ലോക സമാധാനത്തിനായി നിലകൊണ്ട, കത്തോലിക്കാ സഭയിലെ വ്യത്യസ്തനായ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് അപ്രതീക്ഷിതമായി 2013 മാർച്ച് 13-ന് അർജൻ്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്ന അദ്ദേഹം സ്വവർഗാനുരാഗം മുതൽ പരിസ്ഥിതി വിഷയങ്ങളിൽ വരെ കൃത്യമായ നിലപാടുകൾ സ്വീകരിച്ചു. സഭാമൂല്യങ്ങൾ കൈവിടാതെ ഏവരെയും ചേർത്തുപിടിച്ച അദ്ദേഹം, മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ലോക രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ അദ്ദേഹത്തിൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള ചരിത്രപരമായ ദൗത്യം ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് നടക്കുക. 135 കർദ്ദിനാൾമാർ അടങ്ങുന്ന പേപ്പൽ കോൺക്ലേവിൽ കേരളത്തിൽ നിന്നുള്ള രണ്ട് പേരുൾപ്പടെ നാല് കർദ്ദിനാൾമാരാണ് പങ്കെടുക്കുക.
English summary:
Two Malayalis in the papal conclave to choose the new shepherd.