പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വർഗീസ് (ജോയി- 87) നിര്യാതനായി. ഭാര്യ: ഏലീയാമ്മ വർഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാഗമാണ്.
മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്.
മരുമക്കൾ: പാസ്റ്റർ റോബി മാത്യു (പി.സി.എൻ.എ.കെ മുൻ നാഷണൽ കൺവീനർ- യുഎസ്എ ) , തോമസ് ജോർജ് (കൊച്ചി).
കൊച്ചുമക്കൾ: ജെറമിയ കെ.മാത്യു, ഹന്ന മേരി മാത്യു, പെട്ര സൂസൻ തോമസ്, തിമോത്തി തോമസ്
സംസ്ക്കാര ശുശ്രൂഷ 27 ന് ചൊവ്വാഴ്ച കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ ചുമതലയിൽ സ്വവസതിയിൽ രാവിലെ 9 ന് ആരംഭിക്കുകയും (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്, വൈറ്റില്ല ) തുടർന്ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.
വാർത്ത: നിബു വെള്ളവന്താനം