പ്രധാനമന്ത്രി മോദി സൗത്ത് അമേരിക്കയിൽ; ബജറ്റിനെതിരെ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ
ഗർഭധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഹിന്ദുക്കളുടെ പതിനാറ് സംസ്കാരങ്ങളിൽ അഞ്ചാമത്തെയാണ് നാമകരണം എന്ന ചടങ്ങു. നാമകരണം എന്ന സംസ്കൃത വാക്ക് രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടാകുന്നത്. ഒന്ന് നാം - അർഥം പേര്, രണ്ടാമത്തേത് കരൺ അർഥം സൃഷ്ടിക്കുക. പേര് സൃഷ്ടിക്കുക എന്ന് ചുരുക്കം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പേരുകൾ ഉണ്ട്. എന്നാൽ വിവാഹശേഷം ഭർത്താവിനെ ഭാര്യ പേര് വിളിക്കാൻ പാടില്ലെന്നാണ് ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസം. ഇതിനു ശിവപുരാണം നൽകുന്ന നിർദേശം ഇങ്ങനെയാണ്. "പവിത്രയായ സ്ത്രീ അവളുടെ ഭർത്താവിനെ പേര് വിളിക്കരുത്. കാരണം ഭർത്താവിന് ഒരു ദേവത സങ്കല്പം നൽകിവരുന്നു” അതാണ് പതി പരമേശ്വർ. ഭർത്താവിനെ പേര് വിളിച്ചാൽ അദ്ദേഹത്തിന്റെ ആയുസ്സ് കുറഞ്ഞുപോകുമെന്നും സ്ത്രീകൾ വിശ്വസിച്ചിരുന്നു. പുരുഷൻ പ്രബലനും സ്ത്രീ അബലയുമാണെന്ന പണ്ടത്തെ സങ്കൽപ്പങ്ങളിൽ നിന്നായിരിക്കും ഈ ആചാരം ഉണ്ടായത്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ഭർത്താക്കന്മാരെ
ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള ഭരണസമിതിയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവർത്തകയും കലാകാരിയുമായ ഡോ. മഞ്ജു പിള്ള മത്സരിക്കുകയാണ്.അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി ഫോമായുടെ ദേശീയ തലത്തിലേക്ക് പ്രൊഫഷണലുകൾ കടന്നുവരേണം എന്ന ഉദ്ദേശത്തോടെയാണ് ബിജു തോണിക്കടവിൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാകുന്ന പാനൽ ഡോ. മഞ്ജു പിള്ളയെ സമീപിച്ചത്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ ഡോ. മഞ്ജു,നിലവിൽ ഫോമാ വിമെൻസ് ഫോറത്തിന്റെ നാഷണൽ ജോയിന്റ് ട്രഷററായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികൾ വഹിച്ചിട്ടുള്ള മഞ്ജു, ഇപ്പോൾ പ്രസ്തുത സംഘടനയുടെ അഡ്വൈസറി കൗൺസിൽ അംഗമാണ്. ഡോ.മഞ്ജു പിള്ള ഇ-മലയാളി വായനക്കാരോട് സംസാരിക്കുന്നു...
പട്ടിണികിടക്കാൻ മനസില്ലാത്തതുകൊണ്ടാണ് ഇന്ത്യയുടെ പതിനൊന്നാം രാഷ്രപതിയാവേണ്ട ആ ബാലൻ രാമേശ്വരം ക്ഷേത്രപരിസരത്തു പത്രവിതരണക്കാരനായത്. പിതാവ് ജൈനുലബ്ദീൻ ഇന്ത്യ-ശ്രീലങ്ക തീരത്തു കടത്തു ബോട്ടുടമയായിരുന്നു. 1914 ൽ ഇംഗ്ളീഷ്‌കാർ ആദ്യത്തെ പാമ്പൻ പാലം നിർമിച്ചതോടെ ബോട്ടു സർവീസ് നിലച്ചു, ആൾ പാപ്പരായി. കെ.ആർ നാരായണനുശേഷം പ്രസിഡന്റ് പദമേറിയ എപിജെ എന്ന അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൽ ഖാദർ രാമേശ്വരം പ്രൈമറിസ്‌കൂളിലും രാമനാഥപുരം ഷ്വാർ ട് സ് ഹയർസെക്കണ്ടറി സ്‌കൂളിലും പഠിച്ച് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി.
ആധുനിക തുർക്കിയുടെ സ്ഥാപക പിതാവ് മുസ്തഫ കെമാൽ അതാതുർക്ക്യുൻ്റെ മനോഹരമായ ശവകുടീരവും, ലോകോത്തര അനറ്റോലിയൻ നാഗരികതകളുടെ മ്യൂസിയവും, ആധുനിക ജീവിതവും സമന്വയിപ്പിക്കുന്ന തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയിലേക്കാണ് ഇന്നത്തെ യാത്ര. യാത്രാമധ്യേ ഞങ്ങൾ അവാനോസ് (Avanos) ഗ്രാമത്തിൽ നിന്നുള്ള ഒരു മൺപാത്ര നിർമ്മാണ ഫാക്ടറിയും സന്ദർശിക്കും. തുർക്കിയിലെ കപ്പഡോഷ്യ (Cappadocia) പ്രദേശത്തുള്ള ഒരു ഗ്രാമമായ അവനോസ് (Avanos), ആയിരക്കണക്കിന് വർഷങ്ങളായി മൺപാത്ര നിർമ്മാണത്തിന് വളരെ പേരുകേട്ട ഒരു സ്ഥലമാണ്. ഇവിടുത്തെ മൺപാത്രങ്ങൾക്ക് പ്രാദേശികമായി ലഭിക്കുന്ന
കപ്പഡോഷ്യൻ ഭൂപ്രകൃതിക്ക് മുകളിലൂടെ ഫെയറി ചിമ്മിനികൾ കണ്ടുകൊണ്ടുള്ള ഹോട്ട് എയർ ബലൂൺ യാത്ര, പാറക്കൂട്ടങ്ങളിൽ കൊത്തിയുണ്ടാക്കിയ ഗുഹസമാനമായ വിടുകളും പള്ളികളും, പുരാതന ഭൂഗർഭ നഗരം, ഒരു കാർപെറ്റ് നെയ്യുന്ന കമ്പനി സന്ദർശനം എന്നിവയായിരുന്നു ഇന്നത്തെ പരിപാടികൾ. നിർഭാഗ്യവശാൽ, എല്ലാവരെയും നിരാശപ്പെടുത്തികൊണ്ട് ഇന്നത്തെ ബലൂൺ യാത്ര റദ്ദാക്കി എന്നുള്ള വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ബലൂൺ സവാരി എപ്പോഴും പ്രവചനാതീതമാണ്. കാലാവസ്ഥയിൽ മാറ്റം വന്നാൽ അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. ചെറിയ കാറ്റിൻ്റെ ദിശ മാറ്റം പോലും ഈ യാത്രയെ ബാധിക്കും. ഇന്നത്തെ യാത്രയ്ക്കും അതുതന്നെ സംഭവിച്ചു.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒരു തായ്‌ലന്‍ഡ് യാത്ര ഒത്തുവന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അത്. ജനുവരി 20 നു രാത്രി 12മണിക്ക് ബാങ്കോക്കിലെ 'സുവര്‍ണഭൂമി' എയര്‍പോര്‍ട്ടില്‍, ഞാന്‍ സഞ്ചരിച്ചിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പറന്നിറങ്ങി. സംവിധായകന്‍ സന്ദീപും ആക്ഷന്‍ സ്റ്റാര്‍ സൈമണ്‍ കുക്കും എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ക്ലീന്‍ഷേവ് ചെയ്ത്, മുടി നീട്ടി വളര്‍ത്തിയ സൈമണിനെക്കണ്ടാല്‍ ഒരു സുന്ദരിപ്പെണ്ണാണെന്നേ ആരും കരുതൂ. തായ്‌ലന്‍ഡ്കാരനാണെങ്കിലും നീണ്ട സ്‌ട്രെയിറ്റ് ഹെയറുള്ളതിനാല്‍ ഒരു റെഡ് ഇന്‍ഡ്യന്‍ പ്രകൃതമാണ്.
ഒരു പ്രവാസി മലയാളി എന്ന നിലയിൽ, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എനിക്ക് വലിയ അഭിമാനമുണ്ട്. സ്കൂളുകളിൽ സൂമ്പാ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഞാൻ ശ്രദ്ധയോടെയാണ് കാണുന്നത്. ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇത് നമ്മുടെ കുട്ടികളുടെ സമഗ്ര വികസനത്തിന് ഒരു മികച്ച ചുവടുവെപ്പാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സ്കൂൾ സമയത്തിന് പുറത്ത് അര മണിക്കൂർ സൂമ്പാ' ഉൾപ്പെടുത്താനുള്ള നിർദ്ദേശം വളരെ നല്ലൊരു ആശയമാണ്. ഇത് അക്കാദമിക പഠനങ്ങൾക്ക് പകരമാവുകയല്ല, മറിച്ച് കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഊന്നൽ നൽകുകയാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ സൂമ്പാ' മുതിർന്നവർക്കും കുട്ടികൾക്കും ഇടയിൽ വലിയ
ഉറ്റ ചങ്ങാതിമാരും സമകാലീനരും ദീർഘകലം ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചവരുമായ അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസിന്റെ സ്‌ഥാപകരിൽ ഒരാളുമായ കെ എം മാണിയും മറ്റൊരു സ്‌ഥാപക നേതാവും തൊടുപുഴ എം എൽ എ യുമായ പി ജെ ജോസഫും തമ്മിൽ കൂടുമ്പോഴൊക്കെ മാണി സാർ ജോസഫ് സാറിനോട് വളരെ സ്നേഹത്തോടെ പറയും ഔസേപ്പച്ച ഒരു പാട്ട് പാടിക്കേ എന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള കേരള രാഷ്ട്രീയത്തിൽ വമ്പൻ പ്രാസംഗികരായ ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നു എങ്കിലും പാട്ടുകാരൻ ആയി കഴിവ് തെളിയിച്ചത് നാട്ടുകാരും പ്രിയപ്പെട്ടവരും ഔസേപ്പച്ചൻ എന്ന് വിളിക്കുന്ന പി ജെ ജോസഫ് മാത്രമാണ് എഴുപത്തിയെട്ടിൽ കേരളത്തിലെ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോൾ കേരളത്തിലെ എല്ലാ പോലീസുകാരോടും നിർബന്ധം ആയും പാട്ടുപാടാൻ പഠിക്കണം എന്ന്
'ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ' എന്ന പുസ്തകം രചിച്ചത് വിഖ്യാത തൂലികക്കാരൻ ഷാജഹാൻ മാടമ്പാട്ട് ആണ്. അവിടെ ക്യാമ്പസിൽ പഠിക്കുമ്പോഴുള്ള രസകരമായ കുറേ അനുഭവങ്ങൾ അതിൽ അദ്ദേഹം പറഞ്ഞു വെക്കുന്നു. അതിലെ ഒരു സംഭവത്തിൻ്റെ സംഗ്രഹം ഇങ്ങിനെ വായിക്കാം. "ഒരിക്കൽ ഓട്ടോക്കാരൻ ഒരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ ഇറക്കി തിരിച്ചു പോകുമ്പോൾ ക്യാമ്പസിൽ നിന്നും വഴി തെറ്റിപ്പോയോ എന്ന് സംശയം തോന്നിയപ്പോൾ പുറത്ത് റോട്ടിലൂടെ നടന്നു പോകുന്ന ഒരു വിദ്യാർത്ഥിയോട് അയാൾ വഴി ചോദിച്ചു. ഓട്ടോക്കാരൻ - "അരേ ബേട്ടാ.... ബാഹർ ചൽനേക്കൊ രാസ്ത്ത കിദർ ഹൈ"? (മോനെ പുറത്തേക്ക് പോകാനുള്ള വഴി ഏതാണ്?) ജഡകുത്തി നീണ്ട തലമുടിയുള്ള താടിക്കാരൻ ബുജി വിദ്യാർത്ഥി പയ്യൻ - "സുഹൃത്തെ ഞാനും അതു തന്നെയാണ് തിരയുന്നത് - പുറത്തേക്കുള്ള വഴി, സ്വാതന്ത്ര്യത്തിൻ്റെ വഴി! മാക്സും, നീഷേയും, ഗ്രാംഷിയുമെല്ലാം അതുതന്നെയാണ് തിരഞ്ഞത്. പുറത്തേക്കുള്ള വഴി; സ്വാതന്ത്ര്യത്തിൻ്റെ വഴി!
ഇ-മലയാളി മാഗസിൻ ജൂലൈ ലക്കം
യക്ഷിക്കഥകളിലെ കൂറ്റൻ ചിമ്മിനികൾ പോലെ തോന്നിക്കുന്ന ഫെയറി ചിമ്മിനികൾ (fairy chimneys) എന്നറിയപ്പെടുന്ന അസാധാരണമായ പാറക്കെട്ടുകളും, ഭൂമിക്കടിയിലെ പുരാതന നഗരങ്ങളും (underground city) ഗുഹാഭവനങ്ങളും, ലോകപ്രശസ്തമായ ബലൂൺ യാത്രകൾക്ക് പേരുകേട്ട സ്ഥലവും ഉൾകൊള്ളുന്ന കപ്പഡോഷ്യ (Cappadocia) എന്ന സ്ഥലത്തേക്കാണ് ഇന്നത്തെ യാത്ര. ഏകദേശം 500 km ദൂരമുള്ള ഈ യാത്രയിൽ ഞങ്ങൾ Caravanserai of Sultanhan എന്ന സ്ഥലം കാണുവനായി ഒരു സ്റ്റോപ്പ് ഉണ്ട്. Silk road വ്യാപാരം നടന്നിരുന്ന കാലഘട്ടങ്ങളിൽ കൂട്ടമായി യാത്ര ചെയ്തിരുന്നവർ രാത്രികാലങ്ങളിൽ തങ്ങുന്ന ഒരിടമായിരുന്നു ഇത്.
കോവിഡിന് ശേഷം മലയാള സിനിമയും തീയേറ്ററുകളും അണിയറ പ്രവർത്തകരും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ താര സംഘടനയായ അമ്മയിലെ നാഥനില്ല കളരി കേരള സമൂഹത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ അനശ്വര നടൻ എം ജി സോമൻ പ്രസിഡന്റ് ആയി തുടക്കം കുറിച്ച മലയാളത്തിലെ നടി നടന്മാരുടെ കൂട്ടായ്മ അക്കാലത്തു ആരോഗ്യത്തോടെ ഉണ്ടായിരുന്ന പ്രതിഭകളായ നെടുമുടി വേണു, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കുതിരവട്ടം പപ്പു, സുകുമാരൻ, സുകുമാരി, ശ്രീവിദ്യ തുടങ്ങി ഒട്ടനവധി പഴയകാല താരങ്ങളെ കൊണ്ടു സമ്പൽ സമൃത്തമായിരുന്നു രണ്ടായിരത്തിൽ നടനായും പൊതുപ്രവർത്തകനായും വലിയ അംഗീകാരം നേടിയ ഇരിഞ്ഞാലക്കുടക്കാരൻ ഇന്നസെന്റ് അമ്മ സംഘടനയുടെ അമരത്തു എത്തിയപ്പോൾ അത്ഭുതഹാമായ വളർച്ചയാണ് ഈ സെലിബ്രിറ്റി സംഘടനയ്ക്കു ഉണ്ടായത്
വായന ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനകരവുമായ പ്രവർത്തനങ്ങളിൽ ഒന്നാണ്. കുട്ടിക്കാലം മുതൽ നമുക്ക് വളർത്തിയെടുക്കാൻ കഴിയുന്ന നല്ല ശീലങ്ങളിൽ ഒന്നാണ് വായന. മനുഷ്യൻ വളരുന്നതും അറിവ് സമ്പാദിക്കുന്നത് വായനയിലൂടെയാണ്. ഇന്നത്തെ കാലത്ത്, മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും വായനയോട് ഉള്ള ആഗ്രഹം കുറയ്ക്കുന്ന സാഹചര്യങ്ങളാണ് . നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക് കഴിയും. ചെറുപ്പത്തിൽ തന്നെ നല്ല പുസ്തകങ്ങൾ വായിക്കുന്ന ശീലമുണ്ടാകുന്നത് ഒരു വ്യക്തിയുടെ ജീവിതദിശയെ തന്നെ മാറ്റിമറിക്കാവുന്ന ഘടകമായി മാറും. വായന പുതിയ ലോകങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നു, പുസ്തകങ്ങൾ, കഥകൾ, കവിതകൾ, പത്രങ്ങൾ ഇതെല്ലാം വായനയുടെ ഭാഗങ്ങളാണ്. വായിക്കുന്നത് ഒരാൾക്ക് അറിവ് നേടാനും കൗതുകം നിറഞ്ഞ പുതിയ കാര്യങ്ങൾ അറിയാനും സഹായിക്കുന്നു.
വൈധവ്യം കൂടാതെ വർദ്ധക്ക്യവും ആരെയും കുഴപ്പിക്കുന്ന ഒരവസ്ഥയാണത് ആരോഗ്യ സ്ഥിതി ദിനേനെ മോശമാവുമ്പോൾ ആരും ജീവിതം ഈ ദശാസന്ധിയിൽ ആർക്കും ഭാരമവാതെ തീർന്ന് കിട്ടണമേ എന്ന് കൊതിച്ചു പോവും. എന്നാൽ തോന്നുമ്പോൾ നീട്ടുകയും ചുരുക്കുകയും ചെയ്യാൻ കഴിയുന്ന കുടയല്ലല്ലോ ജീവിതം. എഴുതപ്പെട്ട ആയുസെത്തി മരിക്കാൻ കൂടി വേണം ഭാഗ്യം, ചിലരൊക്കെ സ്വയം മരണം തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിൽ ആണിപ്പോൾ നാം. മുൻപൊക്കെ ആളും മ്പാളും ഒക്കെയായി അല്ലലില്ലാതെ കഴിയാൻ പ്രയസമുണ്ടായിരുന്നില്ല. ഇന്ന് ഒരു ഡോക്ടറെ കാണാൻ പോലും ചിലവും പ്രയാസങ്ങളും ചിലർക്കൊക്കെ വലിയ വേദനകൾ ആണ് സമ്മാനിക്കുന്നത്.
സി പി എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനെ മാതൃക ആക്കിയും അനുകരിച്ചും അദ്ദേഹത്തിന്റെ ഭാഷ കടമെടുത്തും കുറെ കാലമായി രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൊണ്ടിരിയ്ക്കുന്ന സി പി എം സംസ്‌ഥാന സെക്രട്ടേറിയറ്റ് മെമ്പറും ഇക്കഴിഞ്ഞ നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്‌ഥാനാർഥിയും ആയിരുന്ന എം സ്വരാജിനു തെരഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്‌ഥയിൽ ഗോവിന്ദൻ മാഷിൽ നിന്നും ഉണ്ടായ ആർ എസ് എസ് സി പി എം മുൻ ബാന്ധവത്തെ പറ്റിയുള്ള പരാമർശം ആണ് ഏറ്റവും വിനയായത് നിലമ്പുർ കാരൻ ആണെങ്കിലും നിലമ്പുരിലേയ്ക്കു തിരിഞ്ഞു നോക്കാത്ത നേതാവ് എന്ന പേരുദോഷം ഉള്ള സ്വരാജ് ചുങ്കത്തറ മാർത്തോമാ കോളേജിലും പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും എസ് എഫ് ഐ യുടെ ലേബലിൽ യൂണിയൻ ചെയർമാൻ ആയത് ത്വാതിക വാചാലതയും അല്പം കടമെടുത്ത സാഹിത്യ വാസനയും ഉള്ളത് കൊണ്ടായിരുന്നു
അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ എയർ ഇന്ത്യ 787 ഡ്രീംലൈനർ വിമാനത്തിന്റെ ദാരുണമായ അപകടത്തെത്തുടർന്ന്, വിമാനത്തിന്റെ എഞ്ചിൻ നിയന്ത്രണ സംവിധാനങ്ങളിലെ സോഫ്റ്റ്‌വെയർ തകരാറുകൾ സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നു. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയുണ്ടായ ഈ അപകടത്തിൽ 241 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. വിമാനത്തിന്റെ എൻജിന്റെ ഇലക്ട്രോണിക് എൻജിൻ കൺട്രോളിൽ (FADEC) ഒരു സോഫ്റ്റ്‌വെയർ തകരാർ സംഭവിച്ചാൽ, അത് പൈലറ്റുമാരുടെയോ കമ്പ്യൂട്ടറുകളുടെയോ നിയന്ത്രണം നഷ്ടപ്പെടുത്തുകയും എഞ്ചിന്റെ ത്രസ്റ്റ് റോൾബാക്ക്' അഥവാ എൻജിന്റെ ശക്തി കുറയാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഈ സാധ്യതയെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) മുമ്പും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കൂടാതെ, ഓരോ 11,000 ഫ്ലൈറ്റ് സൈക്കിളുകൾ കഴിയുമ്പോഴും എൻജിൻ കൺട്രോൾ ഘടകം (ECC) മാറ്റണമെന്ന് FAA നിർബന്ധമാക്കിയിട്ടുമുണ്ട്.
Pravasi Channel News Powered By eMalayalee| July 1, 2025 | പ്രവാസി ചാനൽ | ഇ-മലയാളി വാർത്തകൾ
കൊച്ചി: മലയാള ചലച്ചിത്രം ജാനകി വേഴ്സ് സ് സ്റ്റേറ്റ് ഓഫ് കേരള സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോൾ, കേന്ദ്ര സിനിമ സർട്ടിഫിക്കേഷൻ ബോർഡ് (CBFC) അത് നിഷേധിച്ച സംഭവത്തിൽ വിവാദം ഉയർന്നിരിക്കുകയാണ്. സിനിമയിലെ നായികയുടെ പേര് "ജാനകി" ആണെന്നതും, അത് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരുമാണെന്നതും ഹിന്ദു മതവിശ്വാസികളെ അപമാനിക്കുമെന്ന് ബോർഡ് ആരോപിക്കുന്നു. പ്രത്യേകിച്ച് പൊലീസ് അതിക്രമത്തിനെതിരെയും സർക്കാർ അധികാരത്തെ വിമർശിക്കുന്നതുമായ ഒരു സിനിമയിൽ ഈ പേര് ഉപയോഗിച്ചതാണ് ബോർഡിന്റെ പ്രധാന പരാതി. ചലച്ചിത്ര നിർമ്മാതാക്കൾ ഈ തീരുമാനം നിയമവിരുദ്ധമാണെന്നും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിവാദം, മതപരമായ ചിഹ്നങ്ങൾ അടങ്ങിയ പേരുകൾ കൽപ്പനാത്മക കഥാപാത്രങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമോ എന്ന വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ജൂൺ എനിയ്ക്ക് സങ്കടമാസമാണ്."മഴയിലൂടെയോ ദുർമ്മരണത്തിന്റെ വരവ്"എന്നോർമ്മിപ്പിച്ചു കൊണ്ടേയിരുന്ന അന്തമില്ലാത്ത ഒരു ജൂൺമഴയിൽ അച്ഛൻ
സൂംബാ വിവാദം കെട്ട് അടങ്ങുന്നില്ല. ഒരുകൂട്ടം പറയുന്നു നിലമ്പൂരിലെ തോൽവി മറക്കാൻ സർക്കാർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത ഒരു പുതിയ വിഷയമാണ് സൂമ്പ ഡാൻസ് പ്രോഗ്രാം ചില പുരോഗമനവാദികൾ ഈ സുംബാ വിവാദത്തിന് പുതിയൊരു മാനം നൽകുകയാണ് നിലമ്പൂർ തിരഞ്ഞെടുപ്പിൽ തോറ്റത് മുസ്ലിം തീവ്രവാദികളുടെ വോട്ടുകൊണ്ടാണ് എന്ന പരാമർശത്തിന് അടിവരയിടാൻ വേണ്ടിയാണ് ഈ സൂംബാ വിവാദത്തെ കത്തിക്കുന്നത് സത്യത്തിൽ എന്താണ് സൂംബാ വിവാദം എന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത് ഓരോരുത്തരും അവർക്ക് വേണ്ട മൈലേജ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്
ഈയിടെയായി നമ്മുടെ മീഡിയകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന വലിയ ഒരു ചർച്ചാ വിഷയമാണ് സുംബ ഡാൻസ്.സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ വ്യത്യസ്തമായ രീതിയിലാണ് ഇവയോട് പ്രതികരിക്കുന്നത്. ചില മുസ്ലിം സംഘടനകളും ഭാരതീയ വിചാര കേന്ദ്രവും ഡാൻസിനെതിരെ ചില മത വിഷയങ്ങൾ ഉൾക്കൊള്ളിച്ച് വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള യോജിപ്പും വിയോജിപ്പുമായി പലരും രംഗത്തുവന്നിട്ടുണ്ട്. 'നാടിൻ്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നു കയറ്റം' എന്നാണ് ഭാരതീയ വിചാര കേന്ദ്രം സൂംബക്കെതിരെ പ്രസ്താവനയായി പറഞ്ഞിട്ടുള്ളത്. യോജിപ്പിനേയും വിയോജിപ്പിനേയുമെല്ലാം ജനാധിത്യത്തിൻ്റെ ഭാഗമായിക്കണ്ട് വേണ്ട കാര്യങ്ങൾ ചെയ്യാൻ സർക്കാരിനാകണം. സുംബയുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആളുകൾ എഴുതിയ കുറിപ്പുകൾ വായിക്കൂ.
കേരളത്തിൽ ഇന്നുള്ള കോൺഗ്രസ് നേതാക്കളിൽ വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയുടെയും അധികാരങ്ങളുടെയും ഉന്നതശ്രേണി മതിയാവോളം അനുഭവിച്ച നേതാവാണ് രമേശ് ചെന്നിത്തല കെ എസ് യു വിന്റെയും എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്‌ഥാന തലത്തിലും ദേശീയ തലത്തിലും പ്രസിഡന്റ് ആയിരുന്ന ചെന്നിത്തല എഴുപതുകളുടെ അവസാനവും എൺപതുകളിലും കേരളത്തിലെ കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച പ്രാസംഗികൻ ആയിരുന്നു ലീഡർ കെ കരുണാകരന്റെ അരുമ ശിഷ്യൻ ആയിരുന്ന ചെന്നിത്തലയ്ക്കു ലീഡറുമായുള്ള അഭേദ്യ ബന്ധം രാഷ്ട്രീയത്തിൽ അതിവേഗം കുതിച്ചുയരുന്നതിനു വളരെയേറെ സഹായിച്ചു
തുർക്കിയിലെ മെഡിറ്ററേനിയൻ തീരത്ത് സൗന്ദര്യവും ചരിത്രവും സംഗമിക്കുന്നിടം. അന്റാലിയയെ മനോഹരമാക്കുന്നത് അതിൻ്റെ പ്രകൃതിദത്തമായ ആകർഷകത്വമാണ്, ഇത് ഓരോ സഞ്ചാരിയെയും ആകർഷിക്കുന്നു. തെളിഞ്ഞ നീല നിറത്തിലുള്ള മെഡിറ്ററേനിയൻ കടൽ അന്റാലിയയുടെ പ്രധാന ആകർഷണമാണ്. നഗരത്തിന് ഒരു മനോഹരമായ പശ്ചാത്തലം നൽകിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന ടോറസ് പർവതനിരകൾ, കാഴ്ചയിൽ അതിമനോഹരമാണ്. അന്റാലിയയിൽ ഡ്യൂഡൻ,കഴ്സൻലി എന്നി രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. നഗരത്തിൽ ഉടനീളം പൈൻ മരങ്ങളും ഓറഞ്ച് തോട്ടങ്ങളും മറ്റ് സസ്യജാലങ്ങളും കാണാം (നടപ്പാതയിയുടെ നടക്കുമ്പോൾ കയ്യ്ത്തും ദൂരത്ത് ഓറഞ്ച് പഴുത്ത് നിൽക്കുന്നത് കാണാം). ആയിരക്കണക്കിന് വർഷങ്ങളുടെ സമ്പന്നമായ ചരിത്രവും ഈ നഗരത്തിനുണ്ട്, പുരാതന കാലഘട്ടം: ബി.സി. രണ്ടാം നൂറ്റാണ്ടിൽ പെർഗാമോനിലെ രാജാവ് അത്താലസ് രണ്ടാമനാണ് നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു, അതിനാൽ ഇത് ആദ്യകാലങ്ങളിൽ അത്താലിയ (Attalia) എന്ന് അറിയപ്പെട്ടിരുന്നു.
കുട്ടികളുടെ മാനസ്സിക സംഘർഷം കുറയ്ക്കാനും ലഹരി വിരുദ്ധ പ്രചാരണത്തിനുമായിട്ടാണ് കേരളത്തിലെ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം ഈ അധ്യയന വർഷം തുടങ്ങിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നല്ലൊരു കാര്യമെന്നേ കൗമാരക്കാരുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്ന ആർക്കും ഇതിനെക്കുറിച്ചു പറയാൻ കഴിയൂ. പക്ഷേ, എന്തിലും ഏതിലും വർഗീയത കാണുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതു കൊണ്ടുതന്നെ സൂംബ ഡാൻസ് വിവാദമായതിൽ അദ്ഭുതമൊന്നും തോന്നിയില്ല. വിവാദം ചില കാര്യങ്ങൾ എന്നെ ഓർമിപ്പിക്കുന്നു. ഞാൻ എഴുതിയ കായിക കേരള ചരിത്രം അടിസ്ഥാനമാക്കി ഹൈദരാബാദ് ഐ.ഐ.ടി.യിൽ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്ന ഡോ.ആദ്രാ സുരേന്ദ്രൻ ആ
പ്രകൃതിയുടെ സൗന്ദര്യവും ചരിത്രത്തിൻ്റെ പ്രാധാന്യവും ആധുനിക സൗകര്യങ്ങളും ഒരുമിക്കുന്ന ഒരു മനോഹരമായ നഗരമായ അന്റാലിയായിലോട്ടാണ് ഇന്നത്തെ യാത്ര. തുർക്കിയിലെ മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു നഗരമാണ് അന്റാലിയ. ടോറസ് പർവതനിരകൾക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം തുർക്കിയിലെ "ടൂറിസത്തിൻ്റെ തലസ്ഥാനം" എന്നാണ് അറിയപ്പെടുന്നത്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ജനപ്രിയ സ്ഥലമാണിത്
കൊച്ചിയില്‍ നിന്ന് 440 കിമീ തെക്കു കിഴക്കു ശ്രീലങ്കയോടു മുട്ടിക്കിടക്കുന്ന ധനുഷ്‌ക്കോടിയില്‍ നിന്ന് വിളിച്ചാല്‍ കൊച്ചിയില്‍ കേള്‍ക്കണമെന്നില്ല
സൂമ്പ ഡാൻസ് - ഇന്ന് മലയാളിയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഒരു വിഷയമായിട്ടാണ് സൂമ്പ ഡാൻസ് അറിയപ്പെടുന്നത് കൊളംബിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ലാറ്റിൻ ഒറിജിൻ ഉള്ള ഒരുതരം ഡാൻസ് ആണ് സൂമ്പ ഈ സുംബ ഡാൻസിനെ കുറിച്ച് കേൾക്കുമ്പോൾ എന്തിനു വേണ്ടിയാണ് ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് എന്ന് നാം ഒന്ന് വിശകലനം ചെയ്താലോ. സദാചാരവും അരാജകത്വവും കൊടികത്തു വാഴുന്ന ഒരു കാലഘട്ടത്തിലേക്ക് പോകുന്ന ഒരു അവസ്ഥ സംജാതമാക്കാതിരിക്കാൻ ഇതുപോലുള്ള ഇറക്കുമതികൾ ആവശ്യമാണോ എന്ന് നമുക്ക് ചിന്തിക്കാം
രണ്ടായിരത്തി പതിനാറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുപ്പത്തിരണ്ടു വർഷത്തെ ആര്യടാൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ചുകൊണ്ട് അന്ന് രോഗവസ്‌ഥയിൽ ആയിരുന്നതുകൊണ്ട് അദ്ദേഹത്തിന് പകരം മത്സരിച്ച പ്രിയ പുത്രൻ ആര്യടാൻ ഷൗക്കത്തിനെ നിലമ്പുർ കാടുകളിലേയ്ക്കു ചുഴറ്റി എറിഞ്ഞു നിലമ്പുരിന്റെ രാജകുമാരനായി നിയമസഭയിൽ ചങ്ക് വിരിച്ചു മീശ പിരിച്ചു കയറിചെന്ന പി വി അൻവർ എന്ന നിലമ്പുരുകാരുടെ അമ്പൂക്കയെ അമിത ആഹ്ലാദത്തോടെ ആലിംഗനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത് കഴിഞ്ഞ ഒൻപതു വർഷം വെള്ളി താലത്തിൽ തന്നെ കൊണ്ടുനടന്ന അതേ പിണറായി വിജയനെ വെല്ലുവിളിച്ചു ഇടതുപക്ഷ ബാന്ധവും ഉപേക്ഷിച്ചു എ കെ ജി സെന്ററിന്റെ പടിയിറങ്ങിയ അൻവറിക്കയ്ക്കു സത്യത്തിൽ യൂ ഡി എഫ് ൽ ചേരണമെന്ന് വലിയ മോഹം ഒന്നും ഇല്ലായിരുന്നു
യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം തൻ്റെ അവസാന നാളുകളിൽ ജീവിചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ബുൾബുൾ പർവതത്തിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഭവനം; ഏകദേശം 3000 വർഷം പഴക്കമുള്ള ഗ്രീക്ക് കുടിയേറ്റക്കാർ സ്ഥാപിച്ച പുരാതന എഫെസസ് നഗരം; പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന, ആർട്ടെമിസ് ക്ഷേത്രം (Temple of Artemis or Artemision); എന്നിവ കണനാണ് ഇന്നത്തെ യാത്ര. House of Virgin Mary: തുർക്കിയിലെ പുരാതന നഗരമായ എഫെസസിനടുത്ത്, ബുൾബുൾ പർവതത്തിൽ (Mount Koressos/Bülbüldağı) 1300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് കന്യകാമറിയത്തിൻ്റെ ഭവനം (House of the Virgin Mary / Meryem Ana Evi). യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം തൻ്റെ അവസാന നാളുകൾ ഇവിടെയാണ് ജീവിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്.
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം കരസ്ധമാക്കിയ യൂ ഡി ഫ് സ്‌ഥാനാർഥി ആര്യടാൻ ഷൗക്കത്തിന്റെ വിജയത്തിന്റെ ശില്പികൾ ആണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വതിൽ തർക്കം തുടരുന്നതിനിടയിൽ താൻ നിലമ്പുരിലെ കുണ്ടും കുഴിയുമായ റോഡുകളിൽ കൂടി പി ടി ഉഷയെ വെല്ലുന്ന രീതിയിൽ ഓടിയതുകൊണ്ടാണ് ഷൗക്കത്തിനു ഈ മിന്നുന്ന ജയം ഉണ്ടായത് എന്ന അവകാശ വാദവുമായി പുതുപ്പള്ളി എം എൽ എ യും ഉമ്മൻചാണ്ടിയുടെ പൊന്നോമന പുത്രനുമായ ചാണ്ടി ഉമ്മൻ രംഗത്തു എത്തിയിരിക്കുകയാണ് ഉമ്മൻചാണ്ടി തിരുവനന്തപുരത്തു സ്‌ഥിര താമസം ആക്കിയ ശേഷം തിരുവനന്തപുരത്തു ലയോളാ സ്കൂളിലും മാർ ഈവാനിയുസ് കോളേജിലും പഠിക്കുന്ന കാലത്ത് തന്നെ പുസ്തക പുഴു ആയിരുന്ന ചാണ്ടി പാട്ടിലും പ്രസംഗത്തിലും പിന്നിൽ ആയിരുന്നു എങ്കിലും ഓട്ട മത്സരത്തിൽ എന്നും ഒന്നാമൻ ആയിരുന്നു
ജൂൺ 29 ന് ന്യൂയോർക്കിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കപ്പെടുകയാണ്. വടക്കുകിഴക്കൻ അമേരിക്കയിലെമ്പാടുമുള്ള ഇന്ത്യൻ ക്രിസ്ത്യാനികൾ അവരുടെ നാടോ ഭാഷയോ വിഭാഗമോ പരിഗണിക്കാതെ, രണ്ട് സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ക്രിസ്തുമതത്തിന്റെ പൈതൃകവും പാരമ്പര്യവും ആഘോഷിക്കാൻ ഒരുമിച്ച് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊളോണിയൽ കാലഘട്ടവുമായി ബന്ധിപ്പിച്ചുകൊണ്ട് ക്രിസ്തുമതത്തെ പലപ്പോഴും മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറിൽപെട്ടവർക്ക് ഒരു ഫാഷനായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്തുമതത്തെ യൂറോപ്യൻ കൊളോണിയലിസത്തിന്റെ ഒരു ഉൽപ്പന്നമായി ചിത്രീകരിക്കാൻ സ്വദേശത്തും വിദേശത്തും അവർ വലിയ ശ്രമങ്ങൾ നടത്തുന്നുമുണ്ട്.അങ്ങനെ ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് വളരെയധികം സംഭാവന നൽകിയ സമൂഹത്തിലെ ഒരു വിഭാഗത്തെ അവർ അപകീർത്തിപ്പെടുത്തുക മാത്രമല്ല, കളങ്കപ്പെടുത്തുകയും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അവരെ പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു.
ഒരിക്കൽ ചിക്കാഗോ സാഹിത്യ സമ്മേളനത്തിൽ വെച്ച് ഒരപരിചിതൻ, ഹാളിന്റെ വാതിക്കൽ നിന്ന എന്റെ അടുത്തു വന്നു ചോദിച്ചു. "തമ്പി ആന്റണി അല്ലേ, ഞാൻ ഫാദർ കാട്ടിൽ” (പേരുകൾ വ്യാജമാണു കേട്ടോ ) " ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു, ദേ ഇപ്പോൾ തേടിയ വള്ളി കാലിൽചുറ്റിയതുപോലെ ആയി" "അതിനെന്താ, അച്ചാ കഴുത്തിൽ ചുറ്റാതിരുന്നാൽ പോരെ " "മതിയേ മതി " എന്ന് അച്ചനും. ഞാനും ചിരിച്ചു. അടുത്തുനിന്നവരും ചിരിച്ചു. ഒരു കൊച്ചു കൂട്ടച്ചിരി !
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ യൂ ഡി ഫ് സ്‌ഥാനാർഥി ആര്യടാൻ ഷൗക്കത്തിന്റെ ഉജ്വല വിജയത്തിൽ കേരളത്തിലെ മുഴുവൻ യൂ ഡി ഫ് നേതാക്കളും പ്രവർത്തകരും മതിമറന്നു ആഹ്ലാദ പ്രകടനം നടത്തുമ്പോഴും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരോക്ഷമയും പ്രത്യക്ഷമായും ഷൗക്കത്തിന്റെ ഭൂരിപക്ഷം കുറയുവാൻ കാരണക്കാരനായി കാണുന്നത് പാലക്കാട് എം എൽ എ യും യുവ കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിൽ നെ യാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ കോളേജ് ഇലക്ഷനിൽ എസ് എഫ് ഐ യെ പരാജയപ്പെടുത്തുവാൻ ഏതറ്റം വരെയും പോയിരുന്ന രാഹുൽ പിന്നീട് എൻ എസ് യൂ വിന്റെ ദേശീയ ഭാരവാഹി ആയതുപോലും ഈ ചാവേർ സ്വഭാവം ഉള്ളതുകൊണ്ടാണ്
കാസർഗോഡ് എം പി യും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താന് വളരെ ചെറുപ്പം മുതൽ ആരുടെ ആണെങ്കിലും സംബന്ധത്തിൽ അഥവാ വിവാഹത്തിൽ പങ്കെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് കൊല്ലം എസ് എൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കെ എസ് യൂ വിന്റെ സജീവ പ്രവർത്തകൻ ആയിരുന്നപ്പോഴും അധികാരത്തിനോട് അമിത ആർത്തി ഇല്ലാതിരുന്ന ഉണ്ണിത്താൻ ഒരു സംബന്ധത്തിൽ പങ്കെടുക്കവേ അവിടെ വന്ന എസ് ഫ് ഐ നേതാവ് എം എ ബേബി അനവസരത്തിൽ വെല്ലുവിളിച്ചതുകൊണ്ട് മാത്രമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ബേബിയെ മലർത്തിയടിച്ചതും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുന്നാസര്‍ മദനിയുടെ പി.ഡി.പി ഇടതു മുന്നണിക്കുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് പക്ഷം ചേര്‍ന്നത് വലിയ ഒച്ചപ്പാടുണ്ടാക്കി. മതേതരപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി വര്‍ഗീയ കക്ഷികളുമായി കൈകോര്‍ക്കുന്നുവെന്ന ആക്ഷേപമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതു നേതാക്കളും നിലമ്പൂരില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത്. എന്നാല്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 3000-ലധികം വോട്ടല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് നിര്‍ണായകമായത്. ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി.എം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിട്ടും എന്തുകൊണ്ട് ഇടതു മുന്നണിക്ക് സീറ്റ് നിലനിര്‍ത്താനായില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. മുസ്ലീം ലീഗുകാര്‍ക്ക് പല കാരണങ്ങളാല്‍ വിയോജിപ്പുകളുണ്ടായിരുന്നയാളാണ് ആര്യാടന്‍ ഷൗക്കത്ത്.
യുവ നേതൃത്വത്തിന്റെ ശക്തി: യുവശബ്ദങ്ങൾ ഇന്ന് മാറ്റത്തിന് വഴിയൊരുക്കുകയും മികച്ച ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നു . യുവജന നേതൃത്വത്തിലൂടെ സമൂഹത്തിൽ മാറ്റം വരുത്താനും അന്യായത്തിനെതിരെ സ്വരം ഉയർത്താനും കഴിയും. യുവാക്കൾ പലപ്പോഴും ലോകത്തെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയാണ് കാണുന്നത്. ഇന്നത്തെ യുവാക്കൾ ഡിജിറ്റൽ യുഗത്തിൽ വളരുന്നു . മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നു. എല്ലാ ദിവസവും പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്ന നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഈ പൊരുത്തപ്പെടുത്തൽ നിർണായകമാണ്. നേതൃത്വത്തിലേക്കുള്ള പാത യുവത്വത്തിൽ ആരംഭിക്കുന്നു.യുവത്വം ജീവിതത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടങ്ങളിലൊന്നാണ്. സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ആശയങ്ങൾ എന്നിവ നിറഞ്ഞ ഈ കാലഘട്ടത്തിൽ ഒരാൾ തന്റെ വ്യക്തിത്വം രൂപപ്പെടുത്തുകയും തന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.. ചെറുതായും വലിയതുമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന അവസരങ്ങൾ യുവത്വം വഴിയൊരുക്കുന്നു. യുവ നേതൃത്വ വികസനം എന്തുകൊണ്ട് പ്രധാനമാണ് ?
അധികാരത്തിന്റെ അടുക്കളയില്‍ നിന്നും അപ്പത്തിന്റെ രുചിമണം ഉയരുമ്പോള്‍, അതിലൊരു കഷണം നുണയാന്‍ കിട്ടുമെന്നു ഉറപ്പുള്ളപ്പോള്‍ മാത്രമേ കേരളത്തിലെ ' സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകന്മാര്‍' കുരയ്ക്കുകയുള്ളൂ. ആശാ വര്‍ക്കേഴ്‌സിന്റെ, ചെറിയൊരു ശമ്പള വര്‍ദ്ധനവിന്റെ പേരില്‍ നടത്തുന്ന ന്യായമായ സമരം, നൂറു ദിവസം പിന്നിട്ടിട്ടും ഈ നായകന്മാരുടെ വായ് അടഞ്ഞുതന്നെ ഇരിക്കുകയാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജ് വലിയൊരു സംസ്‌കാര സമ്പന്നനാണെന്നും, അദ്ദേഹം അസംബ്ലിയില്‍ എത്തിയാല്‍ അവിടെല്ലാം 'ഇലഞ്ഞിപ്പൂമണം ഒഴുകി വരുമെന്നു'മാണ് ഇവര്‍ വെച്ചുകാച്ചിയത്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലുകളിൽ ഒന്നായ ലേക്‌ഷോർ സ്‌ഥിതി ചെയ്യുന്ന കൊച്ചിയിലെ നെട്ടൂരിൽ നിന്നും കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ആയി നിലമ്പുർ ഉപതെരഞ്ഞെടുപ്പോട് മാറിയ വി ഡി സതീശൻ എന്ന കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ വളർച്ച അമ്പരപ്പിക്കുന്നതും അസൂയവഹവുമാണ് തേവര കോളേജിൽ പഠിക്കുന്ന കാലത്ത് കെ എസ് യൂ വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സൗമ്യനും സുമുഖനുമായ സതീശന് തന്റെ രാഷ്ട്രീയ ജീവിതത്തിലെ മുന്നേറ്റത്തിന് വഴി ഒരുക്കിയത് ഒരു പരിധിവരെ അക്കാലത്തു ആ കോളേജിലെ കെമിസ്ട്രി വിഭാഗം തലവനും കോൺഗ്രസ് നേതാവുമായിരുന്ന പ്രൊഫസർ കെ വി തോമസും ആയുള്ള ആഴത്തിലേറിയ സുഹൃദ് ബന്ധം ആയിരുന്നു ദീർഘകാലം എറണാകുളം ഡി സി സി പ്രസിഡന്റ് ആയിരുന്ന തോമസ് മാഷ് ഡി സി സി ആസ്‌ഥാനമായ ചൈതന്യയിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവിടുത്തെ നിത്യ സന്ദർശകൻ ആയിരുന്നു എം എസ് ഡബ്ല്യൂ കഴിഞ്ഞു ലോ വിദ്യാർത്ഥി ആയിരുന്ന സതീശൻ
സിനിമയുടെ ജാനകി എന്ന പേര് മാറ്റണമത്രേ. സിനിമക്കുള്ളിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേരും മാറ്റണമത്രേ. ചിത്രത്തിലെ ജാനകി അതിക്രമങ്ങളുടെ ഇരയായാൽ പിന്നെ നാണക്കേട് വരുന്നത് മൊത്തം സീതാദേവിക്കല്ലേ. അപ്പോ പിന്നെ മാറ്റിക്കാൻ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമൊള്ളൂ ? കഷ്ടം.