കോഴിക്കോട് കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മുലപ്പാല്‍ നെഞ്ചില്‍ കുടുങ്ങിയാണ് മരണമെന്ന് പ്രാഥമിക നിഗമനം. ഒതയോത്ത് റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്.
മൂത്തകുട്ടിയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
English summary:
Tragic end for one-and-a-half-month-old baby sleeping beside mother in Kuttiady.