Image

'തിരുവെഴുത്തുകൾ മുറുകെപ്പിടിച്ചു ധീരതയോടെ ദരിദ്രരെ സ്നേഹിച്ചു ജീവിക്കാൻ' പഠിപ്പിച്ച മാർപാപ്പ (പിപിഎം)

Published on 21 April, 2025
'തിരുവെഴുത്തുകൾ മുറുകെപ്പിടിച്ചു ധീരതയോടെ ദരിദ്രരെ സ്നേഹിച്ചു ജീവിക്കാൻ' പഠിപ്പിച്ച മാർപാപ്പ (പിപിഎം)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ വിടവാങ്ങിയത് ഉയിർപ്പു ദിനത്തിൽ വത്തിക്കാനിൽ 35,000 പേർക്ക് ആശിർവാദം നൽകിയ ശേഷം. തെറ്റുകൾ ക്ഷമിക്കാൻ കഴിയുന്ന ആശിർവാദം മാർപാപ്പയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നത്.  

"അദ്ദേഹം നമ്മളെ തിരുവെഴുത്തുകളുടെ മൂല്യങ്ങൾക്കനുസരിച്ചു തികഞ്ഞ വിശ്വാസത്തോടെയും ധീരതയോടെയും ഏറ്റവും ദരിദ്രരായവരോട് സാർവലൗകിക സ്നേഹത്തോടെയും ജീവിക്കാൻ പഠിപ്പിച്ചു," പിതാവിന്റെ ദേഹവിയോഗം സ്ഥിരീകരിച്ച കർദിനാൾ കെവിൻ ഫെറൽ പറഞ്ഞു.

"ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, അഗാധമായ ദുഃഖത്തോടെയാണ് ഞാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസിന്റെ ദേഹവിയോഗം പ്രഖ്യാപിക്കുന്നത്.

"ഇന്നു രാവിലെ 7:35നു അദ്ദേഹം തന്റെ പിതാവിന്റെ സന്നിധിയിലേക്കു തിരിച്ചു പോയി. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ പിതാവിന്റെയും സഭയുടെയും സേവനത്തിനു വേണ്ടി നീക്കി വച്ചതായിരുന്നു."

അടുത്ത മാർപാപ്പയെ തിരഞ്ഞടുക്കാനുള്ള പ്രക്രിയ 15--20 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.

ഈസ്റ്റർ ദിനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ സ്വീകരിക്കയും ഭക്തജനങ്ങൾക്ക്‌ ആശിർവാദം നൽകുകയും ചെയ്ത പാപ്പാ കുർബാന അർപ്പിക്കാനുള്ള ദൗത്യം കർദിനാൾ ആഞ്ചലോ കൊമാസ്ട്രിയെ ഏൽപിക്കയായിരുന്നു. കുർബാന കഴിഞ്ഞപ്പോൾ പക്ഷെ അദ്ദേഹം പോപ്പോമൊബൈലിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ ചുറ്റി അഭിവാദ്യം സ്വീകരിച്ചു.

ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ പീഡനം മൂലം അര്ജന്റീനയിലേക്കു പോയ കുടുംബത്തിൽ ജനിച്ച പാപ്പാ എന്നും മർദിതജനതയുടെ കൂടെ ആയിരുന്നു. അഭയാർഥികളെ തള്ളിക്കളയുന്നത് കൊലപാതകമാണെന്ന് പറഞ്ഞ അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയത്തെ രൂക്ഷമായി വിമർശിച്ചു.

Vatican hails Pope Francis legacy 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക