ടിസി ചാക്കോ (ജോയി), ചിക്കാഗോ/തിരുവല്ല

Published on 14 May, 2025
 ടിസി ചാക്കോ (ജോയി), ചിക്കാഗോ/തിരുവല്ല
ചിക്കാഗോ/തിരുവല്ല: ചിക്കാഗോയിലെ ആദ്യകാല മലയാളികൾ ഒരാളായ ഇവാഞ്ചലിസ്റ്  ടിസി ചാക്കോ (ജോയിച്ചായൻ 86) അന്തരിച്ചു. കവിയൂർ താഴത്തെകുറ്റു കുടുംബാംഗമാണ്. 1970 കളുടെ ആരംഭത്തിൽ ചിക്കാഗോയിൽ എത്തിച്ചേർന്ന അദ്ദേഹം  ദീർഘ വർഷങ്ങൾ ചിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് മടങ്ങി  വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ചിക്കാഗോ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും, ഇന്റർനാഷണൽ  പെന്തകോസ്റ്റൽ അസംബ്ലിയിലും  അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ  പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഐസിഎജി സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരണം മാനംകേരിൽ കുടുംബാംഗമായ ഏലിയാമ്മ ചാക്കോയാണ് (അമ്മിണി) ഭാര്യ. ഡോ. എലിസബത്ത് ജോസഫ്, ഡോ. സൂസൻ മാത്യു എന്നിവർ മക്കളും പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു എന്നിവർ മരുമക്കളുമാണ്. അഞ്ച് കൊച്ചുമക്കൾ ഉണ്ട്.

ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പിസി ഉമ്മന്റെ സഹോദരനാണ്.  ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ, ശാരോൻ ഫെല്ലോഷിപ്  ഫാമിലി കോൺഫറൻസ് ജനറൽ സെക്രട്ടറി ജെയിംസ് ഉമ്മൻ, ചിക്കാഗോ ഫിലദൽഫിയ  പെന്തക്കോസ്തൽ ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജിജു ഉമ്മൻ എന്നിവരുടെ പിതൃ സഹോദരനാണ് പരേതൻ.

ശവസംസ്കാരം മെയ്‌ 19 തിങ്കളാഴ്ച തിരുവല്ലയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. രാവിലെ 9ന് പഴമ്പള്ളി ശാരോൻ സഭയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ തൊട്ടഭാഗം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

വാർത്ത: കുര്യൻ ഫിലിപ്പ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക