കിളികൾ വന്നുതുടങ്ങി
ഇപ്പോഴെയായി കുറേയെണ്ണം. *
വസന്താരംഭ നന-നന-നനയിൽ
ബ്രാഹ്മമുഹൂർത്തം തീരുംനേരത്ത്,
ഒരു കിളി പാടിയുയർത്തുകയായി
മനസ്വിനിയേയും സൂര്യനെയും.
തൊടിമൊത്തമിളക്കിപ്പാറാതെ.
ചിരന്തനമൊരു ശ്രീകരദീക്ഷയിൽ
ഗാനമുതിർത്ത് സ്വത്വം സാർത്ഥകമാക്കി
നാഴികയോളം ക്ഷമയോടെയിരിപ്പല്ലോ
തന്നുടെതാം രീതികളിൽ പാടും
കവി, പുതിയൊരു പുലരിക്കായ്.
അരിക,ത്ത,ല്ലതിദൂരെയുമല്ല--
കൂകൽ ഭംഗ്യാ കേൾക്കുന്നുണ്ട്,
താളാത്മകമായ് വീണ്ടുംവീണ്ടും,
സ്നിഗ്ദ്ധം, ശുദ്ധം--കോകിലമല്ല;
ആ കിളിയേതെന്നറിയാൻ ഞാൻ
ഇവിടെയിരിപ്പൂ പുതുഭക്ത്യാൽ▲
* Sparrow, Swallow, Finch, Wren, Robin, Blue Jay, Cardinal, Mourning Dove…