Image

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം, വെടിവെപ്പ് ; രണ്ട് പേർക്ക് മരണം അഞ്ച് പേര്‍ക്ക് പരിക്ക്

Published on 21 April, 2025
വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം, വെടിവെപ്പ് ; രണ്ട് പേർക്ക് മരണം അഞ്ച് പേര്‍ക്ക് പരിക്ക്

പട്‌ന: വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്. രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ഗര്‍ഹാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലഹാര്‍പ ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹച്ചടങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ലവ്കുഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്.

വെടിയേറ്റ മറ്റ് അഞ്ച് പേര്‍ ഭോജ്പൂര്‍ ജില്ലാ ആസ്ഥാനമായ ആറയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക