ട്രംപ് ഭരണകൂടത്തിനു വഴങ്ങാൻ വിസമ്മതിച്ച ഹാർവാർഡ് യൂണിവേഴ്സിറ്റിക്കു ബില്യൺ കണക്കിനു ഡോളറിന്റെ ഫെഡറൽ ഗ്രാന്റുകൾ റദ്ദാക്കി. ക്യാമ്പസിൽ നടക്കുന്നു എന്നാരോപിക്കപ്പെട്ട യഹൂദ വിരുദ്ധ പ്രവർത്തനങ്ങളെ നേരിടാൻ ഗവൺമെന്റ് നൽകിയ മാർഗനിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനാണ് $2.2 ബില്യൺ ഗ്രാന്റുകളും $60 മില്യൺ കോൺട്രാക്ടുകളും തടഞ്ഞത്.
"സ്വകാര്യ യൂണിവേഴ്സിറ്റികൾ എന്തു പഠിപ്പിക്കണമെന്നു അധികാരത്തിലുള്ള ഒരു ഗവൺമെന്റിനും നിഷ്കർഷിക്കാൻ ആവില്ല," യൂണിവേഴ്സിറ്റി പ്രസിഡന്റ് അലൻ ഗാർബർ പറഞ്ഞു. "ഏതു പാർട്ടി ഭരിച്ചാലും അങ്ങിനെ തന്നെ. ആർക്ക് പ്രവേശനം നൽകണം, പഠിപ്പിക്കാൻ ഏറെ നിയോഗിക്കണം, എന്തെല്ലാം പഠിപ്പിക്കണം എന്നിവയൊക്കെ ഗവൺമെന്റ് അല്ല തീരുമാനിക്കേണ്ടത്."
യുഎസ് യൂണിവേഴ്സിറ്റികളിൽ നിലവിലുള്ള തെറ്റായ പ്രവണതകളുടെ പ്രതിഫലനമാണ് ആ നിലപാടെന്നു ട്രംപിൻറെ ടാസ്ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടി. "ഫെഡറൽ പണം നൽകുന്നത് പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തവുമായി ബന്ധപ്പെടുത്തിയാണ്."
ക്യാമ്പസുകളിൽ യഹൂദ വിദ്യാർഥികളെ അതിരു വിട്ടു പീഡിപ്പിക്കുന്നുവെന്ന് അവർ ആരോപിച്ചു.
അമേരിക്കൻ മൂല്യങ്ങൾക്ക് നിരക്കാത്ത വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. വംശം, നിറം, ദേശീയത എന്നിവയൊക്കെ പരിഗണിച്ചുള്ള പ്രവേശനം പാടില്ലെന്നും.
മുൻപൊരിക്കലും ഉണ്ടാവാത്ത ആവശ്യങ്ങളാണ് അവയൊക്കെയെന്നു ഗാർബർ ചൂണ്ടിക്കാട്ടി. ഗവൺമെന്റിനെ അധികാരങ്ങൾ മറികടക്കുന്ന ആവശ്യങ്ങളാണ് അവ.
Harvard loses grants of billions