വാഷിംഗ്ടൺ, ഡി.സി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ താനും ഭാര്യ മെലാനിയയും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
“റോമിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ മെലാനിയയും ഞാനും പങ്കെടുക്കും,” 78 കാരനായ ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഞങ്ങൾ അവിടെ ഉണ്ടാകാൻ ആഗ്രഹിക്കുന്നു!
കത്തോലിക്കാ വിശ്വാസിയാണ് മെലനിയാ ട്രംപ്.
എന്നാണ് സംസ്കാരം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. നാല് മുതൽ ആറ് ദിവസത്തിനകം സംസ്കാരം നടക്കും.
മാർപ്പാപ്പയോടുള്ള ആദര സൂചകമായി സംസ്കാര ദിവസം സർക്കാർ കെട്ടിടങ്ങളിലും സൈനിക പോസ്റ്റുകളിലും നാവിക കപ്പലുകളിലും എല്ലാ യുഎസ് പതാകകളും പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു.