്ലേവ് ചേരും (പിപിഎം)

ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിലുള്ള ദുഃഖാചരണം കഴിഞ്ഞാൽ പുതിയ സഭാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ഒൻപതു ദിവസത്തെ ദുഃഖാചരണത്തിനു നൊവേൻഡയൽ എന്നാണു പറയുന്നത്.

ആ 9 ദിവസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടത്താനുള്ള കോൺക്ലേവിലെക്കു വോട്ടവകാശമുള്ള 135 കർദിനാൾമാരെ വിളിക്കും. ഇന്ത്യയിൽ നിന്നു നാലു പേരുമുണ്ട്: കർദിനാൾ ഫിലിപ്പി നെറി ഫെറാവോ, കർദിനാൾ ബസേലിയോസ് ക്‌ളീമീസ്, കർദിനാൾ അന്തോണി പൂള, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.

മൊത്തമുള്ള 252 കർദിനാൾമാരിൽ എല്ലാവർക്കും വോട്ടവകാശമില്ല. 80 കഴിഞ്ഞവർക്കു വോട്ട് ചെയ്യാനാവില്ല.

വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിൽ നിന്നുയരുന്ന വെളുത്ത പുകയാണ് പുതിയ പാപ്പയുടെ വരവ് അറിയിക്കുക. കറുത്ത പുക ആവർത്തിക്കുമ്പോൾ വോട്ടെടുപ്പ് തുടരും.

Conclave will take place after mourning 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക