കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്. നിലവിലെ ഐസിസി, ഫിലിം ചേമ്പര്‍ നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി പറഞ്ഞതായാണ് വിവരം. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും പരാതി ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും നടി പറഞ്ഞു.
മൊഴിയിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും നിയമ നടപടികളിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ ഷൈന്‍ ടോം ചാക്കോയും ഐസിസിക്കു മുന്നില്‍ ഹാജരായിരുന്നു. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്ന് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബ സമേതമാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കാനെത്തിയത്.