ഫ്രാൻക്ലിൻ ലേക്സ്, ന്യു ജേഴ്സി: ക്യുട്രേഡ് ക്യാപിറ്റൽ പാർട്ണേഴ്സിന്റെ ട്രേഡിംഗ് മേധാവി ജോസി തോമസ്, 44 , അന്തരിച്ചു.
ന്യൂയോർക്കിലെ ക്വീൻസിൽ ജനിച്ച് ഹിക്സ്വില്ലിൽ വളർന്ന ജോസി പിന്നീട് ന്യൂജേഴ്സിയിലെ ഫ്രാങ്ക്ലിൻ ലേക്ക്സിലേക്ക് മാറി. പരേതരായ ജോസഫിന്റെയും മേരി തോമസിന്റെയും മകനാണ്. ട്രേഡിംഗ് മേധാവി എന്ന നിലയിൽ ഹെഡ്ജ് ഫണ്ട് രംഗത്ത് മികച്ച വിജയം കൈവരിച്ചു. നേരത്തെ യുബിഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ക്വാണ്ട് സെയിൽസ് & ട്രേഡിംഗിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചു. എൻ വൈ യു സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് ഫിനാൻസിൽ എംബിഎയും സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിഎസും നേടി.
ഭാര്യ ഉഷമ മക്കൾ: ഡീൻ, റയാൻ, ഷോൺ
പൊതുദർശനം മെയ് 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മുതൽ 5:00 വരെ വാൻഡർ പ്ലാറ്റ് ഫ്യൂണറൽ ഹോമിൽ, 257 ഗോഡ്വിൻ അവന്യൂ, വൈക്കോഫ്, ന്യൂജേഴ്സി. വൈകുന്നേരം 5:00 മണിക്ക് അനുസ്മരണം .
മെയ് 5 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് എലിസബത്ത് ചർച്ചിൽ, 700 വൈക്കോഫ് അവന്യൂ, വൈക്കോഫ്, ന്യൂജേഴ്സിയിൽ സംസ്കാര ശുശ്രൂഷ നടക്കും.
തുടർന്ന് സംസ്കാരം സെന്റ് ചാൾസ് റിസറക്ഷൻ സെമിത്തേരി, 2015 വെൽവുഡ് അവന്യൂ, ഫാമിംഗ്ഡെയ്ൽ, ന്യൂയോർക്ക്, 11735-ൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല