തോമസ് കൊച്ചുപറമ്പില്‍ ; ന്യൂജേഴ്‌സി:

Published on 02 June, 2025
തോമസ് കൊച്ചുപറമ്പില്‍ ; ന്യൂജേഴ്‌സി:
ന്യൂജേഴ്‌സി: മുളന്തുരുത്തി കൊച്ചു പറമ്പില്‍ കുടുംബാംഗം ശ്രീ. തോമസ് കൊച്ചുപറമ്പില്‍(74) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട് അമേരിക്കയില്‍ നടക്കും. പൂതൃക്ക വേങ്ങശ്ശേരിമഠത്തില്‍ കുടുംബാംഗം ശ്രീമതി മേരിക്കുട്ടി തോമസ് ആണ് സഹധര്‍മ്മിണി. മെവിന്‍ തോമസ്(ന്യൂജേഴ്‌സി ട്രാന്‍സിറ്റ് അതോറിറ്റി) ഏക പുത്രനും അഞ്ജലി മെവിന്‍ പുത്രഭാര്യയുമാണ്. ജെയ്മി കൊച്ചുമകളാണ്. ന്യൂജേഴ്‌സിയിലെ വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമാണ്.

ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനയില്‍(Border Security Force-BSF)15 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം അമേരിക്കയില്‍ എത്തിയ ശ്രീ.തോമസ് ന്യൂജേഴ്‌സിയിലെ വിവിധ ഇന്‍ഡ്യന്‍ റസ്‌റ്റോറന്റുകള്‍ പാഴ്സ്സിപ്പനിയിലെ മെര്‍ക്ക് മെഡ്‌ക്കോ(Merck Medco) എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. ന്യൂജേഴ്‌സി കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ സ്ഥാപകാംഗം കൂടിയാണ്. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന പരിശുദ്ധ കൊച്ചുപറമ്പില്‍ പൗലൂസ് കൂറിലോസ് മെത്രാപ്പോലീത്തയുടെ മൂന്നാം തലമുറയില്‍പ്പെട്ട ആളാണ് പരേതന്‍. മുളന്തുരുത്തി മര്‍ത്തോമസ് യാക്കോബായ കത്തീഡ്രല്‍ ആണ് മാതൃ ഇടവക.

സംസ്‌ക്കാര ശുശ്രൂഷകളും പൊതുദര്‍ശനവും പിന്നീട് വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും.

സംസ്‌ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
News: ബിജു ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക