കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന അവസ്ഥയില്‍ ആയിരുന്നു മൃതദേഹം. ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.