ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റിലെ ആദ്യകാല മലയാളി കുടുംബങ്ങളില്‍ ഒരാളായിരുന്ന തിരുവല്ല വളഞ്ഞവട്ടം ഇട്ടിയമ്പറമ്പില്‍ പരേതനായ ശ്രീ.പി.കെ.ജോര്‍ജിന്റെ സഹധര്‍മ്മിണി ശ്രീമതി. ഏലിയാമ്മ ജോര്‍ജ്(88) കേരളത്തില്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് സ്റ്റാറ്റന്‍ഐലന്റില്‍ നടക്കും. പരേത ദീര്‍ഘകാലം സീവ്യൂ ഹോസ്പിറ്റല്‍&ഹോമില്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ ഇടവകാംഗമാണ്.
പരേതരായ റ്റിപ്പി ജോര്‍ജ്, ടിജി ആന്‍ഡ്രൂസ് എന്നിവര്‍ മക്കളും ശ്രീ.അലക്‌സ് ആന്‍ഡ്രൂസ് മരുമകനുമാണ്. ആരണ്‍ ആന്‍ഡ്രൂസ് കൊച്ചുമകനാണ്. മൃതദേഹം നാട്ടില്‍ നിന്നു ന്യൂയോര്‍ക്കില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് പിന്നീട് നടത്തപ്പെടും. വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ. ഏബ്രഹാംഈപ്പന്‍- (718) 431-5887.
വാര്‍ത്ത: ബിജു ചെറിയാന്‍