പതിനഞ്ചാമത്തെ അക്ഷയകേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചു.’’ഈ ആധാർ കാർഡും പാൻ കാർഡുമൊന്ന് ലിങ്ക് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്? മുജ്ജന്മത്തിൽ വല്ല ഭാര്യാഭർത്താക്കൻമാരായിരുന്നിരിക്കണം ഈ കാർഡുകൾ!പല വിധത്തിൽ പലരും നോക്കിയിട്ട് ലിങ്ക് ചെയ്യാൻ രക്ഷയില്ല.കുറെ ദിവസമായിട്ട് ഇതു തന്നെയാണ് പ്രധാന ജോലി.രാവിലെ കാർഡുകളുമായിട്ട് ഇറങ്ങും.പോകുന്ന വഴിയിൽ ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ കയറും.നീളമുള്ള ക്യൂവിന്റെ പുറകിൽ നിൽക്കുമ്പോൾ ആലോചിക്കാതെയുമല്ല.ഇങ്ങനെ ഓരോ കാര്യത്തിനായി എപ്പോഴും ക്യൂവിൽ നിൽക്കാൻ എന്തു തെറ്റാണ് ഞാൻ ചെയ്തത്? പാൻ കാർഡുമായി ലിങ്കിന്റെ അറിയിപ്പ് കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്ന അറിയിപ്പ്. പിന്നെ വോട്ടേഴ്സ് ഐ.ഡി കാർഡുമായി ലിങ്ക് ചെയ്യണമെന്നായി. റേഷൻ കാർഡുമായി ലിങ്ക് ചെയ്യണമെന്ന് ഉടനെ അറിയിപ്പ് വരും. ഇനി റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിലും ടിക്കറ്റും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിയമം വരില്ലെന്ന് ആരു കണ്ടു..? ഏതായാലും ഓരോ അറിയിപ്പ് വരുമ്പോഴും ഓരോയിടത്തും പോയി ക്യൂ നിൽക്കാനുള്ള സൗഭാഗ്യം മുജ്ജന്മ സുകൃതം തന്നെയാകണം..
നേരം പരുപരാ വെളുത്തു വരുന്നതേയുള്ളു. വേലിക്കരുകിലെ ചെഷ്നട്ട് മരങ്ങളിലെ ഇലകളിൽ
“നീ നമ്മുടെ ചിത്രയെ ഓർക്കുന്നില്ലേ?” ദീപാരാധന തൊഴുതു തിരിയുമ്പോൾ എന്നോട് സുന്ദർ ചോദിച്ചു. ഞാൻ എന്റെ ഗവേഷണത്തിന്റെ ഇടവേളയിൽ ഗ്രാമ സൗന്ദര്യം ആസ്വദിക്കാൻ ഒന്നുകിൽ അമ്മ വീടിൻറെ സമീപമുള്ള കാളിക്ഷേത്രത്തിൽ എത്താറുണ്ട്. ആ ക്ഷേത്രത്തിൻറെ പ്രത്യേകത ഒരു വശം മലയും മറുവശം വയലുമാണ്. ഇതിന്റെ രണ്ടിന്റേയും ഇടയിലുള്ള ചെറിയ ഒരു നിരപ്പിലാണ് ക്ഷേത്രം നിൽക്കുന്നത്. ക്ഷേത്രത്തിൻറെ കന്നിക്കോണിൽ നിബിഡമായ കാവ്. ക്ഷേത്രത്തിൻറെ മുൻവശം ഏകദേശം ഒരു കിലോമീറ്റർ ദൂരം തെങ്ങും പിന്നെ പച്ചക്കറിപ്പാടവുമാണ്. വളരെ മനോഹരമായി ഒരു കാഴ്ചയാണത്. ഒരു പെയിൻറിങ് പോലെ. പല ദിവസങ്ങളിലും സായാഹ്നത്തിൽ ഞാൻ അവിടെ പോകാറുണ്ട്. പുരാതനമായ ആ ക്ഷേത്രത്തിൻറെ വിശാലമായ മുറ്റത്ത് ഒരു കോണിലായി തയ്യാറാക്കിയിട്ടുള്ള കളിത്തട്ടിൽ ഇരിക്കും. ഏറെ നേരം. പിന്നെ ആറരയ്ക്കുള്ള ബസ്സിൽ തിരിച്ചു പോരും.
1. എനിക്കാരോടോ വിരോധം തോന്നി, തൂങ്ങിയാടുന്ന കയറാരോ അറുത്തിട്ടപ്പോളാണറിഞ്ഞതു അതെന്നോടായിരുന്നുവെന്നു! എനിക്കാരോടോ ഇഷ്ടം തോന്നി കതിർമണ്ഡപത്തിലൂതിയ നാദസ്വരത്തിനൊപ്പം നെഞ്ചു തകിലടിച്ചപ്പോളാണതവളോ- ടായിരുന്നുവെന്നറിഞ്ഞതു!
പഞ്ചാരക്കുഞ്ചുവിന് അഞ്ചു മക്കൾ നമ്മുടെ കുഞ്ചിയമ്മയുടെ മോൻ പഴയ പഞ്ചാരക്കുഞ്ചുവിന് അഞ്ചു മക്കൾ പഞ്ചാരയടിച്ചു നടന്നു മക്കൾ നാട്ടാരെ തല്ലുകൊണ്ട് പഞ്ചറായി അടിയും കൂട്ടവുമായ നേരം കുഞ്ചു അവരയങ്ങ് ഇംഗ്ലണ്ടിൽ യാത്രയാക്കി
വൈദിക്കിപ്പോ വിശാലോ അവൻ്റെ ചോദ്യങ്ങളോ ഒന്നും യാതൊരു പ്രശ്നവുമല്ല. അവൾടെ ലക്ഷ്യം സാധുകരിക്കുക എന്ന
മറവിയുടെ ചില്ലുമേഞ്ഞ കൂരതൻ വാതിലിൻനേർക്ക് പ്രതീക്ഷയോടുറ്റു നോക്കുന്ന കണ്ണുകൾ,
കൈപ്പുസ്തകമുണ്ടെങ്കിൽ നാക്കുപുസ്തകവും ചെവിപ്പുസ്തകവും കൺപുസ്തകവുമൊക്കെ കാണും ഉറക്കെ വായിച്ചാലും നിശ്ശബ്ദം വായിച്ചാലും വായന വായന തന്നെ.
മലയാളത്തില്‍ പട്ടാളക്കഥകള്‍ കുറവല്ല. നന്തനാര്‍, പാറപ്പുറത്ത്, കോവിലന്‍ തുടങ്ങിയ മഹാരഥന്മാരായ പട്ടാളക്കഥാകൃത്തുക്കള്‍ വളര്‍ത്തിയെടുത്ത ആ സാഹിത്യ ശാഖ ഇന്നും മലയാള സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ്. പുതു തലമുറയില്‍പ്പെടുന്ന രാജീവ്.ജി. ഇടവയുടെ '2ഞഞഉ കമ്പനി' വരെ എത്തി നില്‍ക്കുന്ന ഈ ശാഖയിലേക്ക് ഒരു പുതിയ നോവല്‍ കൂടി വരുന്നു. സലിം ജേക്കബ്ബിന്റെ 'രജൗറിയിലെ മാര്‍ഖോര്‍.' ഇന്ത്യന്‍ ആര്‍മിയിലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ തലവനായ ക്യാപ്റ്റന്‍ ജോസിന്റെ സാഹസികവും സംഭവ ബഹുലവുമായ ജീവിതമാണ് നോവലിന്റെ പ്രതിപാദ്യം.
ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്. അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടിൽ വരുന്നത് ചിട്ടി ഓഫീസിൽ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാൻ അടിച്ചുകൊണ്ടുപോയി എന്ന നിർഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത എഴുത്തുകൾ
പണ്ട്, വളരെ പണ്ട്, എന്റെ പുസ്തകത്താളിന്നുള്ളിൽ മാനം കാണാതൊരു മയിൽപ്പീലി ഞാൻ സൂക്ഷിച്ചിരുന്നു.
In this city nobody knows my language, and I don’t know theirs. Far away, my villagers directed me to this town to search for a bright lily flower in an unclear pond… To reach my destination, I ask people whom I see; they don’t understand me!
നിലാവിലേക്ക് നീ തുറന്നിട്ടെൻ കിനാവിൻ നീലജാലകം.
അത്യത്ഭുതാവിഷ്ട സംസാര സൗധ- വാതില്‍ക്കലെന്നിങ്ങനെ ഞാന്‍ കടന്നോ? വന്‍ കാനനത്തിങ്കല്‍ നിശാന്തകാലേ വിടര്‍ന്നിടും സൂനസമം വിടര്‍ന്നോ? വിഭാത കാലത്തിലുന്മീല നേത്രന്‍ ഞാന്‍ കണ്ട ദൃശ്യം വസുധാ സ്വരൂപം സൗവ്വര്‍ണ്ണ രശ്മീ പരിശോഭയാര്‍ന്നും സമ്മിശ്ര സന്തോഷ വിഷാദമാര്‍ന്നും
ദേവികക്ക് ഓർമ്മയുണ്ടോ? ഈ വഴി നിറയെ ചരൽ പാകിയതായിരുന്നു. രണ്ട് വശത്തുമുള്ള മുള്ളുവേലികളിൽ പടർന്നു കിടന്നിരുന്ന ചെടികൾ നല്ല ഭംഗിയായിരുന്നു കാണാൻ.. ചിലതെല്ലാം എപ്പോഴും പൂക്കളേന്തി നിന്നിരുന്നു. അതിൽ നിന്നും മുടിയിൽ ചൂടാൻ ഒന്നോ രണ്ടോ പൂവിറക്കുമ്പോൾ അതിന്റെ ഒരു വാസന നൽകുന്ന ഉന്മേഷം എത്ര സുഖകരമായിരുന്നു. എത്ര ഹൃദ്യമായിരുന്നു. പോരാത്തതിന് കിളികളുടെ ചിലക്കൽ, കുയിലിന്റെ പാട്ട്. ആ കാണുന്ന വീട്ടിലെ പാർവ്വതിയമ്മയുടെ ഉച്ചത്തിലുള്ള നാരായണജപം. ഇപ്പോൾ എല്ലാം പോയി. ഗ്രാമം നഗരമായി മാറി. കുട്ടി ഇപ്പോൾ കുറേക്കാലമായില്ലേ മുംബായിൽ. ഇവിടത്തെ പരിഷ്‌ക്കാരമൊന്നും കുട്ടിക്ക് വലിയ കാര്യമായി തോന്നുണുണ്ടാവില്ല. ദേവിക അവളുടെ കുട്ടിക്കാലത്തേക്ക് മുങ്ങാംകുഴിയിട്ടു. ഏടത്തിയമ്മയുടെ കയ്യും പിടിച്ച് നടക്കുമ്പോൾ എന്തൊരു സുരക്ഷിതബോധമായിരുന്നു. ഒരു പാടത്തുകൂടിയാണ് ദേവീക്ഷേത്രത്തിലേക്ക് എത്തേണ്ടത്. സൂര്യരസ്മികൾക്ക് ചൂട് കൂടുമ്പോൾ തലയിൽ തേച്ചുകുളിച്ച വെളിച്ചെണ്ണയുടെ
അവർ രണ്ടു പേരുണ്ടായിരുന്നു..പരസ്പരം ആകാശമെന്നും കടലെന്നും വിളിച്ചിരുന്നു
പെരുമഴ പെയ്തു തീർന്ന അർദ്ധരാത്രി. ചന്നം പിന്നം മഴ പിന്നെയും ചിതറി, മൺവഴിപാതയിലെ വൈദ്യുതിവിളക്ക്
Animals - they are who they are, Their true selves, with no screen To hide behind; no drama no nonsense- just real beings! Animals- they shower love, untainted and true, caring not for wealth, status and name; A lesson for every stingy human who weigh others in dollars.
പുസ്തകം - നിലാവിന്റെ കൈപിടിച്ച് എഴുത്തുകാരന്‍ - വിനീത് മാടാഴി
സുഖമുള്ള ചെറിയൊരു നോവ് സമ്മനിക്കുകയും ചെയ്യുന്ന പുസ്തകമാണ് മലയാളത്തിന്‍റെ പ്രിയനടന്‍ സലിം കുമാര്‍ എഴുതിയ 'ഈശ്വരാ വഴക്കില്ലല്ലോ'.
ഇന്നെന്റെ മുഴുവൻ കാമനയും തിരികെക്കിട്ടിയിരിക്കുന്നു.. നീ തന്ന മരുഭൂമിയുടെ കണ്ണാടി ഞാൻ തകർത്തിരിക്കുന്നു...! ഇനിയിവിടെ മരീചികയില്ല, മൗനം പൊതിഞ്ഞ കാഴ്ചയും കനൽരേഖകളില്ലാ വെളിച്ചവുമാണ്...! മരുഭൂമിയെ ഭ്രമിപ്പിക്കാനിന്നീ ആകാശം നീങ്ങുന്നില്ല. കാലം പോലും കൈകെട്ടിയ
പോസ്റ്റ് ഗ്രാജ്യൂവേഷന് കാൺപൂരിൽ എത്തിയപ്പോൾ മുതൽ കേൾക്കുന്ന വിളിയാണിത്. മദ്രാസ്സി. ഈ വിളി ഒന്നുമതി ചൊറിഞ്ഞു വരാൻ. അപ്പോഴെല്ലാം ഞങ്ങൾ മലയാളി വിദ്യാർഥികൾ തിരുത്തും. “നോട്ട് മദ്രാസ്സി, കേരള.” സാലെ മദ്രാസ്സീ... എന്ന വിളി സാധാരണ വിദ്ധ്യാർഥികൾക്കിടയിൽ അങ്ങനെ പതിവില്ല. ചില സംഘർഷ ഘട്ടങ്ങളിൽ മാത്രമേ ആ വിളി കേൾക്കേണ്ടി വരാറുള്ളൂ. അതും ഇലക്ഷൻ സമയത്ത് മാത്രം. അത് കഴിഞ്ഞാൽ പൊതുവേ എല്ലാവർക്കും സ്നേഹമാണ്. സ്നേഹം മാത്രം. എന്നാൽ അതിന് അപവാദങ്ങളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു കമ്പനിയിൽ പണിയെടുക്കുന്ന ദക്ഷിണേന്ത്യൻ പലപ്പോഴും പരസ്യമായി ബോസ്സിൽ നിന്നും കേൾക്കേണ്ടിവരുന്ന വിളിയാണിത്. സാലെ മദ്രാസ്സീ...
ഓരോ ഇലയനക്കവും നിന്റെ കാലൊച്ചയെ ഓർമ്മിപ്പിക്കുന്നു ഓരോ കിളിപ്പാട്ടിലും നിന്റെ ഈണം തുളുമ്പുന്നു മാറി വരുന്ന ഋതുക്കളോരോന്നിലും ഒരിക്കലും മാറാത്ത നിന്റെ ദുർഗ്രഹമായ കയ്യൊപ്പ് കാണുന്നു. വാക്കാൽ വർണ്ണിക്കാം അളവാൽ അളക്കാം ഗുണത്താൽ ഗുണിക്കാം
പുലർകാലെ പ്രഭ ചൊരിയുമൊരു അർക്കരശ്മിയാണു നീയെനിക്കെന്നും
വൈദേഹിയും യൂസുഫ് ഇബ്രാഹിമും ഒരുമിച്ചിരുന്നു പിറന്നാൾ സദ്യയുണ്ടു .അന്നുവരെ യാതൊരു പരിചയവുമില്ലാത്ത അവർ ആ ഒരു ദിവസം കൊണ്ട്
കതകുകൾ ചേരുന്ന നേർത്ത വിടവിലൂടെ അയാൾ അപ്രത്യക്ഷനാകുന്നതു ഞെട്ടലോടെ അവർ നോക്കി നിന്നു !!
ഒറ്റയ്ക്കൊരുവൾ സഞ്ചരിക്കുമ്പോൾ ഓരോ ഒറ്റയടിപ്പാതയും നിനച്ചിരിക്കാതെ ഇരുൾ മൂടി വിജനമാകുന്നു.
ഒരു പ്രഭാതംകൂടി വിടരുകയാണ്. ഒപ്പം ആ വയനാടന്‍ താഴ്‌വാരത്തിന്റെ സൗന്ദര്യമത്രയും അയാളുടെ കണ്ണുകളില്‍ വന്നു നിറയുകയും. നീലഗിരിയുടെ സഖികളെക്കുറിച്ച് വയലാര്‍ രചിച്ച 'സുപ്രഭാതം' എന്ന സിനിമാഗാനം മധു അറിയാതെ തന്റെ മനസ്സില്‍ പാടിപ്പോയി. വാസ്തവത്തില്‍ ഇതു തന്റെ ജീവിതത്തിലെ ഒരു പുനര്‍ജന്മമാണെന്ന് അയാള്‍ ഓര്‍മ്മിച്ചു. മനസ്സില്‍ ലക്ഷ്മി എന്ന പെണ്‍കുട്ടി അറിയാതെയെങ്കിലും സൃഷ്ടിച്ച വിസ്‌ഫോടനത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി ഒരു ഭീരുവിനെപ്പോലെ അയാള്‍ ഒളിച്ചോടുകയായിരുന്നു. ചെന്നൈ നഗരത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞുകൊണ്ട് സെന്‍ട്രല്‍ സ്റ്റേഷനില്‍ കിടന്ന ഏതോ ഒരു തീവണ്ടിയില്‍ കയറിപ്പറ്റി. തീവണ്ടി മുന്നോട്ടു കുതിച്ചു. അപ്പോള്‍ വീണ്ടും ഓര്‍മ്മകളുടെ തിരയിളക്കം മനസ്സിനെ മഥിച്ചു.
പച്ചപ്പുല്ലിനു മീതെ കിടന്നൊരു കൂരിരുള്‍ പെൺകുട്ടി, മണിമറഞ്ഞ ചെരിപ്പുകൾ പോലെ അവളുടെ സ്വപ്നങ്ങൾ പെട്ടെന്ന് മുങ്ങി.
ആകാശം കാണാതൊഴുകുന്ന നിശ്ശബ്ദതയെ, ആരോയെഴുതിയ തെരുവുഗീതം പോലെ,
ശ്രീമതി അമ്പിളി കൃഷ്ണകുമാർ എഴുതിയ മായക്കണ്ണാടി എന്ന കഥയിലൂടെ വായന കടന്നുപോയപ്പോൾ ഈറനണിഞ്ഞ കണ്ണുകൾക്ക് അക്ഷരങ്ങളെ തിരഞ്ഞു പിടിക്കുവാൻ വളരെ ബുദ്ധിമുട്ട് തോന്നി... തുടച്ചിട്ടും തുടച്ചിട്ടും ഊറിവരുന്ന കണ്ണുനീർ... എനിക്ക് തോന്നുന്നു ചില സമയം വായനക്കാരൻ കഥാപാത്രമായിത്തന്നെ മാറും, അവന്റെ സ്വപ്നങ്ങളും ചിന്തകളും വായനക്കാരൻ കടമെടുക്കും ,അവന്റെ നോവിന്റെ ആഴങ്ങളിലേക്ക് സ്വയം അറിയാതെ കണ്ണടച്ച് സഞ്ചരിക്കും. വായനക്കാരന്റെ മുന്നിൽ പിന്നെ പകലുകളോ രാത്രികളോ ഇല്ല. ഒരു കഥാപാത്രം മാത്രം,അയാളിലെ നോവും സങ്കടങ്ങളും ബോധമണ്ഡലത്തെ പിച്ചിക്കീറുമ്പോൾ കഥയുടെ ആഴങ്ങളിലേക്ക് അറിയാതെ സഞ്ചരിക്കുന്ന രൂപമില്ലാത്ത വായനക്കാരൻ.
പ്രണാമപൂര്‍വ്വം വിടവാങ്ങിടുന്നെന്‍ വീടിന്റെ താക്കോലു തരുന്നു കയ്യില്‍ ശേഷിപ്പതില്ലൊട്ടവകാശവും മേല്‍ അനുഗ്രഹത്തോടിവളെയയയ്ക്ക ! നിശാന്ത്യവും മാഞ്ഞു പ്രഭാതമെത്തീ ദീപങ്ങളെല്ലാം കെടുവാന്‍ തുടങ്ങി ആഹ്വാനമത്രേ ശ്രവിപ്പതിപ്പോള്‍ ആശീര്‍വദിച്ചങ്ങയച്ചീടുകെന്നെ.
വിരഹം നിറയുന്നു,വികാരം മുറിയുന്നു വാക്കും നോക്കും കുഴഞ്ഞു മറിയുന്നു ഓർമ്മകൾ പിടിവിട്ട് കുതറി മാറുന്നു മറക്കുടയും ചൂടി വാർദ്ധഖ്യമെത്തുന്നു..!! മക്കളെ കാണുവാൻ മോഹം ഉദിക്കുന്നു തുണയെങ്കിലെന്ന് വൃഥാകൊതിക്കുന്നു വിറയുന്ന കൈകൾ നെഞ്ചിൽ തടവി തേങ്ങും മനസ്സിന്റെ കണ്ണീർ തുടയ്ക്കുന്നു
'' തോരാതെ മഴ പെയ്യാൻ തുടങ്ങിയിട്ട് നേരമേറെയായി... നല്ലതണുപ്പുണ്ട് അമരാവതി രാവിൻന്റെ ഇരുൾ പുതച്ചിരിക്കുകയാണ്... പൂമുഖത്ത്
വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് തൊഴാൻ പോകുമ്പോഴാണ് അത് സംഭവിച്ചത്. ഈശ്വരൻ ഏതെല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. പക്ഷെ അത് തിരിച്ചറിയുക എങ്ങനെ? പ്രണയിക്കുന്നവരിൽ ശ്രീകൃഷ്ണനുണ്ടോ? അതോ ശ്രീകൃഷ്ണനിൽ നമ്മൾ പ്രണയിക്കുന്നവർ ഉണ്ടോ? ആ നമ്പ്യാർ കുട്ടിക്ക് മനസ്സിൽ തോന്നിയ സംശയമാണ്. ഹൃദയം പ്രണയയമുനയായി ഒഴുകുമ്പോൾ കണ്ണൻ അതിന്റെ തീരത്ത് വരാതിരിക്കുമോ? അവളുടെ സങ്കല്പങ്ങൾ ഓടകുഴൽ നാദമായി ചുറ്റിലും നിറഞ്ഞു നിന്നു. ഇയ്യിടെയാണ് അവളുടെ കുടുംബം ആ ഗ്രാമത്തിൽ എത്തിയത്. പഴമയുടെ പാരമ്പര്യം പേറുന്ന ആ ഗ്രാമം അവൾക്കിഷ്ടമായി. ക്ഷേത്രദർശനം കുഞ്ഞുനാൾ തൊട്ടു ഇഷ്ടമായിരുന്നതുകൊണ്ട് പുതിയ സ്ഥലത്തെത്തിയപ്പോഴും അത് മുടക്കിയില്ല. ആ പ്രദേശത്തേക്ക് മാറിവന്നപ്പോൾ അവരുടെ കുടുംബദേവതയെ അവളുടെ അച്ഛൻ കൂട്ടികൊണ്ട് വന്നിരുന്നു.ആ ദേവിയെ തൊഴുതതിനുശേഷമാണ് അവൾ അമ്പലത്തിലേക്ക് പോയിരുന്നത്. നടതുറക്കുന്നതിനു മുമ്പ് പൊതുവാൾ പാടുന്ന അഷ്ടപദി പ്രതിദിനം കേട്ടുനിന്നപ്പോൾ മുമ്പില്ലാത്തപോലെ അവാച്യമായ ഒരു അനുഭൂതി അവൾക്കനുഭവപ്പെട്ടു, അവൾ കണ്ണടച്ച് നിന്നപ്പോൾ അവളുടെ മുന്നിൽ നീലക്കാർവർണ്ണൻ നിൽക്കുന്നപോലെ തോന്നി.
ഇതൊരു കുറിപ്പാണ്. തെളിച്ചു പറഞ്ഞാൽ ഒരു ആസ്വാദനക്കുറിപ്പ്. ആസ്വാദനമെന്ന് പറഞ്ഞത് മനസ്സിലായി കാണുമല്ലോ അല്ലേ? ഇനിയും പിടി കിട്ടിയില്ലെങ്കിൽ കൂടുതൽ ആലോചിച്ചു കാട് കേറി തല പുണ്ണാക്കണ്ട. നിങ്ങൾ ചിന്തിച്ച പോലെ എല്ലാം ആസ്വദിക്കുന്ന ആ സംഭവം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. കഴിഞ്ഞ കുരുത്തോല പെരുന്നാളിന്റന്ന് ഞാനും കണ്ണനും ഡേവിസും പള്ളി സെമിത്തേരീടെ തെക്കേ മൂലയിലെ ആലീസ് ടീച്ചറിന്റെ പഴകിപ്പൊളിഞ്ഞ കല്ലറയുടെ ചോട്ടിലിരുന്ന് തലേന്നത്തെ ഫുള്ളിന്റെ ബാക്കി ഓരോന്ന് പിടിപ്പിക്കുകയായിരുന്നു. വെള്ളം ചേർക്കാതെയൊരു പെഗ്ഗ് കുടിച്ചിറക്കിയ ചവർപ്പിലേക്ക് ഒരു ഗോൾഡിന്റെ പുക കൂടി വലിച്ചെടുത്ത ശേഷം അത് പുറത്തേക്ക് ഊതി ഒരു വലിയ വളയം തീർത്തുകൊണ്ട് കണ്ണൻ എന്നെയൊന്ന് നോക്കി.
മലയാളത്തിലെ ഭക്തിഗാനങ്ങളുടെ സ്വർണ്ണഖനിയായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. മൂവായിരത്തിലധികം ഗാനങ്ങളിലൂടെ മലയാളിമനസ്സുകളെ
When you have an anger burst Do you notice how your words betray what your heart truly holds; A shift in your posture that is grim and intimidating; A change in your face, almost demonic; A change in your behaviour that is hurtful and venomous; When your rage subsides, do you ever realise the amount of pain you have inflicted? You may forget when your anger fades
കാലം: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട്, സ്ഥലം: കാൺപൂർ. അവിടെ വെച്ചാണ് ഞാന്‍ അവളെ ആദ്യം കാണുന്നത്. ലിന്‍സി. അതായിരുന്നു അവളുടെ പേര്. കാണാൻ യാതൊരു വർഗ്ഗത്തും ഉള്ള പെണ്ണായിരുന്നില്ല ലിന്‍സി. എന്നിട്ടും അവൾ ജോണ്‍ അണ്ണന്റെ മാനസസരസിലെ അരയന്നമായി. ഞങ്ങൾ ഐ.ഐ.റ്റി ക്യാമ്പസ്സിനു സമീപം ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ശ്രീജിത്ത് പിന്നെ ജോണ്‍ അണ്ണന്‍. ഞാനും ശ്രീജിത്തും പി. ജി. ചെയ്യുന്നു. ജോണ്‍ അണ്ണന്‍ പി. എച്ച്. ഡി. ചെയ്യുന്നു. ഞങ്ങള്‍ താമസിക്കുന്ന വീടിന് മുന്നിൽ റെയിൽവേ ട്രാക്കാണ്. അതിനുമപ്പുറം ചേരി പോലെ കുറെ വീടുകളും കടകളും. അതിനു മുന്നിൽ ഗ്രാന്‍ഡ് ട്രങ്ക് റോഡ്. ഇതായിരുന്നു ഞങ്ങളുടെ താമസ സ്ഥലത്തിന്റെ ഒരേകദേശ രൂപം. ട്രാക്കിന് അപ്പുറത്തുള്ള ചെറുവീടുകളിൽ പത്തു മുപ്പത് കുടുംബങ്ങൾ താമസിച്ചിരുന്നു. ഒരു ചേരി പോലെ. അവിടെയാണ് ലിൻസിയും അവളുടെ കുടുംബവും താമസിച്ചിരുന്നത്. അവളുടെ കുടുംബത്തില്‍ ആരൊക്കെ ഉണ്ട് എന്നെനിക്കറിയില്ല. ഞാന്‍ അവളെയും അവളുടെ അനുജത്തിയേയും മാത്രമേ കണ്ടിട്ടുള്ളു. അവര്‍ രണ്ടു പേരും ഞങ്ങളുടെ താമസ സ്ഥലത്ത് വരുമായിരുന്നു. കാരണം അവിടെ ശാന്തി ഉണ്ടായിരുന്നു.
കാലൊന്നിടറിയാൽ കാവൽ മറയും കലികാലത്തിൻ മുനമ്പില്ലല്ലോ നാമിപ്പോൾ ലഹരി ഭുജിക്കാൻ കാശൊന്നും വേണ്ട പ്രലോഭനമധ്യേ കാലിടറുന്നു യുവത്വത്തിന് അടിമകളാക്കി അടക്കി വാഴും മാഫിയല്ലോ ലഹരിയുടെ ലോകം