ഫാ. മാത്യൂസ് തൈക്കൂട്ടത്തിലിന്റെ സംസ്കാരം മെയ് 10

Published on 01 May, 2025
ഫാ. മാത്യൂസ് തൈക്കൂട്ടത്തിലിന്റെ സംസ്കാരം മെയ് 10
ടാമ്പ (ഫ്ലോറിഡ): ക്നാനായ സഭയിലെ സീനിയർ വൈദികനും സെന്റ് മേരീസ് ക്നാനായ ചർച്ച് വികാരിയുമായിരുന്ന  റവ. ഫാ. മാത്യൂസ് തൈക്കൂട്ടത്തിലിന്റെ പൊതുദർശനം മെയ് 9 നും സംസ്കാരം മെയ് 10 നും നടക്കും.

മെയ് 9 വൈകിട്ട് 5 മുതല്‍ 9:30 വരെ: സേക്രഡ്  ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് കമ്യുണിറ്റി സെന്റര്‍, 2620 വാഷിംഗ്ടൺ  റോഡ്, വാല്‍രിക്കൊ, ഫ്‌ലോരിഡ  33594
സംസ്‌കാര  ശുശ്രുഷ: മെയ് 10 രാവിലെ 8 മണി: സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച്, 416 വാൾട്ടർ  ഡ്രൈവ്, പ്ലാന്റ് സിറ്റി, ഫ്‌ലൊരിഡ-33563

തുടര്‍ന്ന് സംസ്‌കാരം സൺസെറ്റ്   മെമ്മറി  ഗാര്‍ഡന്‍സ്, 11005 യു.എസ്. ഹൈവേ, 310 നോര്‍ത്ത് തോണൊട്ടോസ, ഫ്‌ലൊരിഡ -33592

കടുത്തുരുത്തിയിൽ നിന്ന് കല്ലിശ്ശേരിയിലെത്തിയ കുരിശുമ്മുട്ടിൽ കുടുംബത്തിലെ അംഗമായ അച്ചൻ 1991-ൽ   ടാമ്പയിൽ എത്തി. അതേ വർഷം തന്നെ അദ്ദേഹം ക്നാനായ യാക്കോബായ ഗ്രൂപ്പിനെ സംഘടിപ്പിച്ചു. 
ആർച്ച് ബിഷപ്പ് മാർ ക്ളീമിസ്  അദ്ദേഹത്തെ ടാമ്പയിലെ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയുടെ വികാരിയായി നിയമിച്ചു. പ്രതിഫലം കൂടാതെ വികാരിയായി സേവനമനുഷ്ഠിക്കുമ്പോൾ,  പക്ഷാഘാതം വന്നു, ദീർഘകാലം കിടപ്പിലായി. 

ഹൈസ്കൂളിൽ, ചലച്ചിത്രതാരം എം.ജി. സോമനൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസിലെ ക്രിസ്ത്യൻ കോളേജിൽ ചേർന്നു പഠനം തുടർന്നു. ഇരുപത്തിയൊന്നാം വയസ്സിൽ, മിഷനറിയായി ഹിമാചൽ പ്രദേശിൽ ശുശ്രൂഷ ആരംഭിച്ചു. 

ഡീക്കനായിരിക്കെ, ആലുംമൂട്ടിൽ എബ്രഹാം തോമസിന്റെ മകളെ വിവാഹം കഴിച്ചു. ദയറായിയിൽ നിന്നും മഞ്ഞനിക്കരയിലെ മാർ അപ്രേം സെമിനാരിയിൽ നിന്നും മതപഠനം പൂർത്തിയാക്കി. പുരോഹിതനായി, അദ്ദേഹം ആദ്യം വെളിയനാട് ക്നാനായ സെന്റ് സ്റ്റീഫൻ പള്ളിയുടെ വികാരിയായി ചുമതലയേറ്റു. 

അമേരിക്കയിലേക്ക് വരുന്നതിനുമുമ്പ്,   ക്നാനായ സുവിശേഷ സമാജത്തിന്റെ സെക്രട്ടറിയായിരുന്നു. എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരള മദ്യവിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. 

ക്നാനായ പുരോഹിതനായതിൽ ഏറെ  അഭിമാനിച്ചിരുന്നു. ടാമ്പയിൽ മരിച്ച ആദ്യത്തെ മലയാളി പുരോഹിതനായിരുന്നു അദ്ദേഹം.

He is survived by his loving wife Sosamma Mathews and Children---Salmon and Rehi Mathew, Tom and Pinky Mathew, T.K.Mathew and Swaroop Mathew, Jacob and  Tintu Mathew and grandkids.

ഫാ. മാത്യൂസ് തൈക്കൂട്ടത്തിലിന്റെ സംസ്കാരം മെയ് 10
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക