മറക്കുകില്ലൊരിയ്ക്കലും ഞങ്ങളങ്ങയെ
മതങ്ങൾക്കതീതമായി മന്നിലെങ്ങും
സ്നേഹമന്ത്രമുതിർത്ത് നിത്യതയിലേക്ക്
നിശ്ശബ്ദനായി മറഞ്ഞൊരു മഹാ മനീഷി
പതിതർക്കായി പൊരുതി
പാപികൾക്കിടയിടയിൽ വചനത്തിൻ
വിളക്കേന്തി വരണ്ട മനസ്സുകളിൽ
കൃപയുടെ സാന്ത്വനമേകിയ
കരുണയുടെ കിരീടം ചൂടിയ
കനിവിന്റെ കാല്പാടുകളകലുമ്പോളും
പ്രാർത്ഥകളുടെ ദീപ്തി നിറയുന്നു
റോമിന്നതിരുകൾക്കുമപ്പുറം പ്രപഞ്ചമാകെ
ലോകനന്മതന്നനന്ത ദീപം തെളിച്ച ശാന്തിരൂപം
മരണമില്ലാത്തൊരോർമ്മയായി ദയയോലും മുഖം
പുതുകാലം വാഴ്ത്തിയ സങ്കീർത്തനമായി
ഹൃദയത്തിന്നാഴങ്ങളിലെന്നും നിറയും.
മിനി സുരേഷ്