തിരുവനന്തപുരം: ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി .ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും ആള്‍രൂപമായിരുന്നു പാപ്പാ .സാധാരണ കുടുംബത്തില്‍ ജനിച്ച് കത്തോലിക്ക സഭയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുന്നതുവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതം ഏതൊരാള്‍ക്കും മാതൃകയാക്കാവുന്നതാണ്.
ലാറ്റിൻ അമെരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാണ് അദ്ദേഹം 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ വിനയം, സഹജീവികളോടുള്ള കരുതല്‍, തീരുമാനങ്ങളെടുക്കുന്നതിലെ ചടുലത, വിപ്ലവകരമായ പലതീരുമാനങ്ങളെടുക്കുന്നതിനുള്ള മനസ്സ് ഒക്കെ ലോകം ഏറെ ശ്രദ്ധിച്ചതാണ്. ഇടയ്ക്ക് അസുഖബാധിതനായപ്പോള്‍ ലോകം മുഴുവൻ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചതിൽ ആ സ്നേഹധനനോടുള്ള ലോകത്തിന്‍റെ ആദരമാണ് കണ്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു.