ന്യുമോണിയ ബാധിച്ച് അഞ്ച് ആഴ്ചയോളം അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ് അത്ഭുതകരമായി സുഖം പ്രാപിച്ച് വൈദ്യശാസ്ത്ര വിദഗ്ധരെ അത്ഭുതപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ്, ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടപറയുന്നത്. മാർച്ച് 23 നായിരുന്നു മാർപാപ്പ ഡിസ്ചാർജ് ചെയ്യപ്പെട്ടത് .
ഓരോ ജീവന്റെയും പ്രാധാന്യത്തെ ഓര്മിപ്പിച്ചുകൊണ്ടിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മരണം, ശ്വാസകോശ സംബന്ധമായ പ്രശ്നവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് സെറിബ്രൽ ഹെമറേജ് (ഒരുതരം സ്ട്രോക്ക്) മൂലമാണെന്ന് ഇറ്റലിയിലെ പ്രമുഖ വാർത്താ ഏജൻസി ANSA റിപ്പോർട്ട് ചെയ്യുന്നു.
"ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് കാരണമായേക്കാവുന്ന കാര്യങ്ങളിൽ ഒന്ന് സെറിബ്രൽ ഹെമറേജ് ആയിരിക്കാം" ANSA പറഞ്ഞു.
മാർപാപ്പയുടെ മരണത്തിന്റെ കൃത്യമായ കാരണം "ഇന്ന് വൈകുന്നേരം" (വത്തിക്കാൻ സമയം) വെളിപ്പെടുത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളോട് പറഞ്ഞു .
English summary: After 'Miracle' Recovery, Report Reveals Likely Cause of Pope's Death