Image

ഹാർവാർഡിനു ആരോഗ്യ ഗവേഷണത്തിനു നൽകുന്ന $1 ബില്യൺ ഡോളർ കൂടി ട്രംപ് നിർത്തലാക്കും (പിപിഎം)

Published on 21 April, 2025
 ഹാർവാർഡിനു ആരോഗ്യ ഗവേഷണത്തിനു നൽകുന്ന $1 ബില്യൺ ഡോളർ കൂടി ട്രംപ് നിർത്തലാക്കും (പിപിഎം)

ഹാർവാർഡ് യൂണിവേഴ്സിറ്റിക്കുള്ള ഒരു ബില്യൺ ഫെഡറൽ സഹായം കൂടി പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തീരുമാനിച്ചതായി റിപ്പോർട്ട്. നേരത്തെ അദ്ദേഹം 2.2 ബില്യൺ ഗ്രാന്റുകൾ മരവിപ്പിച്ചിരുന്നു.

യഹൂദ വിദ്വേഷം അടിച്ചമർത്താൻ ക്യാമ്പസിൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നില്ല എന്നാരോപിച്ചാണ് ഈ ശിക്ഷാ നടപടി. അധ്യാപകരെ നിയമിക്കുന്നതിലും വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതിലും ഭരണകൂടം കൊണ്ടുവന്ന പുതിയ വ്യവസ്ഥകൾ പാലിക്കാൻ ഹാർവാർഡ് തയ്യാറായതുമില്ല.

ആരോഗ്യ ഗവേഷണത്തിനു ഹാർവാർഡിനു ലഭിക്കുന്ന ഒരു ബില്യൺ ഡോളറാണ് ഇപ്പോൾ പിൻവലിക്കാൻ തീരുമാനിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ ആന്റിസെമിറ്റിസം ടാസ്ക് ഫോഴ്സിൽ നിന്നു ലഭിച്ച കത്തിൽ ഉന്നയിച്ച പുതിയ വ്യവസ്ഥകൾ നിരസിച്ചതായി ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ അറിയിച്ചു.

Trump to deny Harvard another $1 billion

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക