ന്യൂ ഹൈഡ് പാർക്ക്, ന്യു യോർക്ക്: റോസമ്മ ജോയ്മോൻ മണ്ണൂപ്പറമ്പിൽ (80) ന്യൂ ഹൈഡ് പാർക്ക്, ലോംഗ് ഐലൻഡിൽ ജൂലൈ 2 ന് അന്തരിച്ചു. ഏകദേശം 2 വർഷമായി വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു. റോസമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ പ്രശസ്ത വ്യക്തിയാണ് ഭർത്താവ് ജോയ്മോൻ മണ്ണൂപ്പറമ്പിൽ. ഈരാറ്റുപേട്ട, അരുവിത്തുറ സ്വദേശിയാണ് റോസമ്മ. 1972 ൽ അമേരിക്കയിലെത്തി . എൽഐജെ ആശുപത്രിയിൽ നിന്ന് രജിസ്റ്റേർഡ് നഴ്‌സായി വിരമിച്ചു .
പയനിയർ ക്ലബ് ഓഫ് കേരളൈറ്റിന്റെ സാമൂഹിക സേവന ഗ്രൂപ്പിലെ അംഗമായിരുന്നു അവർ ബെത്പേജ് സിറോ മലബാർ ചർച്ച് അംഗവുമായിരുന്നു. മറ്റ് നിരവധി സാമൂഹിക ഗ്രൂപ്പുകളിലും പ്രവർത്തിച്ചു.
അറിയപ്പെടുന്ന കാർഡിയാക് സർജനായ ഡോ. ജെസ് ഏക മകനാണ്.
സജീവ അംഗങ്ങളിൽ ഒരാളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ പറഞ്ഞു.
വേക്ക്/ പ്രാർത്ഥനാ ശുശ്രൂഷകൾ: ജൂലൈ 4, 2025 (വെള്ളി) വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ: പാർക്ക് ഫ്യൂണറൽ ഹോം, 2175, ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, NY 11040
ശവസംസ്കാര ശുശ്രുഷ: ജൂലൈ 5, 2025 (ശനി), രാവിലെ 10 മാണി: സെന്റ് മേരീസ് സിറോ മലബാർ പള്ളി, 926, ഓൾഡ് സ്വാമ്പ് റോഡ്, ഓൾഡ് ബെത്‌പേജ്, NY 11804
സംസ്‍കാരം: സെമിത്തേരി ഓഫ് ഹോളി റൂഡ്, 111, ഓൾഡ് കൺട്രി റോഡ്, വെസ്റ്റ്ബറി, ന്യൂയോർക്ക് 11590